സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു.പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ.
-വെല്ലിംഗ്ടൺ
പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെന്റ് എഫ്രേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും.
-ഗോപിക ഷാജി
മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു.സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും.എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്.
-അനീഷ് കെ
ഈ മാതൃവിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷിച്ച കാലത്ത് ഒരു വിദ്യാത്ഥിയായിരുന്ന എനിക്കും ശതാബ്ദിയാഘോഷവേള യിലും പങ്കെടുക്കാൻ സാധിച്ചതും ഒരു മഹാഭാഗ്യമായി കരുതുകയാണ്.ഞങ്ങളെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സംരക്ഷിച്ച് ഇവിടുത്ത ഗുരുഭൂതന്മാരെ ഞാൻ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയാണ്.ഇവിടുത്തെ അന്തരീക്ഷമാകട്ടെ പവിത്രവും അതിലേറെ ആസ്വാദ്യകരവുമായിരുന്നു.ഹൃദയവിശാലതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു പ്രചോദനമേകിയ സന്യാസവൈദികരെയും അവർ മൂലം മാന്നാനത്തിനുണ്ടായ വമ്പിച്ച പുരോഗതിയേയും അനുസ്മരിക്കുമ്പോൾ ആരും അഭിമാനപുളകിതരാകും.ഈ ധന്യപാരമ്പര്യം എക്കാലവും നിലനിൽക്കട്ടെ എന്ന ആശംസയോടുകൂടി ഞാൻ ഉപസംഹരിക്കട്ടെ.
-ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ
വില്യമച്ചന്റെ ശിക്ഷണം ഞങ്ങൾക്കു വഴികാട്ടിയായിരുന്നു.സി.എം.എസ് കോളേജിൽ നിന്നും കുട്ടികൾ സ്വാന്ത്ര്യസമരഘട്ടത്തിൽ മാന്നാനം സ്കൂളിലേയ്ക്ക് വന്നപ്പോൾ അവരുടെ കൂടെ ഗാന്ധി തൊപ്പി ധരിച്ച് വില്യമച്ചന്റെ മുമ്പിലേയ്ക്ക് ചെല്ലുവാനുള്ള ധൈര്യം ലഭിച്ചത് ഇവിടുത്തെ ശിക്ഷണം മൂലമാണു്.അതു കാരണം എന്റെ പഠനം പോലും ഇടയ്ക്ക് മുടങ്ങിപ്പോയി.സമരം പിൻവലിച്ചു. പക്ഷേ അടുത്ത രണ്ടു ദിവസത്തേക്ക് ഞാൻ സ്കൂളിൽ പോയില്ല. സസ്പെൻഷനോ ഡിസ്മിസലേ ഒക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്. മൂന്നാം ദിവസം ക്ലാസിൽ ചെന്നപ്പോൾ അച്ചനെ അഭിമുകീകരിക്കുവാൻ വലിയ പ്രയാസം തോന്നി.പതിവുപോലെ അച്ചൻ ക്ലാസിൽ വന്ന് ഹാജർ എടുത്തു.കണക്കുപഠിപ്പിക്കുവാൻ തുടങ്ങി.എന്നോടുള്ള പെരുമാറ്റത്തിൽ ഒരു വ്യത്യാസവും കാണിക്കുന്നില്ല.എല്ലാം പഴയതുപോലെത്തന്നെ.ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ അച്ചന്റെ പിന്നാലെ ചെന്ന് സോറി എന്നു പറഞ്ഞു.അച്ചൻ പറഞ്ഞു.സാരമില്ല.നിനക്ക് അങ്ങനെയല്ലാതെ മറ്റൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ലെന്ന് എനിക്കറിയാം. അതു കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.അന്നു ഞാൻ കാണിച്ച അനുസരണക്കേടിനും ധിക്കാരത്തിനും ഇന്നായിരുന്നെങ്കിൽ എന്താകുുമായിരുന്നു ശിക്ഷ എന്നു ഊഹിക്കാമല്ലോ.ലദിസ്ലാവൂസച്ചന്റെയും എന്റെ മറ്റു ഗുരുനാദന്മാരുടെയും മഹാമനസ്കതകൊണ്ട് എനിക്ക് മാന്നാനത്തു തന്നെ കോളേജിൽ പഠനം തുടരാൻ കഴിഞ്ഞു.മാന്നാനത്തെ സരസ്വതീക്ഷേത്രം കേരളത്തിനു മൊത്തം പ്രകാശമായിരുന്നു.
-ശ്രീ. മാത്തച്ചൻ കുരുവിനാക്കുന്നേൽ

ON THE OLD TEACHERS….
Thinking of the teachers and having been in and out of so many schools, colleges and universities, visiting , studying or teaching I can say with confidence, with the least fear of being contradicted, that the quality and dedication of the teachers of the Primary and Secondary Schools of Mannanam have been unrivalled. This is not just my own view, it has also been the view of many outstanding former students of my Mannanam School. One of the most illustrious former students of Mannanam School, whom we lost about a few years ago, Prof. VV john used to say that even after he returned from the Oxford university after studies, he used to visit Mannanam High School because of the respect he had for his teachers and the admiration for the school library, which he once had told me was better than many college libraries. My father Mr. P.C Kurian, who immediately after his graduation, had taught for one year in St. Ephrem’s School , used to say how academic and scholarly used to be the many stalwarts among the teachers. The teachers room was a veritable meeting place of scholarly and lively minds resulting in sober enjoyment and high level discussions. And among the students too there such outstanding geniuses like V.V john and K.K Mathew, who had later shown as stars at the all india educational and judicial fields. I remember, during his visit to Udayapur, my father was telling prof. V.V. John, who was director of College Education in Rajasthan at the time, how as teachers, some of them, used to, during leisure periods, take out the composition book of students like K.K Mathew and V.V. John, out of curiosity, to read the very beautiful pieces they often wrote and how the teachers were too sure, that some day will make an outstanding contribution in the country, which they both, and some others did, in a very ample measure.
ഡോക്ടർ കെ കെ ജേക്കബ്ബ് എം എ

RECALLING THE PAST

I was a student of St.Ephrem’s from 1934 to 40. St.Ephrem’s has taught me two things:- First to be greateful and secondly to be self-confident. The C.M.I Fathers associated with this school were great men whether they be Managers, Administrators, Teachers, or Headmasters. I remember here with gratitude and love the saintly father William who was my headmaster all through my student life at St.Ephrem’s. nor can I forget to express my gratitude to all my esteemed teachers and in particular to Mr.N.C. Mathew And Mr.John Kurian whom I met during the centenary celebration. Once a Gujarati gentleman called his six year old son to his room and asked him to stand on the big table in his room. He said ‘son you jump down from the table and I will catch you. Nothing will happen to you’. The son trusting in the words of his father, jumped. Then immediately, his father caught him and told,” Trust your father, trust your school and above all, trust yourself.” This is what exactly St.Ephrem’s has done for us. It has taught us to be always grateful and to face the hard realities of life with self confidence. Many of us – Old students- have succeeded in life because of the training we received from our Alma Mater. Long live St.Ephrem’s.
Fr Sebastian Mannusseril S I

1942 ജൂൺ മാസത്തിലാണ് സെന്റ് എഫ്രേംസ് ഹൈസ്കൂളിൽ 6-ാം ക്ലാസ്ൽ( ഇന്നത്തെ 10-ാം ക്ലാസ്) പ്രവേശിച്ചത്. അന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ലാസറച്ചനായിരുന്നു. ജറമിയാസച്ചനായിരുന്നു ബോർഡിംഗിലെ റെക്ടർ. അന്നത്തെ അധ്യാപകരിൽ ഞാൻ പ്രത്യേകമായി ഓർമ്മിക്കുന്നത്, പ്രയപ്പെട്ട എൻ.സി. മാത്യു സാറിനെയാണ്. ഞങ്ങളെ ഇംഗ്ലീഷും ചരിത്രവുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. സമർത്ഥനായ ഒരദ്യാപകനെന്നതിലുപരി തനെ്റ ക്ലാസിലെ വിദ്യാർത്ഥികളെ ഓരോരുത്തരേയും വ്യക്തിപരമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
മാർ ജോസഫ് പള്ളിക്കാപറമ്പിൽ

സന്തോഷത്തോടും അഭിമാനത്തോടും കൂടെയാണ് സെൻറ് എഫ്രേംസിലെ പഠനകാലം ഞാനോർക്കുന്നത്. പ്രിപ്പറേറ്ററി ക്ലാസ് മുതൽ സിക്സ്ത്ഫോം വരെ(1943-51) ഞാൻ സെൻറ് എഫ്രേംസിലെ വിദ്യാർത്ഥിയായിരുന്നു. പ്രിപ്പറേറ്ററി ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിച്ച വന്ദ്യ ഐസിയാസച്ചൻ മുതൽ ഇ.എസ്.എൽ.സി പരീക്ഷ എഴുതിയപ്പോൾ ഹെഡ്മാസ്റ്ററായിരുന്ന വന്ദ്യ ഔറേലിയൂസച്ചൻ തുടങ്ങി എന്നെ പഠിപ്പിച്ച എല്ലാവൈദികരേയും-അധ്യാപകരേയും നന്ദിയോടെ ഓർക്കുന്നു.പഠിപ്പിച്ച വിഷയങ്ങളേക്കാൾ അവരുടെ വ്യക്തിത്വങ്ങൾ ഓർമ്മയിൽ ഇന്നും ഹരിതാഭമാണ്. എന്റെ ബൗദ്ധികവും മാനസികവും സാംസ്കാരികവും ആത്മീയവുമായ വളർച്ചയിൽ അവരെല്ലാം സ്വാധീനിച്ചിട്ടുണ്ട്. ഉന്നതനിലവാരം പുലർത്തുന്നതും ഉന്നത ചിന്തകളും ആദർശങ്ങളും സ്വാംശീകരിക്കുന്നതും, ആത്മീയതയിൽ അടിയുറച്ചതുമായ വിദ്യാഭ്യാസം അനേകം തലമുറകൾക്ക് പകർന്നു നൽകുന്ന ധന്യമായ ഒരു കലാലയമാണ് സെന്റ് എഫ്രേംസ്. റവ. ഡോ. മാത്യൂ വെള്ളാനിക്കൽ

പാദ മുദ്രകൾ

മാന്നാനം ഹൈസ്കൂളിലെ എന്റെ വിദ്യാഭ്യാസകാലത്തെ 1956 മുതൽ 1989 വരെയുള്ള 33 വർഷത്തെ അധ്യാപന കാലഘട്ടത്തെപ്പറ്റിയും തികഞ്ഞ അഭിമാനത്തോളം സംതൃപ്തിയോടും കൂടി മാത്രമേ എനിക്ക് ചിന്തിക്കാനാവൂ. ഇനി ഒരിക്കലും ആ സുന്ദര ദിനങ്ങൾ തിരിച്ചുവരാതെ അപ്രത്യക്ഷം ആയല്ലോ എന്നോർക്കുമ്പോൾ ഇച്ഛാഭംഗം തോന്നുമെങ്കിലും ആ ഓർമ്മ തന്നെ സന്തോഷം തരുന്നതും അതിന്റെ സൽഫലങ്ങൾ ഇന്ന് അനുഭവിക്കാൻ കഴിയുന്നവയുമാണ്.
പുറം കണ്ണുതുറപ്പിക്കും
പുലർവേളയിൽ അംശുമാൻ
അകക്കണ്ണ് തുറപ്പിക്കാൻ
ആശാൻ ബാല്യത്തിൽ എത്തണം.
എന്ന് കവി പാടി. മനുഷ്യന്റെ കണ്ണ് തുറക്കാൻ സൂര്യൻ കൺപോളകളെ തലോടണം. അതുപോലെ മനുഷ്യന്റെ ആന്തരി കണ്ണുകളെ തുറക്കാൻ ആശാൻ ബാല്യമനസ്സുകളിൽ എത്തണം. ദൈവത്തെ ഉൾകണ്ണ്ക്കൊണ്ടു കാണാനും ആ കണ്ണുകൾ കൊണ്ട് മറ്റുള്ളവരെയും ലോകത്തെയും ദർശിക്കാനും ഞാൻ പഠിപ്പിച്ചിട്ടുണ്ട്, അവർ ഇന്ന് വൈദികരായും ഡോക്ടർമാരായും ഉദ്യോഗസ്ഥരായും ബിസിനസുകാരായും കൃഷിക്കാരായും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. കെസിഎസ്എൽ. വിൻസെന്റ് ഡിപോൾ തുടങ്ങിയ സംഘടനകൾക്ക് നേതൃത്വം കൊടുക്കുവാനും സാമ്പത്തിക സഹായം നൽകുവാനും സാധിച്ചു. ഏഴാം ക്ലാസിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന് അയച്ച് നല്ലൊരു ജീവിതമാർഗ്ഗത്തിൽ അവരെ എത്തിക്കാൻ സാധിച്ചത് അധ്യാപന ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങളാണ്. കുട്ടികളുമായി ആത്മബന്ധം പുലർത്താതെ ഒരു അധ്യാപകനും തന്റെ അധ്യാപനം ആത്മാർത്ഥമായി നിർവഹിക്കാൻ ആവില്ല.കറ പുരളാത്ത സ്നേഹബന്ധം ആണ് ഗുരുശിഷ്യബന്ധം. ഒരു കുട്ടി സമുന്നതമായ സ്ഥാനത്ത് എത്തിയാൽ അസൂയ ഇല്ലാതെ ഏറ്റവും അഭിമാനിക്കുന്നത് അധ്യാപകനാണ്. അന്നുണ്ടായിരുന്ന പരിപാവനമായ ഗുരുശിഷ്യബന്ധം ഇന്ന് നിലനിർത്താൻ നമ്മുടെ അധ്യാപകർക്ക് സാധിക്കട്ടെ.

എം കെ ചാക്കോ മുരിയൻ കരി ചിറയിൽ