ജി.എൽ..പി.എസ്. ഒളകര/ദയാനന്ദൻ.കെ
പുകയൂർ മച്ചിങ്ങൽ വാസുദേവൻ വിനോദിനി ദമ്പതികളുടെ മകനായി 1974 ഏപ്രിൽ 19 ന് ജനിച്ചു. ഒളകര ജി എൽ പി സ്കൂളിലും , ഏ ആർ നഗർ ഹൈസ്ക്കുൾ ചെണ്ടപ്പുറായയിലും നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മലപ്പുറം ഗവ കോളെജിൽ നിന്ന് ഇന്റർമീഡിയേറ്റും ബിദുദവും നേടിയ ശേഷം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്ന് പോസ്റ്റ് ഗ്രാജ്വേഷനും അദ്ധ്യാപക ബിരുദവും നേടി.

യു ജി സി യുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ജെ ആർ എഫോടെ പാസ്സായ ശേഷം കാലിക്കറ്റ് യൂനി വേഴ്സിറ്റി മലയാള വിഭാഗത്തിൽ മുഴുവൻ സമയ ഗവേഷകനായി ചേർന്നു. 2001 ൽ കേന്ദ്ര ഗവ. സർവീസിൽ ഉത്തർ പ്രദേശിലെ സീതാപൂർ നവോദയയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2009 ൽ എടത്തനാട്ടുകര ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻഡറി അധ്യാപകനായി സ്റ്റേറ്റ് സർവീസിൽ എത്തി. തുടർന്ന് വേങ്ങര ബോയ്സ് ഹയർ സെക്കണ്ടറി, പെരുവള്ളൂർ ഗവ.ഹയർ സെക്കണ്ടറി. ചെട്ടിയാൻ കിണർ ഗവ. ഹയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
2015 ൽ കോളേജിയേറ്റ് സർവീസിൽ ചേലക്കര ഗവ കോളെജിൽ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ചേർന്നു. ഇപ്പോൾ തുഞ്ചൻ മെമ്മോറിയൽ ഗവ കോളെജിൽ അസി.പ്രൊഫസറായി ജോലി ചെയ്യുന്നു.
കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചൻ എൻഡോവ്മെന്റ് അവാർഡ്, സി ബി കുമാർ എൻഡോവ്മെന്റ് അവാർഡ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാള വിഭാഗത്തിന്റെ സുകുമാർ അഴിക്കോട് എൻഡോവ്മെന്റ് അവാർഡ്, ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം അവാർഡ്, എറണാകുളം മൗലാനാ സോഷ്യോ കൾച്ചറൽ സെന്ററിന്റെ ബഷീർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ഭാര്യ നിത്യ എൻ എസ് എടരിക്കോട് പി കെ എം എം എച്ച് എസ് എസിൽ അധ്യാപികയാണ്