സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം | |
---|---|
വിലാസം | |
മാന്നാനം മാന്നാനം പി.ഒ. , 686561 , കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 05 - 1885 |
വിവരങ്ങൾ | |
ഫോൺ | 0481 2597719 |
ഇമെയിൽ | stephremsmannanam@gmail.com |
വെബ്‍സൈറ്റ് | stephremshss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 33056 (സമേതം) |
എച്ച് എസ് എസ് കോഡ് | 05039 |
യുഡൈസ് കോഡ് | 32100300115 |
വിക്കിഡാറ്റ | Q87660143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 453 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 559 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 358 |
പെൺകുട്ടികൾ | 255 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ജയിംസ് പി ജേക്കബ്ബ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ബെന്നി സ്‍കറിയ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വക്കേറ്റ്.സി ആർ സിന്ധുമോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഹെൽമ ജോർജ്ജ് |
അവസാനം തിരുത്തിയത് | |
15-03-2024 | Umarulfarooq7 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം.വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് .എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കോട്ടയത്തിനു (കോട്ടയം) വടക്കു പടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ(അതിരംമ്പുഴ) എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു.
ചരിത്രം
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ്.എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ.വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്രവിദ്യാഭ്യാസമാണെന്ന് കരുതിയ വിശുദ്ധ ചാവറയച്ചൻ തന്റെ പരിശ്രമഫലമായി 1846 ൽ ആരംഭിച്ച സംസ്കൃത സ്കൂളിന്റെ ചുവടുപിടിച്ചുകൊണ്ട് ആരംഭിച്ച വിദ്യാലയമാണിത്.ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിയുമായി സെന്റ് ജോസഫ് ആശ്രമ പരിസരത്തുള്ള ഫാം ഹൗസിന്റെ വരാന്തയിൽ ബഹു.ഫാദർ ജെറാൾഡ് ടി ഒ.സി.ഡി എന്ന പുരോഹിതൻ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ പി.സി. കുര്യനും ആദ്യത്തെ അദ്ധ്യാപകൻ ശ്രീ. കെ.എം കുര്യൻ കൊല്ലംപറമ്പിലുമായിരുന്നു. 1904ൽ പണ്ഡിതവരേണ്യനും കവി പ്രവരനുമായ കേരള വർമ്മ വലിയകോയിത്തമ്പുരാൻ സ്കൂൾ സന്ദർശിച്ചു.നഗരത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ശാലീന സുന്ദരമായ മാന്നാനം കുന്നിൽ പരിലസിക്കുന്ന സെന്റ്.എഫ്രേംസ് സ്കൂൾ അച്ചടക്കത്തിന്റെ കാര്യത്തിലും ഔന്നത്യം വഹിക്കുന്നു.സന്യാസ വൈദികരുടെ ശിക്ഷണവും പ്രാർത്ഥന കൂട്ടായ്മയും കുട്ടികളെ ആത്മ ശിക്ഷണത്തിലേയ്ക്ക് നയിക്കുവാൻ പര്യാപ്തമാണ്. കാലാനുസൃതമായ പുരോഗിതയെ വിളിച്ചറിയിച്ചുകൊണ്ട് 1986-ൽ ശതാബ്ദി സ്മാരകമായി നിർമിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.കേരള ഗവർണർ ശ്രീ.ബി.രാമചന്ദ്രൻ നിർവഹിച്ചു.തുടർന്ന് 1998-ൽ സെന്റ് എഫ്രേംസ് ഹൈസ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ ഭൗതിക സാഹചര്യങ്ങളും വിഭവ ശേഷികളും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.139 വർഷം പൂർത്തിയാക്കിയ സെന്റ് എഫ്രേംസ് ഹയർസെക്കന്ററി സ്കൂൾ ഉന്നതിയിൽ നിന്നും ഉന്നതിയിലേയ്ക്കുള്ള യാത്ര അനസ്യൂതം തുടരുന്നു.
ഭൗതികസാഹചര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 15ക്ലാസ്‍മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ12ക്ലാസ്‍ മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ഓഡിയോ വിഷ്വൽ ലാബ്,കംമ്പ്യൂട്ടർ ലാബ്,ഓഫീസ് മുറികൾ,സ്റ്റാഫ് റുംസ്,വിശാലമായ ആഡിറ്റോറിയം,ലാഗ്വേജ് ലാബ്,സയൻസ് ലാബ്,സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.ബാസ്ക്കറ്റ് ബോൾ കോർട്ട്,ക്രിക്കറ്റ് കോർട്ട്,വിശാലമായ ഇൻഡോർ സ്റ്റേഡിയം,പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നു.സ്കൂളിൽ ബാസ്കറ്റ് ബോൾ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും എഫ്രേം സ്റ്റാർസ്പ്രവർത്തിക്കുന്നു.നാലേക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ്ട്രേറ്ററായി റവ.ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കായി.സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 110 കുട്ടികൾ താമസിച്ചു പഠിക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.
അദ്ധ്യാപകർ,വിദ്യാർത്ഥികൾ
പ്രിൻസിപ്പൽ ശ്രീ.ജയിംസ് പി ജേക്കബ്ബ് ന്റെ നേതൃത്ത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്‍കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 1221 കുട്ടികൾ പഠിക്കുന്നു.
സാരഥികൾ
-
ശ്രീ.ജയിംസ് പി ജേക്കബ്ബ് (പ്രിൻസിപ്പാൾ)
-
ശ്രീ. ബെന്നി സ്‍കറിയ (ഹെഡ്മാസ്റ്റർ)
സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
നേട്ടങ്ങൾ
- സ്കൂൾ പ്രിൻസിപ്പൽമാർ-
- സ്കൂളിന്റെ മുൻ സാരഥികൾ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ*
- മാനേജർമാർ
- മാനേജ്മെന്റ്
- സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ
- സെൻറ് . അലോഷ്യസ് ബോർഡിങ്
- ഫോസ്റ്റർ- ആലുമ്നി അസ്സോസിയേഷൻ
- സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹരിതവിദ്യാലയം
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
-
വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
-
സി എം ഐ മാണിക്കത്തനാർ
-
റെവ.ഡോക്ടർ പ്ലാസിഡ് ജെ പൊടിപാറ സി എം ഐ(മാർപാപ്പയുടെ ആലോചനക്കാരൻ)
-
ശ്രീ ജോർജ്ജ് ജോസഫ് പൊടിപാറ(എക്സ് എം എൽ എ)
-
ശ്രീ പി ജെ തോമസ്
-
ശ്രീ സി വി ആനന്ദബോസ് ഐ.എ എസ്
-
ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പ്രശസ്ത കാർഡിയോളജിസ്റ്റ്
-
മാർ.ജോസഫ് പള്ളിക്കാപറമ്പിൽ - പാലാ ബിഷപ്
-
മോൺസിങ്ങോർ റെയിനോൾഡ്സ് പുരയ്ക്കൽ
-
മൽപ്പാൻ മാത്യ വെള്ളാനിക്കൽ
-
ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം. ബാംഗ്ലൂർ സബ് കളക്ടർ
-
ജസ്റ്റീസ് കെ.കെ. മാത്യു കുറ്റിയിൽ അതിരമ്പുഴ
-
ശ്രീ.ബി.വെല്ലിഗ് ടൺ കൊല്ലം- മുൻ ആരോഗ്യ വകുപ്പു മന്ത്രി
-
ശ്രീ. എം.എ. ജോസഫ് ആർപ്പൂക്കര - എക്സ്. എം.പി.
-
മാർ ജോൺപെരുമറ്റം എം.എസ് റ്റി
-
ഡോ.ജോസ് ജോസഫ്
-
നവോദയ അപ്പച്ചൻ
-
തോമസ് പി ജോസഫ്
റിസൾട്ട്
2022-23 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 173 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 23 പേർക്കും, 9 A+ 11 കുട്ടികൾക്കും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 20 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു.
കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം.15,000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്.ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് 25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.ഇൻഫോ ബോക്സിന്റെ കൃത്യത,ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്, ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബിലെ അഞ്ച് വിദ്യാർത്ഥികൾ,സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സ് എന്നിവർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിനുള്ള അവാർഡ് സ്വീകരിച്ചു.
-
സ്കൂൾ വിക്കി അവാർഡ് 2022
-
സ്കൂൾ വിക്കി അവാർഡ് 2022
-
സ്കൂൾ വിക്കി അവാർഡ് 2022
-
സ്കൂൾ വിക്കി അവാർഡ് 2022
-
സ്കൂൾ വിക്കി അവാർഡ് 2022
-
സ്കൂൾ വിക്കി അവാർഡ് 2022
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" (""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"")
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച.
- ടാലന്റ് ഹബ്ബ്
- Annual Report 2023-24
- ഡിജിറ്റൽ മാഗസിനുകൾ
- 2019 --ഇതൾ
- 2020 --E_ന്ദുകാന്തം
- 2023 --E_Mag
- കയ്യെഴുത്ത് മാഗസിനുകൾ
- കയ്യെഴുത്ത് മാസിക-ഇതളുകൾ -2016
- കയ്യെഴുത്ത് മാസിക-ചിരാത്
സാമുഹ്യ മേഖല
- സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തൽ.
- സ്കൂൾ പരിസര ശൂചീകരണം.
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം.
- പ്രധാന്യമുള്ള ദിനാചരണങ്ങൾ സമുചിതമായി ആചരിക്കൽ.
സ്കൂളിന്റെ ഫേസ് ബുക്ക് പേജ്
സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക് |
ഫേസ് ബുക്ക് ലിങ്ക് 1 |
ഫേസ് ബുക്ക് ലിങ്ക 2 |
സ്‌കൂൾ വാർഷികം 2023-24
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 139-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2024 ജനുവരി 18 രാവിലെ 10.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്, ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്, കോമേഴ്സ് അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ് അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ് അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ് അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ, ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ, എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev.Dr.Kurian Chalangady C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.
(""വാർഷിക റിപ്പോർട്ട് 2023-24 "")
റിട്ടയർമെന്റ്
പ്രിൻസിപ്പാൾ ശ്രീ.ജയിംസ് പി ജേക്കബ്ബ്,ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം ഐ ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപകൻ ശ്രീ ആന്റോ ജോസഫ്,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപകൻ ഫാദർ റോയി മാളിയേക്കൽ, ഹയർ സെക്കണ്ടറി ഗണിത അധ്യാപികയായ ശ്രീമതി മിനിമോൾ മാത്യു, ജന്തുശാസ്ത്രം അധ്യാപികയായ ശ്രീമതി ടെസ്സി ലൂക്ക്,സസ്യശാസ്‍ത്ര അധ്യാപികയായ ശ്രീമതി ബെൻസി കെ ജോസഫ്, കോമേഴ്സ് അധ്യാപകനായ ശ്രീ ജോസ് ജോസഫ്, ഇംഗ്ലീഷ് അധ്യാപകനായ ശ്രീ റോയി മൈക്കിൾ,ഇക്കണോമിക്സ് അധ്യാപകനായ ശ്രീ വർഗീസ് ആന്റണി,ഇംഗ്ലീഷ് അധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ ആന്റണി അട്ടിച്ചിറ സി.എം ഐ എന്നിവർ ഈ വർഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്.അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വാർത്ത
ചിത്രശാല
ഉപതാളുകൾ
പി.ടി.എ| കഥകൾ| ആർട്ട് ഗാലറി| അക്ഷരവൃക്ഷം| 2018 പ്രവർത്തനങ്ങൾ| പ്രവർത്തനങ്ങൾ 2019| പ്രവർത്തനങ്ങൾ 2020| പ്രവർത്തനങ്ങൾ 2021| പ്രവർത്തനങ്ങൾ 2022|
വഴികാട്ടി
{{#multimaps:|9.64549,76.52031|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.ദൂരത്തിൽ കോട്ടയം, മെഡിക്കൽ കോളേജ് ,യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ റൂട്ടിൽ അമ്മഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറായി അതിരംമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപത്താണ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33056
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ