ഇ.കെ നാരായണൻ, വി.പി മാധവിക്കുട്ടി എന്നിവരുടെ മകനായി 1967 മെയ് 14 ന് ജനനം. 1 മുതൽ 4 വരെ (1972-76) ഒളകര സ്കൂളിലും 5 മുതൽ 10 വരെ (1976-82) ചെണ്ടപ്പുറായ  എ.ആർ നഗർ ഹൈസ്കൂളിലും പഠനം. പി.എസ്.എം.ഒ കോളേജിൽ നിന്ന് പ്രീ ഡിഗ്രിയും (1982-84) കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും പൂർത്തിയാക്കി.

1990 ൽ  കേരള പോലീസിൽ (മലബാർ പ്പെഷ്യൽ പോലീസ്) അംഗമായി ചേർന്നു. 1997 മുതൽ ലോക്കൽ പോലീസിന്റെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്തു. 2017 ൽ പോലീസ് സബ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച് താനൂർ കൊണ്ടോട്ടി, തേഞ്ഞിപ്പലം, തൃശൂർ ജില്ല എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2021 ജൂലൈ മുതൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരുന്നു.