സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ 2020
ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്
കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും പൂർവ്വ വിധ്യാർത്ഥികളും പൂർവ്വ അധ്യാപകരും സ്കൂൾ പി.റ്റി.എ പ്രസിഡന്റും റ്റി.വി, സ്മാർട്ട് ഫോൺ എന്നിവ സമാഹരിച്ചു അർഹരായവർക്കു നൽകി,
-
ബഹുമാനപ്പെട്ട കോർപറേറ്റ് മാനേജർ റ്റി.വി നൽകുന്നു
-
പൂർവ്വ അധ്യാപകർ റ്റി.വി. സമ്മാനിക്കുന്നു.
-
പൂർവ്വ വിധ്യാർത്ഥികൾ റ്റി.വി. സമ്മാനിക്കുന്നു.
-
PTA President റ്റി.വി. സമ്മാനിക്കുന്നു.
പ്രവേശനോത്സവം 2020
ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃത്വത്തിൽ July 10 വെള്ളിയാഴ്ച വൈകുന്നേരം 6 PM ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..
അന്തരാഷ്ട്ര യോഗാദിനാചരണം 2020
June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു NCC,St.Ephrems Sports Accademy എന്നിവയുടെ സംയുകാതാഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണം നടത്തി. NCC കുട്ടികൾ സ്വഭവനത്തിൽ ഇരുന്ന് യോഗാഭ്യാസങ്ങൾ നടത്തി. Virtual യോഗാ ക്ലാസ്സുകൾക്ക് NCC officer ശ്രീ ബെന്നി സ്കറിയ നേതൃത്വം നൽകി.
വായനാ പക്ഷാചരണം 2020
"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി Virtual Assembly സംഘടിപ്പിച്ചു. June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പി.എൻ പണിക്കരെക്കുറിച്ചുള്ള സംവാദം ഗൂഗിൾ മീറ്റീലൂടെ നടത്തി. വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കാനായി . അന്നേ ദിവസം 9ഇ യിലെ കുട്ടികൾ വെർച്ചൽ അസംബ്ലി നടത്തി .
ലഹരി വിരുദ്ധ ദിനാചരണം 2020
ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് കൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020
ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.
ഓൺലൈൻ പഠനം 2020
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
-
ഓൺലൈൻ പഠനം 2020
-
ഓൺലൈൻ പഠനം 2020
-
ഓൺലൈൻ പഠനം 2020
-
ഓൺലൈൻ പഠനം 2020
പി.റ്റി.എ മീറ്റിംഗ് 2020
ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.
-
പി.റ്റി.എ മീറ്റിംഗ് 2020
-
പി.റ്റി.എ മീറ്റിംഗ് 2020
-
പി.റ്റി.എ മീറ്റിംഗ് 2020
-
പി.റ്റി.എ മീറ്റിംഗ് 2020
-
പി.റ്റി.എ മീറ്റിംഗ് 2020
-
പി.റ്റി.എ മീറ്റിംഗ് 2020
സ്റ്റാഫ് കൗൺസിൽ 2020
സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ഷാജി തോമസിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങ്ൾ,റ്റി.വി,സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞു.പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ അധ്യാപകർ, പി.റ്റി.എ പ്രസിഡന്റ് എന്നിവർ ഓരോ T.V വീതം സംഭാവന നൽകി.
കോവിഡ് ദുരിതാശ്വാസ നിധി
അതിരമ്പുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.
ഹിരോഷിമ ദിനാചരണം
XB യിലെ കുട്ടികൾ ഹിരോഷിമ ദിനാചരണത്തിന്റെ വെർച്ചൽ അസംമ്പ്ലി നടത്തി.ക്ലാസ്സ് അധ്യാപകനായ ഫാദർ റോയി മാളിയേക്കൽ സി.എം.ഐ ആണ് ചുക്കാൻ പിടിച്ചത്. യുദ്ധത്തിന്റെ ഭീകരതയും അതിന്റെ അനന്തരഫലങ്ങളും കുട്ടികൾ വിവിധങ്ങളായ കലാപരിപാടികളിലൂടെ ആവിഷ്കരിച്ചു.75 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഹിരോഷിമ ദിനം. അണുവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ഹിരോഷിമ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.1945 ഓഗസ്റ്റ് ആറിന് രാവിലെ എട്ടേകാലിന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചപ്പോൾ ഛിന്നഭിന്നമായത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ്. അണുവികിരണം ഏൽപ്പിച്ച ആഘാതം പിന്നെയും തലമുറകളിലേക്ക് നീണ്ടു.
സ്വാതന്ത്രദിനാഘോഷം
ജാതിമത ചിന്തകൾക്കപ്പുറത്ത് പിറന്ന നാടിൻെ മോചനത്തിനായി പടനയിച്ച ധീരദേശാഭിമാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം ഏവർക്കും സ്വാതന്ത്ര്യദിനാംശംസകൾ... 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വതിന്നുമേൽ സ്വാതന്ത്ര്യത്തിൻറെ ത്രിവർണ്ണപതാക പാറിയ ദിനം…'പിറന്ന മണ്ണും പെറ്റമ്മയും സ്വർഗ്ഗത്തെക്കൾ മഹത്തരമാണ്, ലോകത്തിനു മാതൃകയാവുന്നു ഭാരതം…… കൈകൾ കോർക്കാം നല്ലൊരു ഭാരതത്തിനായി'പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം ,സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം'സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികൾക്കു പ്രണാമം അർപ്പിച്ചുകൊള്ളുന്നു... ഈ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ ഉൾച്ചേർത്തുകൊണ്ട് 9 B യിലെ കുട്ടികൾ വെർചൽ അസംമ്പ്ലി നടത്തി.ക്ലാസ്സ് ടീച്ചർ സിസ്റ്റർ ശുഭ സി.എം.സി അസംമ്പ്ലിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.74-ാം സ്വാതന്ത്രദിനാഘോഷത്തിന്റെ സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ജോജി പിലിപ്പ് നൽകി.കുട്ടികളുടെ ദേശഭക്തിഗാനാലാപനവുമൊക്കെ വെർച്ചൽ അസംമ്പ്ലിക്ക് കൂടുതൽ ചാരുത നൽകി. ""വെർച്ചൽ അസംമ്പ്ലി 2020"" (വെർച്ചൽ അസംമ്പ്ലി2020)
ഓണാഘോഷം 2020
10 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 29/08/2020 ശനിയാഴ്ച ഫാദർ ഷാജി സി.എം.ഐ യുടെ നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി.കുട്ടികളുടെ ഫോട്ടോ ആൽബം ഉപയോഗിച്ചുള്ള ഡിജിറ്റൽ പൂക്കളം വേറിട്ട അനുഭവമായി. ഈ കോവിഡ് പ്രതിസന്ധിയേയും നാം മറികടക്കുക തന്നെ ചെയ്യും.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.
""ഓണാഘോഷം 2020"" (ഓണാഘോഷം 2020)
ഗാന്ധിജയന്തി ആഘോഷം 2020
XD ക്ലാസ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം വെർച്ചൽ ആയി നടത്തപ്പെട്ടു.സീനിയർ അസിസ്റ്റന്റും XD യുടെ ക്ലാസ് ടീച്ചറുമായ ശ്രീമതി ലിനി ജെയിംസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി."Freedom is not worth having if it does not include the freedom to make mistakes. - Strength does not come from physical capacity. It comes from an indomitable will. - The day the power of love over rules the love of power, the world will know peace".നമ്മുടെ രാഷ്ട്രപിതാവിന് പ്രണാമം.
മാനേജർക്ക് സ്വാഗതം
പുതുതായി ചാർജ്ജെടുത്ത കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ലോക്കൽ മാനേജർ റവ.ഫാദർ മാത്യു ചക്കാലയ്ക്കൽ സി.എം.ഐ എന്നിവരെ ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം സ്‍കൂൾതല ഉദ്ഘാടനം
കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം സ്‍കൂൾതല ഉദ്ഘാടനം ഒക്ടോബർ 12-ാംതിയതി 11 മണിക്ക് ഗ്രാമ പഞ്ചായത്ത് മെംമ്പർ ശ്രീമതി സൗമ്യ വാസുദേവൻ നിർവ്വഹിച്ചു.തദവസരത്തിൽ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം.ഐ,ഹെഡ്‍മാസ്‍റ്റർ ശ്രീ.ഷാജിതോമസ്,പി.റ്റി.എ പ്രസിഡന്റ് ശ്രീ റെജി പ്രോർത്താസിസ് ,സ്‍കൂൾ ഐ.റ്റി കോർഡിനേറ്റേർമാർ, അധ്യാപകർ ,പി.റ്റി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
കേരളപ്പിറവി ആഘോഷം
നവംമ്പർ 1 കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രോഗ്രാമുകൾ ഉൾപ്പെടുത്തി നിർമ്മിച്ച വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തു. ""കേരളപ്പിറവി ആഘോഷം2020"" (കേരളപ്പിറവി ആഘോഷം 2020)
അന്തർ ദേശീയ ശാസ്ത്രദിനാചരണം
നവംമ്പർ 10 അന്തർ ദേശീയ ശാസ്ത്രദിനാചരണം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് സമുചിതമായി ആചരിച്ചു.കുട്ടികൾക്കായി ഓൺ ലൈൻ ക്വിസ് മത്സരം,,പോസ്റ്റർ മത്സരം,ഓൺ ലൈൻ സയൻസ് ഫെയർ സംഘടിപ്പിക്കപ്പെട്ട.
മെരിറ്റ് ഡേ ആഘോഷം
നവംമ്പർ 2-ാം തിയതി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് SSLC,plus 2 പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും A Plus നേടിയ കുട്ടികളെ അനുമോദിച്ചു,
-
മെരിറ്റ് ഡേ ആഘോഷം
-
മെരിറ്റ് ഡേ ആഘോഷം
-
മെരിറ്റ് ഡേ ആഘോഷം
-
മെരിറ്റ് ഡേ ആഘോഷം
-
മെരിറ്റ് ഡേ ആഘോഷം
-
മെരിറ്റ് ഡേ ആഘോഷം
ശിശുദിനാചരണം
നവംമ്പർ 14 ന് ശിശുദിനാചരണം നടന്നു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ശിശുദിനാചരണത്തിന് മാറ്റുകൂട്ടി. ""ശിശുദിനാചരണം2020"" (ശിശുദിനാചരണം 2020)
എഫ്രേംസ് ഫെസ്റ്റ്
എഫ്രേംസ് ഫെസ്റ്റ് ഓൺലൈനായി നവംമ്പർ 14-19 വരെ നടത്തപ്പെട്ടു. പദ്യം ചൊല്ലൽ മലയാളം ഹിന്ദി ഇംഗ്ലീഷ് ,ലളിതഗാനം, പ്രസംഗം മലയാളം, ഹിന്ദി ,ഇംഗ്ലീഷ് ,പെൻസിൽ ഡ്രോയിങ് ,പെയിൻറിങ് എന്നീ ഇനങ്ങളിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ വീഡിയോ ഒരു മിനിറ്റ് ദൈർഘ്യമുള്ളത് ബന്ധപ്പെട്ട അധ്യാപകർക്ക് അയച്ചുകൊടുത്തു.അധ്യാപകർ മൂല്യനിർണയം നടത്തി.
SRG മീറ്റിംഗ്
Department ന്റെ നിർദേശാനുസരണം, SRG meeting 13.11.20 ,Friday 3.00 pm മുതൽ 5.00 pm വരെ നടത്തി. മീറ്റിംഗിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു. ബഹുമാനപ്പെട്ട Pampady AEO വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വിഷയങ്ങളുടെയും subject council convenor, വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തങ്ങൾ വ്യക്തമായി, യോഗത്തിൽ അവതരിപ്പിച്ചു.Online ക്ലാസുകൾ, വിവിധ സ്കോളർഷിപ്പുകൾ, കുട്ടികളുടെ പഠനപ്രവർത്തനപ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു.june 4,19, July 06,21, August 03,18, September 04,18, October 05,19, November 03, 11 ,Dec 7 എന്നീ തിയതികളിൽ ഓൺലൈനായും ഓഫ് ലൈനായും SRG മീറ്റിംഗ് നടത്തപ്പെട്ടു.എല്ലാ അധ്യാപകരും പങ്കെടുത്തു.
സ്കൗട്ട് പ്രവർത്തനങ്ങൾ
2020 21 വർഷത്തെ സ്കൗട്ട് പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് വഴി നൽകിവരുന്നു.സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസിന്റെ നേതൃത്വത്തിൽ നവംബർ 14 - തീയതി ശിശുദിനാഘോഷം ഓൺലൈനായി നടത്തി. സ്കൗട്ട് മെമ്പേഴ്സ് എല്ലാവരും പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസ് പരിപാടികൾക്ക് നേതൃത്വം നൽകി.
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
-
സ്കൗട്ട് പ്രവർത്തനങ്ങൾ
Enrich students
കൂട്ടികളെ എൻറിച്ച് ചെയ്യുന്നതിന് e-Friend app കുട്ടികളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന പ്രോഗ്രാം ബഹുമാനപ്പെട്ട ഏറ്റുമാനൂർ എം.എൽ.എ ശ്രീ സുരേഷ് കുറുപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.HM Shaji Thomas Sir ,Principal Fr Luka Chavara CMI എന്നിവർ സന്നിഹിതരായിരുന്നു.
-
e Friend App
-
e Friend App
-
e Friend App
-
e Friend App
എയിഡ്സ് ദിനാചരണം
ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ലിയു. ബന്നും, തോമസ് നെട്ടരും ചേർന്ന് 1987 ലാണ് എയിഡ്സ് ദിനാചരണം എന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UN AIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ""എയിഡ്സ് ദിനാചരണം 2020"" (എയിഡ്സ് ദിനാചരണം 2020)
സവിശേഷ സ്റ്റാഫ് മീറ്റിംഗ്
2020-21 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റിന്റെ അധ്യക്ഷതയിൽ പ്രത്യേക സ്റ്റാഫ് മീറ്റിംഗ് ഡിസംമ്പർ പതിനഞ്ചാം തീയതി 10.30 എ.എമ്മിന്കൂടുകയുണ്ടായി.തദവസരത്തിൽ എല്ലാ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സജീവ ചർച്ചകൾ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി തോമസ് സാർ സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികൾക്ക് ഗൂഗിൾ മീറ്റിൽ വഴി കൂടുതൽ ക്ലാസ്സുകൾ നൽകണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. അതുപോലെ 2021-22 അധ്യയന വർഷത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു. 12.15 ന് മീറ്റിംഗ് അവസാനിച്ചു.
-
സവിശേഷ സ്റ്റാഫ് മീറ്റിംഗ്
-
സവിശേഷ സ്റ്റാഫ് മീറ്റിംഗ്
-
സവിശേഷ സ്റ്റാഫ് മീറ്റിംഗ്
-
സവിശേഷ സ്റ്റാഫ് മീറ്റിംഗ്
എന്റെ കുട്ടി (കൂട്ട്)
കൂട്ട് -പത്താംക്ലാസിലെ പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പരിഗണനയും ശ്രദ്ധയും നൽകുന്നതിനുവേണ്ടി ആസൂത്രണം ചെയ്യുന്ന പഠനപ്രവർത്തനങ്ങൾ ഡിസംബർ 9 മുതൽ ആരംഭിച്ചു. കൂട്ട് എന്ന ഈ പ്രോജക്റ്റിന്റെ പ്രത്യേകതകൾ ഒന്ന് എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു. 2 കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ ഭാഷയിൽ ചെറിയ നോട്ടുകൾ തയ്യാറാക്കുകയും അത് കുട്ടികൾക്ക് നൽകി അവരെ പഠിപ്പിക്കുന്നു, വിവിധ മാർഗ്ഗങ്ങളിലൂടെ 3.എല്ലാ വിഷയത്തിനും നോട്ടുകൾ പൂർത്തിയാക്കി അവരുടെ നോട്ട്ബുക്കിൽ ആവർത്തിച്ച് എഴുതിപ്പിക്കുകയും അത് വീണ്ടും വായിപ്പിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു 4 ഇപ്പോൾ നടത്തുന്ന ഗൂഗിൾമീറ്റ് ക്ലാസ്സുകൾക്ക് പുറമേ ഒരു ക്ലാസ്സ്കൂടി അധ്യാപകർ എടുക്കുന്നു.5 സ്കൂളിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകർക്കും പഠന പിന്നാക്കാവസ്ഥയിലുള്ള ഒരു കുട്ടിയെ നൽകുന്നു. ഈ കാലയളവിൽ അവൻറെ പഠനസംബന്ധമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം അധ്യാപകൻ ആയിരിക്കും .അധ്യാപകൻ കുട്ടിയോട് രണ്ടുമിനിറ്റ് സമയം എല്ലാദിവസവും ഫോണിൽ സംസാരിക്കുകയും പഠന കാര്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുന്നു. തുടർച്ചയായി ആ കുട്ടിയെ ഫോണിൽ ബന്ധപ്പെടുക ,ക്ലാസ്സ് ക്ലാസ് പഠന പ്രവർത്തനങ്ങൾ, നോട്ട്ബുക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളും സംസാരിക്കുന്നു. മാതാപിതാക്കളെയും കുട്ടിയെയും പഠനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.കുട്ടിയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നു. ഭവന സന്ദർശനം നടത്തുന്നു. പഠനപുരോഗതി വിലയിരുത്തുന്നു. ഓരോ ആഴ്ചയിലും ഹെഡ്മാസ്റ്റർ, എസ് ആർ ജി കൺവീനർ, ക്ലാസ് ടീച്ചർ എന്നിവർ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
ക്രിസ്മസ് ആഘോഷം
ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫ് റൂമിൽ വച്ച് ഡിസംബർ ഇരുപത്തിനാലാം തീയതിക്രിസ്മസ് ആഘോഷം സമുചിതമായി നടത്തപ്പെട്ടു തദവസരത്തിൽ എല്ലാ സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കുകയും ക്രിസ്മസ് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റവ ഫാദർ ലൂക്ക ചാവറ ക്രിസ്മസ് സന്ദേശം നൽകി. അധ്യാപകർ നേതൃത്വം നൽകി ഉണ്ടാക്കിയ ക്രിസ്മസ് ക്രിബ് വളരെ നന്നായിരുന്നു .ക്രിസ്മസ് കരോൾ ഗാനം ആലപിച്ചും ക്രിസ്മസ് സമ്മാനങ്ങൾ കൈമാറിയും എല്ലാവരും ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു.
-
ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് ആഘോഷം
-
ക്രിസ്മസ് ആഘോഷം
യാത്രയപ്പ്
ഒരു വർഷത്തിലധികം സെൻറ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപികയായ ശ്രീമതി ജിജിമോൾ പിസിക്ക് സമുചിതമായ യാത്രയയപ്പ് നല്കി. എല്ലാ സ്റ്റാഫ് അംഗങ്ങളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു.ടീച്ചർ സ്കൂളിന് നൽകിയ സംഭാവനകളെ ഹെഡ്മാസ്റ്റർ ശ്രീ ഷാജി തോമസ് സാർ അനുസ്മരിച്ചു.തികഞ്ഞ അർപ്പണബോധമുള്ള ജിജി ടീച്ചർക്ക് ആശംസകൾ നേർന്നുകൊണ്ട് യോഗം അവസാനിച്ചു.
-
യാത്രയപ്പ്
-
യാത്രയപ്പ്
-
യാത്രയപ്പ്
-
യാത്രയപ്പ്
-
യാത്രയപ്പ്
-
യാത്രയപ്പ്
പി.റ്റി.എ മീറ്റിംഗ്
സ്‍കൂൾ ശുചീകരണയജ്ഞം
സ്കൂൾ ശുചീകരണ യജ്ഞം- ജനുവരി ഒന്നുമുതൽ സ്കൂൾ തുറക്കുന്നസാഹചര്യത്തിൽ 28, 29 തീയതികളിൽ അധ്യാപകർ എല്ലാവരും പല ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ ക്ലാസ്മുറികളും സ്കൂളിന്റെ ചുറ്റുപാടുകളും ലാബുകളും എല്ലാം അണുവിമുക്തമാക്കി. ക്ലാസ് മുറികളിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് 10 കുട്ടികൾക്ക് വീതം ഇരിപ്പിടം ഒരുക്കി.ഓരോ കുട്ടിയും ഇരിക്കേണ്ട ഇരിപ്പിടം ലേബലൊട്ടിച്ച് തയ്യാറാക്കി.
-
സ്‍കൂൾ ശുചീകരണയജ്ഞം
-
സ്കൂൾ ശുചീകരണയജ്ഞം
-
സ്കൂൾ ശുചീകരണയജ്ഞം
-
സ്കൂൾ ശുചീകരണയജ്ഞം
-
സ്കൂൾ ശുചീകരണയജ്ഞം
SCHOOL REOPENING
-
SCHOOL REOPENING
-
SCHOOL REOPENING
-
SCHOOL REOPENING
-
SCHOOL REOPENING
-
SCHOOL REOPENING
Ephrems inter school GK ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭകളെ ആദരിക്കലും
അഞ്ചാമത് Ephrems inter school GK ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും, 2020 sslc പരീക്ഷയിൽ Full A+ നേടിയ കുട്ടികൾക്ക് corporate manager സമ്മാനിച്ച memento & cash award വിതരണവും , 9 വിഷയങ്ങൾക്ക് A+ കരസ്ഥാമാക്കിയ കുട്ടികളെ memento നൽകി ആദരിക്കലും NMMS SCHOLARSHIP നേടിയMaster Albin M Sunny, Inspire - SUPER SCHOLAR 2021 കുമാരി AVANI SANTHOSH, NCC സംഘടിപ്പിച്ച *INDEPENDENCE DAY QUIZ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ABIGIN SHOBICHEN, NCC ദേശീയ തലത്തിൽ നടന്ന " Ek Bharath Sresht Bharath " ക്യാമ്പിൽ പങ്കെടുത്ത് sslc പരീക്ഷക്ക് 50 mark, grace mark ന് അർഹത നേടിയ Sgt. Aleena Mary Prajeeshഎന്നിവരെ അഭിനന്ദിക്കുന്നതിനും,Std. 8 ന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ manuscript മാഗസിന്റെ പ്രകാശനകർമ്മവും, NCC CERTIFICATE 'A' EXAM പാസ്സായി , വരുന്ന sslc പരീക്ഷയ്ക്ക് grace mark നു അർഹത നേടിയ 55 കുട്ടികൾക്കുള്ള cetificate വിതരണവും ,6/3/21 ശനി,രാവിലെ 10.30 മുതൽ 11.30 pm വരെ, SEMINAR HALL ൽ വച്ച് നടന്നു. .ബഹുമാനപ്പെട്ട മാനേജർ Fr . Mathews Chackalackal അച്ചൻ, ബഹു : പ്രിൻസിപ്പൽ Fr. Luka Antony അച്ചൻ, ബഹു : ഹെഡ്മാസ്റ്റർ Shaji Thomas സാർ, St. Joseph's UPS Headmistress Smt. Bindu Xavier പൂർവ്വ വിദ്യാർത്ഥിയും Vlogger (fishing freaks ) എന്ന നിലയിൽ പ്രശസ്തനുമായ Mr. SEBIN CYRIAC എന്നിവർ മീറ്റിംഗിൽ സന്നിഹിതരായിരുന്നു.
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
സ്കൂൾ വാർഷികം 2020-21
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 136-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2021 ജനുവരി 11 രാവിലെ 10.30 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്, ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് കുര്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ംൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെന്റ് ജോസഫ് പ്രവിൻഷ്യാൾ റവ.ഫാദർ സെബാസ്റ്റ്യൻ ചാമത്തറ സി.എം.ഐ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അനുഗ്രഹ പ്രഭാഷണവും മുൻ കോർപറേറ്റ് മാനേജരും K.E School Principal Rev Fr James Mullasserry CMI മുഖ്യപ്രഭാഷണവും നടത്തി.
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
-
വാർഷികാഘോഷം
""വാർഷികാഘോഷം 2021"" (""വാർഷികാഘോഷം 2021"")
റിട്ടയർമെന്റ്
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്,ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ. എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് കുര്യൻ എന്നിവർ ഈ വർഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
-
റിട്ടയർമെന്റ്
-
റിട്ടയർമെന്റ്
-
റിട്ടയർമെന്റ്
-
റിട്ടയർമെന്റ്
-
റിട്ടയർമെന്റ്
-
റിട്ടയർമെന്റ്
-
റിട്ടയർമെന്റ്
-
റിട്ടയർമെന്റ്
സ്വാഗതം HM ശ്രീ. മൈക്കിൾ സിറിയക്
മുഹമ്മ മദർ തെരേസ്സ സ്കൂളിൽ നിന്ന് ട്രാൻസഫർ ആയി മാന്നാനം സെന്റ് എഫ്രേംസിൽ ഹെഡ്മാസ്റ്റർ ആയി മെയ്യ് 1 ന് നിയമിതനായ ബഹുമാനപ്പെട്ട മൈക്കിൾ സിറിയക് സാറിന് ഹൃദ്യമായ സ്വാഗതം .
-
സ്വാഗതം
-
സ്വാഗതം
-
സ്വാഗതം
-
സ്വാഗതം