സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) (→‎സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
വിലാസം
മാന്നാനം

മാന്നാനം പി.ഒ.
,
686561
സ്ഥാപിതം19 - 05 - 1885
വിവരങ്ങൾ
ഫോൺ0481 2597719
ഇമെയിൽstephremsmannanam@mail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
വി എച്ച് എസ് എസ് കോഡ്05039
യുഡൈസ് കോഡ്32100300115
വിക്കിഡാറ്റQ87660143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ447
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ1198
അദ്ധ്യാപകർ49
ഹയർസെക്കന്ററി
ആൺകുട്ടികൾ404
പെൺകുട്ടികൾ258
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ഇമ്മാന‍ുവൽ അഗസസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻശ്രീ.മൈക്കിൾ സിറിയക്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഷോബിച്ചൻ കെ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ദീപ ജോസ്
അവസാനം തിരുത്തിയത്
04-02-2022033056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കോട്ടയത്തിനു (കോട്ടയം) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു

ചരിത്രം

‎1831-ൽ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ,ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു. ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു. വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ്. ജോസഫ് പ്രസ്സിനു 1835 ൽ തുടക്കമിട്ടു.വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ സി.എം.ഐ സഭ CMI എജ്യുക്കേഷണൽ ഏജൻസി.‍ രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്. സ്കുൾ 1885 മെയ് 19-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. ശ്രീ പി.സി.കുര്യൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ്.അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 1936 ൽ കനക ജൂബിലി ആഘോഷിച്ചു.. 1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു. 1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു. 1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരം നിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു. 1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി. 2003-ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125-ാം ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു. 2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ് എല്ലാ ക്ലാസ്സുമുറികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 15 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളിൽ കായികക്ഷമത ഉളവാക്കുന്നു.സ്ക‌ുളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും എഫ്രേം സ്റ്റാർസ്പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.ഷാജി എർനകാട്ട് സി.എം.ഐ.'സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 130 കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ. ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

പ്രിൻസിപ്പൽ ശ്രീ ഇമ്മാനുവൽ അഗസ്റ്റിൻ ന്റെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്കിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1198 ക‍ുട്ടികൾ പഠിക്കുന്നു.

സാരഥികൾ

</centre>

ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന് പുരസ്കാരം

ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന് 2020-21 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മൈക്കിൾ സാർ ഗണിത ക്ലബിലൂടെ ഉന്നത വിജയം കരസ്ഥമാക്കാൻ പരിശ്രമിക്കുന്നു. എല്ലാ കുട്ടികൾക്കും ഗണിതത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. 2021 മൈയ്യ് മാസം മുതൽ മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമാധ്യാപകൻ ആയി ജോലി ചെയ്യുന്ന സാറിന് എല്ലാവരുടെയും പേരിലുള്ള ഹൃദ്യമായ അനുമോദനങ്ങൾ.

ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സാറിന് പുരസ്കാരം

""സംസ്ഥാന അധ്യാപക അവാർഡ് 2021"" (സംസ്ഥാന അധ്യാപക അവാർഡ് 2021)

റിസൾട്ട്

2020-21 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 197 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 43 പേർക്കും, 9 A+ 24 കുട്ടികൾക്ക‍ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 58ക‍ുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. ""SSLC Result 2021"" (SSLC Result 2021)

സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

ഹയർ സെക്കന്ററി അദ്ധ്യാപകർ- ഹയർ സെക്കന്ററി അനദ്ധ്യാപകർ- അദ്ധ്യാപകർ എച്ച്.എസ്- അനദ്ധ്യാപകർ എച്ച്.എസ്-

പാഠ്യേതര പ്രവർത്തനങ്ങൾ

സാമുഹ്യ മേഖല

  • സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ് :സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ,സ്മാർട്ട് ഫോണുകൾ,ടാബ്ലെറ്റുകൾ തുടങ്ങിയഓൺലൈൻ പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ,* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .* വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ,*സ്കൂൾ പരിസര ശൂചീകരണം .*സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം , ബോധവൽക്കരണക്ലാസ്സുകൾ .*പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ സമുചിതമായി ആചരിക്കൽ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സ്ക‌ൂളിന്റെ ഫേസ് ബുക്ക് പേജ് ,സ്കൂൾ ബ്ലോഗ്

ഫേസ് ബുക്ക് 1 ഫേസ് ബുക്ക് 2 സ്കൂൾ ബ്ലോഗ്

സ്‌കൂൾ വാർഷികം 2021-22

മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 137-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2022 ജനുവരി 24 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ , ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക് ,ഹെഡ് ക്ലാർക്ക് ശ്രീ കെ പി ജോസഫ് എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണം രജിസ്ട്രേഷൻ വക‍ുപ്പു മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഫോട്ടോഅനാച്ഛാദനവും നിർവ്വഹിച്ചു.

""വാർഷികാഘോഷം 2022"" (""വാർഷികാഘോഷം 2022"")

റിട്ടയർമെന്റ്

പ്രിൻസിപ്പൽ ശ്രീ.ഇമ്മാനുവൽ അഗസ്റ്റിൻ, ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപികയായ ശ്രീമതി സാൻസി ഡൊമിനിക്, ഹെഡ് ക്ലാർക്ക് ശ്രീ കെ പി ജോസഫ് എന്നിവർ ഈ വർ‍ഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നേട്ടങ്ങൾ

വാർത്ത

വാർത്ത

ചിത്രശാല

ചിത്രശാല

ഉപതാളുകൾ

‍‍ പി.ടി.എ| കഥകൾ| ആർട്ട് ഗാലറി| 2018 പ്രവർത്തനങ്ങൾ| പ്രവർത്തനങ്ങൾ 2019| പ്രവർത്തനങ്ങൾ 2020|

വഴികാട്ടി

{{#multimaps:|9.646278,76.520010|zoom=15}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
    * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .