ജി.എച്ച്.എസ്സ്.കൊടുവായൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ ചരിത്രം

കൊടുവായൂർ ഗവ ഹയർ സെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ നാടിന്റെയും, നാട്ടുകാരുടെയും, ഉത്സവങ്ങളുടെയും ചരിത്രം അടങ്ങിയിരിക്കുന്നു.

തുടക്കം

മുൻപ് കൊടുവായൂർ പ്രദേശം മലബാർ ജില്ലയിലും മദ്രാസ് സ്റ്റേറ്റിലും ആയിരുന്നു . മലബാറിലെ വിദ്യാഭ്യാസത്തിനു മുൻകൈ എടുത്തത്‌ ബ്രിടീഷുകാർ ആണ് . 1897 ആണ് നമ്മുടെ നാട്ടിൽ ആദ്യ വിദ്യാലയം തുടങ്ങിയത് . ഇന്നത്തെ ആൽത്തറയ്ക്ക് പിന്നിലുള്ള ചെറിയ കടയിൽ ആയിരുന്നു വിദ്യാലയത്തിന്റെ തുടക്കം . തുടക്കത്തിൽ കുറച്ചു കുട്ടികൾ മാത്രമേ പഠിക്കാൻ ഉണ്ടായിരുന്നുള്ളൂ . പിന്നീട് ഇത് ഇപ്പോൾ ഹൈ സ്കൂൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റപ്പെട്ടു. 1906 ആണ് ഇതൊരു ഹയർ എലിമെന്ററി സ്കൂൾ ആയി സ്വന്തം കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചത്.

സ്ഥലം

ഈ വിദ്യാലയം നിൽക്കുന്ന സ്ഥലം കുതിരവട്ടം സ്വരൂപത്തിന്റെ ആയിരുന്നു. അത് കൈമാറി അധികാരിയായ കൃഷ്ണൻ കുട്ടി ഗുരുക്കളുടേതായി മാറി . അവരാണ് സ്കൂളിനായി ഈ സ്ഥലം വിട്ടു കൊടുത്ത് .

ഹൈസ്കൂൾ

പാലക്കാട് ജില്ലയിലെ തന്നെ ആദ്യത്തെ ഹൈ സ്കൂൾ ഇതാണെന്നാണ് അറിയാൻ കഴിഞ്ഞത്. 1918 മുതലാണ് ഇത് ഹൈസ്കൂൾ ആയി പ്രവർത്തനം തുടങ്ങിയത്. ആദ്യം 1st ഫോറം , ഫോറം ,ഫോറം ( ക്ലാസ് 5,6,7) ക്ലാസുകൾ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. ഏഴാം ക്ലാസ്സിൽ പൊതു പരീക്ഷ ഉണ്ടായിരുന്നു. കുട്ടികൾ ഫീസ് കൊടുത്താണ് പഠിച്ചിരുന്നത്. സമ്പന്നരായ സവർണർ ആയിരുന്നു ആദ്യത്തെ വിദ്യാർഥികൾ . 1927 ലാണ് ഹൈസ്കൂൾ ക്ലാസുകൾ തുടങ്ങിയത് . ഇന്ന് യു പി ക്ലാസുകൾ പ്രവർത്തിക്കുന്ന ചെമ്പക ബ്ലോക്കിൽ ആയിരുന്നു സ്കൂളിന്റെ കെട്ടിടം പ്രവർത്തിച്ചിരുന്നത്. 1928 ആണ് സ്കൂളിന്റെ മുൻവശത്തുള്ള ഓഫീസിൽ കെട്ടിടം പണികഴിപ്പിച്ചത്. അതിന്റെ ഉദ്‌ഘാടനം 4-11-28 ൽ മദ്രാസ് സ്റ്റേറ്റ് ചീഫ് മിനിസ്റ്റർ ഡോ .സുബ്രമണ്യൻ നിർവഹിക്കുക ഉണ്ടായി . അന്നത്തെ പ്രധാന അധ്യാപകൻ കെ വി രാമസ്വാമി അയ്യരായിരുന്നു . പി പി വെങ്കിടാചലം മാസ്റ്റർ , പി യു വെങ്കിടാചലം മാസ്റ്റർ ,ജനാർദ്ദനൻ ,ഉണ്ണികർത്താവ് ,ടീ കെ സുബ്രമണ്യം എന്നിവർ ഹെഡ്മാസ്റ്റർ ആയിട്ടുണ്ട് . സ്കൂളിന്റെ മുറ്റത്തുള്ള ഗ്രീക്ക് ദേവതയെ സ്ഥാപിച്ചത് സ്വതന്ത്ര സമര സേനാനിയായ എസ് കെ മന്നാടിയാർ ആയിരുന്നു. 1945 ആയിരുന്നു ഇത് സ്ഥാപിച്ചത്. 17-6-1945 ൽ റിട്ടയർ ചെയ്യുമ്പോൾ അഖിലേശ്വരയ്യർ കെട്ടിയതാണ് ചെമ്പക ബ്ലോക്കിന് മുന്നിലുള്ള ആർച് . സ്കൂളിൽ ആദ്യകാലത്തു യൂണിഫോം ഉണ്ടായിരുന്നില്ല.

പേര്

ആദ്യകാലത്തു സ്കൂളിന്റെ പേര് ബോർഡ് ഹൈസ്കൂൾ -കൊടുവായൂർ എന്നായിരുന്നു.

സ്കൂൾ റേഡിയോ

കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ റേഡിയോ ആദ്യമായി വന്നത് കൊടുവായൂർ സ്കൂളിൽ ആയിരുന്നു. 1955 ആണ് ഇത് തുടങ്ങിയത് . സ്കൂളിന് മുന്നിലുള്ള ഗായത്രി മണ്ഡപത്തിൽ ആയിരുന്നു അത് പ്രവർത്തിച്ചിരുന്നത്.

സ്കൂൾ പരിസരം

പണ്ടു കാലത്ത് സ്കൂൾ മുററത്ത് നല്ലൊരു പൂന്തോട്ടം ഉണ്ടായിരുന്നു. സ്കൂളിനു മുൻവശത്തായി ധാരാളം വൃക്ഷങ്ങളും. ഇന്ന് പൂന്തോട്ടം രണ്ടു ഭാഗങ്ങളായി മാററി ശലഭോദ്യാനം, ബയോഡൈവേഴ്സിററി പാർക്ക് എന്ന് മാററപ്പെട്ടു.