ജി.എച്ച്.എസ്സ്.കൊടുവായൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ് മികച്ച രീതിയിൽ നടന്നുവരുന്നു. നിലവിൽ ക്ലബ് നയിക്കുന്നത് വിപിത ടീച്ചർ ആണ്.
GST ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക ക്ലാസ് നയിക്കാൻ എക്സ്പെർറ് ശ്രീ ആനന്ദൻ സർ വന്നിരുന്നു.

2022 ജൂലൈ മാസം സോഷ്യൽ സയൻസ് ക്ലബ് വിവിധ പരിപാടികളോടെ കൂടെ ലോക ജനസംഖ്യ ദിനം ആചരിച്ചു. ജനസംഖ്യാദിന ക്വിസ് മത്സര വിജയികളായി അബിൻ ,ജിനീഷ്, സ്‌നിഖില, ഭാരതി എന്നിവരെ തിരഞ്ഞെടുത്തു .
2025-26
സോഷ്യൽ സയൻസ്ക്ലബിന്റെ ചുമതല ആസിയ ടീച്ചറാണ് നിർവഹിക്കുന്നത്.
ഹിരോഷിമാദിനം ആഗസ്റ്റ് 6
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാദിനം ആചരിച്ചു. ക്ലബ് കൺവീനർ ആസിയ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എച്ച് എം വിനീത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡി എച്ച് എം വേലായുധൻ സാർ , സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ എന്നിവർ ആശംസ പറഞ്ഞു. യുദ്ധത്തിനെതിരെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, പ്രസംഗം നൃത്താവിഷ്കാരം എന്നിവ വർണാഭമായിരുന്നു. കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി റാലി സംഘടിപ്പിച്ചു.