ഗോപാലൻ നായരുടെയും വിശാലാക്ഷിയുടെയും മകനായി 1969 ആഗസ്റ്റ് 1ന് ജനനം. 1,2 ക്ലാസ് പഠനം ഒളകര സ്കൂളിൽ. തുടർന്ന് 10 വരെ സി.എം.എസ്. ഹൈസ്കൂൾ കോയമ്പത്തൂർ, പ്ലസ്ടു പഠനം കോയമ്പത്തൂർ സെന്റ് മേരി തോമസ് ഹൈസ്കൂളിൽ.അരീക്കോട്ഗവ: ഐ.ടി.ഐ യിൽ നിന്നും ഡ്രാഫ്‌റ്റ്സ്മാൻ സിവിൽ, കോഴിക്കോട് ഗവണ്മെന്റ് പോളി ടെക്‌നികൽ നിന്നുംഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് .

1997 മുതൽ കേരള വാട്ടർ അതോറിറ്റിയിൽ ഓവർസിയർ, ഡ്രാഫ്‌റ്റ്മാൻ തസ്തികയിൽ പല ജില്ലകളിൽ ജോലി ചെയ്തു,വാട്ടർ അതോററ്റി യുടെ പോത്തുണ്ടി, ചിറ്റൂർ, എലപ്പുള്ളി, മലമ്പുഴ പ്ലാന്റുക്കളുടെ നിർമാണത്തിലും,  പാലക്കാട്‌ നഗര സഭയിൽ പണി പൂർത്തീകരിക്കുന്ന അമൃതു പദ്ധതി യിലും പ്രവർത്തിക്കാൻ കഴിഞ്ഞു. ഇപ്പോൾ പരപ്പനങ്ങാടി വാട്ടർ അതോരിറ്റിയിൽ ഓവർസിയർ ആയി ജോലി ചെയ്യുന്നു.