ജി.എൽ..പി.എസ്. ഒളകര/പി.കെ വേലായുധൻ
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ ഒളകര പ്രദേശത്തു പൂക്കാട്ടു കൊയപ്പാൻ കുളങ്ങര വീട്ടിൽ 1956 സെപ്റ്റംബർ 5 ന് ജനനം. പ്രൈമറി വിദ്യഭ്യാസം ജി എൽ പി എസ് ഒളകര സ്കൂളിലും തുടർന്ന് എ ആർ നഗർ സ്കൂൾ, ചേളാരി ഹൈസ്കൂൾ, പി എസ് എം ഒ കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഗണിത ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. 1982ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവെൻകോർ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിയമനം ലഭിച്ചു. പിന്നീട് എസ് ബി ഐ യിൽ ഹെഡ് കാഷ്യർ. 36 വർഷത്തെ മികച്ച സേവനത്തിനു ശേഷം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.
