ജി.എൽ..പി.എസ്. ഒളകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് പുകയൂർ കല്ലട സ്കൂൾ എന്നറിയപ്പെടുന്ന ഒളകര ഗവ.എൽ.പി.സ്കൂൾ. പാഠ്യ-പാഠ്യേതര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ വിദ്യാലയം.
| ജി.എൽ..പി.എസ്. ഒളകര | |
|---|---|
| വിലാസം | |
പുകയൂർ ഒളകര പി.ഒ. , 676306 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 9497843083 |
| ഇമെയിൽ | glpsolakara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19833 (സമേതം) |
| യുഡൈസ് കോഡ് | 32051301021 |
| വിക്കിഡാറ്റ | Q64567055 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുവളളൂർ, |
| വാർഡ് | 08 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 202 |
| പെൺകുട്ടികൾ | 190 |
| ആകെ വിദ്യാർത്ഥികൾ | 392 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശശികുമാർ. കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുസമദ് പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ എൻ കെ |
| അവസാനം തിരുത്തിയത് | |
| 07-02-2022 | 19833 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷകവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. പക്ഷെ, ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത് . കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിനായി 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ഈ നാടിൻ്റെ ജനമനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. പറക്കമുറ്റാത്ത രണ്ടു കുടുസ്സുമുറിയിൽ നിന്ന് അത്യാധുനിക നിലവാരത്തിലുള്ള പുത്തൻ കെട്ടിടങ്ങളിലേക്കുള്ള പരിണാമവും മറ്റു അത്യാധുനിക സൗകര്യങ്ങളും പി.ടി.എ യുടെ കീഴിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രീ പൈമറിയും മാറുന്ന കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ്.കൂടുതൽ വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ പരിശീലനം, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. ഇവയെ കുറിച്ച് കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. കൂടുതൽ വായിക്കുവാൻ
മാനേജ്‌മെന്റ്
പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലേയും മുൻ വർഷം മലപ്പുറം ജില്ലയിലെയും മികച്ച ലോവർ പ്രൈമറി പി.ടി.എ അവാർഡ് സ്കൂൾ പി.ടി.എ കരസ്‌ഥമാക്കുകയുണ്ടായി. മുൻകാല പി.ടി.എ പ്രസിഡന്റുമാരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക
| ക്രമ
നമ്പർ |
പി.ടി.എ പ്രസിഡന്റിന്റെ പേര് | വിലാസം | കാലയളവ് | |
|---|---|---|---|---|
| 1 | എം.എം ഭാസ്കരൻ | |||
| 2 | കുട്ടിയപ്പു | |||
| 3 | കൃഷ്ണൻ | തെരുവത്ത് | ||
| 4 | കെ.എം പ്രദീപ് കുമാർ | |||
| 5 | സൈതലവി | പൂങ്ങാടൻ | ||
| 6 | ഇബ്രാഹീം | മൂഴിക്കൽ | 2017 | |
| 7 | പി.പി. സെയ്ദു മുഹമ്മദ് | 2017 | 2022 | |
| 8 | പി.പി. അബ്ദു സമദ് | 2022 | ||
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻകാല പ്രധാനാദ്ധ്യാപകരെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക
| ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
|---|---|---|---|
| 1 | കെ.ഗോവിന്ദൻ നായർ | 1956 | 1961 |
| 2 | സി.രാമനുണ്ണി നായർ | 1961 | 1966 |
| 3 | അപ്പുക്കുട്ടൻ പിള്ള | 1966 | 1967 |
| 4 | എം.സുബ്രമണ്യൻ | 1967 | 1969 |
| 5 | കെ.ഭാസ്കരൻ നായർ | 1969 | 1982 |
| 6 | കെ.ശ്രീധരൻ നായർ | 1982 | 1987 |
| 7 | സി.മുഹമ്മദ് കുട്ടി | 1987 | 1990 |
| 8 | പി.ഗോവിന്ദൻ നായർ | 1990 | 1992 |
| 9 | ഡി.രാമസ്വാമി | 1992 | 1993 |
| 10 | കെ.കുട്ടിരാമൻ | 1993 | 1994 |
| 11 | സി.അർമുഖൻ | 1994 | 2000 |
| 12 | സി.പി.കൃഷ്ണദാസ് | 2000 | 2003 |
| 13 | കെ.അബ്ദുറസാഖ് | 2003 | 2005 |
| 14 | ഇ.സരള | 2005 | 2007 |
| 15 | ബി.വി. സാറ | 2007 | 2008 |
| 16 | കെ.അബ്ദുഹിമാൻ | 2008 | 2009 |
| 17 | പി.ജെ സുജാദ | 2009 | 2016 |
| 18 | എൻ.കെ അമ്മിണി | 2016 | 2017 |
| 19 | എൻ.വേലായുധൻ | 2017 | 2019 |
| 20 | കെ.ശശികുമാർ | 2022 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്കൂളിന്റെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാൻ താഴെ പട്ടിക കാണുക
| ക്രമ നമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | വിലാസം | പഠന കാലയളവ് | ഉന്നത പദവി | |
|---|---|---|---|---|---|
| നാരായണൻ ഉണ്ണി | 1954 | 1958 | റിട്ട: ഹെഡ് മാസ്റ്റർ ജി.എൽ പി.എസ്.തട്ടാഞ്ചേരി മലയിൽ | ||
| പി.കെ വേലായുധൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: എസ് ബി ഐ ഹെഡ് കാഷ്യർ | |
| പി.കെ സുകുമാരൻ നായർ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി | |
| കൃഷ്ണനുണ്ണി കെ.സി | തച്ചാറമ്പുറത്ത് | 1958 | 1962 | റിട്ട: ഓഫീസ് സുപ്രണ്ട് പി.എസ്. വാരിയർ ആയുർവേദ കോളേജ്, കോട്ടക്കൽ | |
| ബഷീർ കാവോടൻ | കാവോടൻ | 1964 | 1968 | റിട്ട: അധ്യാപകൻ എ.ആർ.നഗർ ഹൈസ്കൂൾ ചെണ്ടപ്പുറായ | |
| ശ്രീക്കുട്ടൻ.ഇ | ഇട്ടിയച്ചാലിൽ | 1965 | 1969 | റിട്ട: അധ്യാപകൻ ജി.വി.എച്ച്.സ്കൂൾ വേങ്ങര | |
| പി.കെ ഗംഗാധരൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1972 | 1976 | റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി | |
| സി.അർമുഖൻ | ചേരത്തു പറമ്പ് | റിട്ട: ഹെഡ് മാസ്റ്റർ ഗവ:എൽ.പി.സ്കൂൾ ഒളകര | |||
| ബാബുരാജ് പി | മാട്ടിൽ | 1972 | 1976 | സബ് ഇൻസ്പെക്ടർ, പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ | |
| വിനോദ്കുമാർ പി | 1974 | 1978 | ഓവർസിയർ വാട്ടർ അതോരിറ്റി, പരപ്പനങ്ങാടി | ||
| ദയാനന്ദൻ. കെ | കുറുങ്കണ്ടത്തിൽ | 1979 | 1983 | അസി.പ്രൊഫസർ തുഞ്ചൻ മെമ്മോറിയൽ ഗവ കോളെജ്.തിരൂർ | |
| മുനീർ എം.പി | മാട്ടിൽ പുത്തുക്കാട്ട് | 1982 | 1983 | അധ്യാപകൻ ഗവ.എച്ച്.എസ്.എസ് പെരുവള്ളൂർ | |
| സന്തോഷ് സി.ബി.എസ് | ചേരത്തു പറമ്പ് | 1982 | 1986 | അധ്യാപകൻ ജി.വി എച്ച് സ്കൂൾ വേങ്ങര | |
| അജീഷ് .കെ | കുറുങ്കണ്ടത്തിൽ | 1986 | 1990 | സിവിൽ പോലീസ് ഓഫീസർ , വേങ്ങര പോലീസ് സ്റ്റേഷൻ | |
| വിനീത.കെ | കുറുങ്കണ്ടത്തിൽ | 1986 | 1990 | അധ്യാപിക ഗവ:എൽ.പി സ്കൂൾ മേൽമുറി നോർത്ത് | |
| രായിൻകുട്ടി | പെരിഞ്ചിക്കൽ | 1988 | 1992 | അധ്യാപകൻ ഫാറൂഖ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ | |
| രാജേഷ് കെ.എം | കരിമാട്ട് മനാട്ട് | 1988 | 1992 | അധ്യാപകൻ ഡി.യു.എച്ച്.എസ്.എസ് പാണക്കാട് | |
| ജ്യോത്സന | പാടിപറമ്പിൽ | 1988 | 1992 | അധ്യാപിക ഏ.ആർ. നഗർ ഹയർ സെക്കണ്ടറി സ്കൂൾ | |
| വിജിത.കെ | കുറുങ്കണ്ടത്തിൽ | 1989 | 1993 | സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ, പെരിന്തൽമണ്ണ | |
| വിപിൻ | മനാട്ട് | 1991 | 1996 | അധ്യാപകൻ എ.യു.പി.സ്കൂൾ രാമനാട്ടുകര | |
| ഗ്രീഷ്‌മ.പി.കെ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1991 | 1995 | അധ്യാപിക ഗവ:എൽ.പി.സ്കൂൾ ഒളകര | |
| 1 | റജില.കെ | കാവോടൻ | 1992 | 1996 | അധ്യാപിക ഗവ:എൽ.പി.സ്കൂൾ ഒളകര |
| കവിത.കെ | കുറുങ്കണ്ടത്തിൽ | 1995 | 1999 | അധ്യാപിക ഗവ:യു.പി.സ്കൂൾ നീറാട് | |
| കെ.എം പ്രദീപ് കുമാർ | കരിമാട്ട് മനാട്ട് | സീനിയർ മീറ്റർ റീഡർ, കേരള വാട്ടർ അതോരിറ്റി | |||
| ഹരി കെ.എം | കരിമാട്ട് മനാട്ട് | 2001 | 2005 | താത്കാലിക ഓപ്പറേറ്റർ തിരൂർ കെ.എസ്.ഇ.ബി | |
| വിഷ്ണു കെ.എം | കരിമാട്ട് മനാട്ട് | 2001 | 2005 | ടെക്നിക്കൽ സപ്പോർട്ട് എഞ്ചിനിയർ സൗദി അറേബ്യ | |
| ഡോ: കെ.എം അരവിന്ദാക്ഷൻ | കരിമാട്ട് മനാട്ട് | ഡോക്ടറേറ്റ് | |||
| പ്രേമാനന്ദൻ.കെ | കുറുങ്കണ്ടത്തിൽ | സബ് എൻജിനീയർ കെ.എസ്.ഇ.ബി | |||
നേട്ടങ്ങൾ
2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം)
2019-20 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.
2019-20 എൽ.എസ്.എസ് വിജയികൾ ഏഴുപേർ
2019-20 വിദ്യാലയത്തിന് സർഗ വിദ്യാലയ പട്ടം
2019-20 വേങ്ങര ഉപജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ
2019-20 വേങ്ങര ഉപജില്ലാ അറബി കലോത്സവം നാലാം സ്ഥാനം, ജനറൽ കലോത്സവം പതിനൊന്നാം സ്ഥാനം
2019-20, 2020-21 വേങ്ങര ഉപജില്ല നാലു പ്രതിഭാ കേന്ദ്രങ്ങളിൽ രണ്ടെണ്ണം ഒളകര സ്കൂളിന് സ്വന്തം
2019-20 പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ വായനാ മത്സരത്തിൽ ഒന്ന്, മൂന്ന് സ്ഥാനങ്ങൾ
2019-20 വേങ്ങര ഉപജില്ലാ ഭിന്നശേഷി ക്യാമ്പ് ആതിഥേയത്വം വഹിച്ചു.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ കുറിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കാണാൻ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്- തലപ്പാറ- പുകയൂർ വഴി (പതിനാറ് കിലോമീറ്റർ ദൂരം)
- ദേശീയ പാത 17 ലെ തലപ്പാറ ബസ്റ്റോപ്പിൽ നിന്നും വലിയ പറമ്പ് പുകയൂർ വഴി (നാലു കിലോമീറ്റർ ദൂരം)
- ദേശീയ പാത 17 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയ പറമ്പ് പുകയൂർ വഴി (നാലു കിലോമീറ്റർ ദൂരം)
- ദേശീയ പാത 47 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (പതിനാല് കിലോമീറ്റർ ദൂരം)
അവലംബം
{{#multimaps: 11°5'0.56"N, 75°55'46.78"E |zoom=18 }} - -