ജി.എൽ..പി.എസ്. ഒളകര/വിപിൻ
ഒളകര ജി എൽ പി സ്കൂളിൻ്റെ പരിസര പ്രദേശത്ത് കരുമാട്ട് മനാട്ട് വീട്ടിൽ 1986 മെയ് 30 ന് ചന്ദ്രശേഖരൻ നായരുടേയും വിലാസിനി അമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായി ജനനം. ജി എൽ പി എസ് ഒളകര, എ ആർ നഗർ സ്കൂൾ എന്നിവിടങ്ങളിലെ പ0ന ശേഷം ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രവീൺ പഠനം പൂർത്തിയാക്കി. തുടർന്ന് പ്രൈവറ്റായി +2, ഡിഗ്രി കോഴ്സുകൾ പൂർത്തിയാക്കി. തുടർന്ന് 10 വർഷത്തോളം വിവിധ പാരലൽ കോളേജുകളിൽ അധ്യാപകനായി ജോലി നോക്കി. 2014 മുതൽ 18 വരെ കാലയളവിൽ കുവൈത്തിൽ പ്രവാസ ജീവിതം. 2008 ജൂണിൽ അധ്യാപകനായി രാമനാട്ടുകര അയ്യപ്പനഴുത്തച്ഛൻ എയ്ഡഡ് യു പി സ്കൂളിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്യുന്നു.
