പി.കെ വേലായുധ പണിക്കരുടെയും കെ.ടി ജാനകി നേത്യാ രമ്മയുടെയും മകനായി 1949 ജനുവരി 6 ന് ജനനം. ജി.എൽ.പി.സ്ക്കൂൾ ഒളകരയിൽ നിന്ന് പ്രാഥമിക പഠനവും ജി.എച്ച് എസ് തിരൂരങ്ങാടിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്രീഡിഗ്രിയും പൂർത്തിയാക്കി. രാമനാട്ടുകര സേവാ മന്ദിരം  ബേസിക് ട്രൈനിങ്ങ് സ്ക്കൂളിൽ നിന്ന് ടി.ടി.സി പഠനം കഴിഞ്ഞു. 1969 ഫെബ്രുവരി 20 ന് വണ്ടൂർ സബ് ജില്ലയിലെ ജി എൽ പി സ്ക്കൂൾ കാപ്പിൽ കാരാട്ട് എംപ്ലോയ്‌മെൻ്റ് എക്സ്ചേയ്ഞ്ച് മുഖേന പ്രൈമറി ടീച്ചറായി നിയമനം ലഭിച്ചു. 2004ൽ ജി.എൽ പി.എസ്.തട്ടാഞ്ചേരി മലയിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചു.

ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.