ജി.എച്ച്.എസ്സ്.കൊടുവായൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നിലവിൽ യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. പാലക്കാട് ഭാഗത്തു നിന്നും ,നെന്മാറ ഭാഗത്തു നിന്നും ,ആലത്തൂർ ഭാഗത്തു നിന്നുവരുന്ന ബസുകൾ സ്കൂൾ ഗേറ്റ് നു മുന്നിൽ തന്നെ സ്റ്റോപ്പ് ഉണ്ട്. കുട്ടികൾക്കും മറ്റും സ്കൂളിൽ എത്താൻ  സൗകര്യം ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി സ്കൂൾ ക്യാമ്പസ്സിൽ മൂന്ന് കിണറുകളും, ഒരു കുഴൽക്കിണറും ഉണ്ട്. സ്കൂൾ ഓഡിറ്റോറിയം , നിരവധി ക്ലാസ് മുറികൾ, ഹൈ ടെക് ക്ലാസ് മുറികൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ കുട്ടികൾക്ക് മികച്ച പരിശീലനം നൽകാൻ പര്യാപ്തമാണ്. ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. ബയോളജി ലാബ് , സയൻസ് ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. വിശാലമായ സ്കൂൾ മൈതാനം കുട്ടികൾക്ക് കായിക പരിശീലനത്തു ഏറെ ഗുണം ചെയ്യുന്നു. പുസ്തകങ്ങൾക്കായി സ്കൂളിൽ ഒരു സ്റ്റോർ പ്രവർത്തിക്കുന്നു . വിശാലമായ ഒരു ലൈബ്രറി കുട്ടികളുടെ വായന അഭിരുചി വളർത്താൻ സഹായിക്കുന്നു.