സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/വിദ്യാരംഗം
സെന്റ്. എഫ്രേംസ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുകഎന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുള്ളത്. ജോസിലിൻ ടീച്ചറാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനർ.വിദ്യാരംഗം പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. വായനാദിനാചരണവും,വായനാവാരവും ആചരിച്ചു.വായനാ മത്സരം നടത്തി. നല്ല വായനക്കാരെ തിരഞ്ഞെടുത്തു. കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ നടന്നു വരുന്നു.