ഒളകര, ബിന്ദു സദനിൽ ചേരത്ത് അറുമുഖൻ മാസ്റ്ററുടെയും, ശാന്ത ടീച്ചറുടെയും മകനായി 1977 മാർച്ച് 27 ന് ജനനം. 1983 മുതൽ 1986 വരെ ജിഎൽപി സ്കൂളിൽ പ്രൈമറി സ്കൂൾ പഠനം. തുടർന്നു എ ആർ നഗർ സ്കൂൾ ചെണ്ടപ്പുറായയിൽ ഹൈസ്കൂളിൽ പഠിച്ചു. പിന്നീട് പ്രീ ഡിഗ്രി, ഡിഗ്രി, പിജി, ബി.എഡ് എന്നിവ പഠിച്ചു. 2001 മുതൽ അധ്യാപക ജോലി ആരംഭിച്ചു. 2009 മുതൽ പി എസ്‌ സി വഴി  ജി.വി.എച്ച്.എസ് വേങ്ങര ഹൈസ്കൂളിൽ ജോലി ലഭിച്ചു, ഇപ്പോഴും അവിടെ തുടർന്നു പ്രവർത്തിക്കുന്നു.