ഗവ. എച്ച് എസ് എസ് മീനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

മീനങ്ങാടി പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം17 - 7 - 1958
വിവരങ്ങൾ
ഫോൺ04936 247570
ഇമെയിൽhmghsmeenangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15048 (സമേതം)
എച്ച് എസ് എസ് കോഡ്12002
യുഡൈസ് കോഡ്32030201406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മീനങ്ങാടി
വാർഡ്14,15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ759
പെൺകുട്ടികൾ685
ആകെ വിദ്യാർത്ഥികൾ1444
അദ്ധ്യാപകർ63
ഹയർസെക്കന്ററി
ആൺകുട്ടികൾ251
പെൺകുട്ടികൾ383
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിവി കൃഷ്ണൻ
പ്രധാന അദ്ധ്യാപകൻപ്രേമരാജൻ
പി.ടി.എ. പ്രസിഡണ്ട്ഹാജിസ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്സിനി സി എം
അവസാനം തിരുത്തിയത്
27-10-202415048mgdi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 766 ൽ നിന്നും 750.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 14,15 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

കുടിപ്പള്ളിക്കൂടങ്ങളുടെതുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത്. ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് . ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ച് സ്കൂൾ അങ്ങോട്ടേക്ക് മാറ്റി. വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു. കെ കരുണാകരൻ (1920),കൃഷ്ണക്കുറുപ്പ് (1931 ) ,കൃഷ്ണപ്പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ), കെ ടി ഗോപാലക്കുറുപ്പ് (1947 ), കൗസല്യ (1956 ) എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു. 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ചരിത്രം വായിക്കുക‍

പി ടി എ

സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടർലാബ് എന്നിവയും, ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടർലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ സൈനുലാബുദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്കായി നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.കൂടുതൽ വായിക്കുക‍

അക്കാദമികനേതൃത്വം

രക്ഷാകർതൃനേതൃത്വം

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗരനെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവരങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ച് മറ്റുള്ളവർക്കു മാതൃകയായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ

പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്നു.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിന്റെ വിശദാംശങ്ങളും

പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാലയം സന്ദർശിക്കുന്നുണ്ട്. ഇത്തരം സന്ദർശനങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.വിദ്യാലയത്തിന്റെ പോരായ്മകൾ ബോധ്യപ്പെടുത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ| നേർക്കാഴ്ച്ച| മികവുകൾ|

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും സുൽത്താൻബത്തേരി റൂട്ടിൽ 12 കിലോമീറ്റർ ദൂരം
  • മീനങ്ങാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 1 കി.മി. അകലം സ്ഥിതിചെയ്യുന്നു.
  • അടുത്ത റയിൽവെ സ്‌റ്റേഷൻ കോഴിക്കോട് ദൂരം 87 കി മീറ്റർ
  • കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് 94 കി മീറ്റർ
  • കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് 96 കി മീറ്റർ
Map

പുറംകണ്ണികൾ

യൂട്യൂബ് ചാനൽ https://www.youtube.com/@ghssmeenangadi866