സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Say No To Drugs Campaign
ലഹരി വിരുദ്ധ ക്യാമ്പയിൻ
ഒക്ടോബർ ആറാം തീയതി രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു.തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തു.ദിവസംപ്രതി ലഹരിക്ക് അടിമകളാകുന്ന മനുഷ്യരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ അവസരത്തിൽ സ്കൂൾതലം മുതൽ ലഹരി വിരുദ്ധ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്.
ലഹരിക്കെതിരായി സ്കൂളിൽ ആന്റി ഡ്രഗ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ശ്രീ ബിജു സാറിനാണ് ആന്റി ഡ്രഗ് ക്ലബിന്റെ ചുമതല.ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണ മത്സ|}രം , ഹൃസ്വചിത്ര മത്സരം , പ്രസംഗമത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂൾതലത്തിൽ ആവിഷ്കരിക്കാറുണ്ട്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഒരു സെമിനാർ എടുത്തു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ പരിപാടിയുടെ വീഡിയോ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചേർന്ന് നിർമ്മിച്ചു. ഇതിന് ആവശ്യമായ നേതൃത്വം കൈറ്റ് മാസ്റ്റേഴ്സ് നൽകി.
ലഹരി വിരുദ്ധ ക്ലാസ്
ശ്രീ.ബിജു സാർ ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരായി ഒരു ക്ലസ് എടുത്തു.വിദ്യാർത്ഥികൾക്ക് ക്ലസ് വളരെ ഉപകാരപ്രദമായിരുന്നു.അറിവിലോ പരിചയത്തിലോ ആരെങ്കിലും ലഹരി വസ്തുകൾ ഉപയോഗിക്കുന്നതായി അറിഞ്ഞാൽ മടികൂടാതെ സ്കൂൾ അധികൃതരെയോ അദ്ധ്യാപകരെയോ വിവരമറിയിക്കണം എന്നുകൂടി സാർ കുട്ടികളെ ഓർമ്മിപ്പിച്ചു.