സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആർട്‌സ് ക്ലബ്ബ്
ആർട്‌സ് ക്ലബ്ബ്
സ്കൂളിലെ മറ്റു ക്ലബ് പ്രവർത്തനങ്ങൾക്ക് സഹായകമാവുംവിധം ദിനാചരണങ്ങൾക്ക് പോസ്റ്ററുകൾ തയ്യാറാക്കുക, ഫോട്ടോ, വീഡിയോ ഡോക്യൂമെന്റേഷൻ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ക്ലേമോഡലിംഗ്, പേപ്പർ പൾപ് ഉപയോഗിച്ചുള്ള ശില്പങ്ങൾ, റിലീഫുകൾ, വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ, ഹാൻഡ്‌മേഡ് പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നിവ പരിചയപ്പെടുത്തി. ചിത്ര രചനയ്ക്കാവശ്യമായ വാട്ടർ കളർ, അക്രിലിക്,ഓയിൽ കളർ, ഗ്ലാസ് പെയിന്റ് എന്നീ മീഡിയങ്ങളുടെ ഉപയോഗം പരിചയപ്പെടുത്തി. പ്രകൃതി നിരീക്ഷണം നടത്തി ചിത്രം വരയ്ക്കാൻ പരിശീലനം നൽകുന്നു.വിവിധ കലാപുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ കലാ പ്രവർത്തി പരിചയ ക്ലബ് സഹായിക്കുന്നു.