സ്കൂൾവിക്കിയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. അക്ഷരത്തെറ്റുകൾ തിരുത്തുകയും വാക്യപ്പിശകുകൾ പരിഹരിക്കുകയും ചെയ്ത് മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. വളരെക്കൂടുതലുള്ള ഉള്ളടക്കമുണ്ടെങ്കിൽ ഉപതാളുകളിലേക്ക് മാറ്റുക. അത്യാവശ്യം വേണ്ടുന്ന ചിത്രങ്ങൾ മാത്രം ചേർക്കുക.
അനാവശ്യനിറങ്ങളും html ടാഗുകളും ഉപയോഗിക്കരുത്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. അപാകതകൾ പരിഹരിച്ചശേഷം, {{|വൃത്തിയാക്കേണ്ടവ}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനാർഹമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നു. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റര്നെറ്‌റ് എന്നീ സൌകര്യങ്ങളോട് കൂടി അവർ സ്മാര്ട്ട് ആക്കിയിരിക്കകയാണ്.
About us
പ്രസിദ്ധമായ സഖാഫത്തിന്റെ ഗ്രാമമാണ് ഉമ്മത്തൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഉമ്മത്തുർ സഖാഫത്തിന്റെ കീഴിൽ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ പ്രൊഫ. പി.മമ്മു സാഹിബിന്റെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിച്ച് ഹൈസ്ക്കൂൾ നിലവിൽ വരുത്തി. അതാണ് ഇന്ന് എസ്.ഐ.എ.കോളജ് എച്ച്.എസ്. ഉമ്മത്തുർ ഹൈസ്ക്കൂളിനോട് അടുത്ത്കിടക്കുന്ന സ്കൂൾ
1995ൽ അന്നത്തെ ഗവർൺമെന്റ് ചെക്യാട് പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1995 ജൂലൈ 27ന് ബഹുമാന്യനായ തദ്ദേശ വിദ്യഭ്യാസ വകുപ്പുമന്ത്രി ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമായലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ് ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. എവറസ്റ്റ്, K2 (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകോൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു.
പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many.
ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികൾ പർവതങ്ങളേക്കാൽ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്
ഹിമാദ്രി
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ് ഈ നിര.
എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[1].
ഹിമാചൽ
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ഡാർജിലിംഗ്, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്.
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്
സിവാലിക്
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് സിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് സിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[1].
ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്. ഡൂൺസ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാ ഡൂൺ).
പരിസ്ഥിതി
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികൾ പറയുന്നത്. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.