സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ കേഡറ്റ് കോർ (NCC ). TROOP: 261, സെന്റ്. എഫ്രംസ് സ്കൂൾ, മാന്നാനം. പ്രവർത്തന റിപ്പോർട്ട്‌ 2023-24.


പ്രതിരോധ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ യൂണിഫോമുള്ള യുവജന സംഘടനയാണ് NCC. സെന്റ്. എഫ്രംസ് യൂണിറ്റ്, കോട്ടയം 16 കേരള NCC ബറ്റാലിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. 79 ആൺകുട്ടികളും 21 പെൺകുട്ടികളും, മിലിട്ടറി - നോൺ മിലിട്ടറി വിഷയങ്ങളിൽ പരിശീലനം നേടുന്നു. Cdt. ആരോൺ റിജോയ് THIRUPATHI യിൽ വച്ച് നടന്ന NCC ALL INDIA ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്തു . 27 cadets Annual training ക്യാമ്പിൽ പങ്കെടുത്തു. ആകെ 100 cadets പരിശീലനം നടത്തുന്നു. അച്ചടക്കത്തോടെയുള്ള സ്കൂളിന്റെ പ്രവർത്തങ്ങൾക്ക്, NCC നിർണ്ണായക പങ്കു വഹിക്കുന്നു.സ്വാതന്ത്ര്യദിനം, റിപബ്ലിക് ദിനം, ഗാന്ധി ജയന്തി, അന്തർ ദേശീയ യോഗ ദിനം, പരിസ്ഥിതി ദിനം, NCC ദിനം എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്, ഉത്സാഹത്തോടെ ആചരിക്കുന്നു. "ഐക്യവും അച്ചടക്കവും " എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച്, ദേശഭക്തിയും,രാജ്യസ്നേഹവും,സേവന താല്പര്തയുമുള്ള ഭാവി തലമുറയെ ഒരുക്കി രാജ്യപുരോഗതിയിൽ പങ്കാളികളാകുന്നു.