ജി.എച്ച്.എസ്സ്.കൊടുവായൂർ/വിദ്യാരംഗം
2021
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. നിലവിൽ ടിഷ ടീച്ചർ ആണ് വിദ്യാരംഗം കല സാഹിത്യ വേദി നയിക്കുന്നത്'.
2022
ജൂൺ മാസം വായന വാരം,വായന ദിനം എന്നിവ സമുചിതമായി നടത്തി. ക്ലാസ്സുകളിൽ കുട്ടികൾ വായന ദിന പ്രതിജ്ഞ എടുത്തു. ചണ്ഡാലഭിക്ഷുകി എന്ന കൃതി രചിച്ച ശ്രീ ബാലകൃഷ്ണൻ സർ കുട്ടികളോട് സംവദിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനം നൽകി അനുമോദിച്ചു.
ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോട് കൂടെ ആചരിച്ചു. ബഷീർ ദിന പ്രദർശനം വിപുലമായ രീതിയിൽ നടത്തി. മലയാളം അദ്ധ്യാപകൻ കൂടി ആയ പ്രധാനാധ്യാപകൻ രാജൻ മാസ്റ്റർ കുട്ടികൾക്ക് ബഷീർ ദിന സന്ദേശം നൽകി.