ജി.എൽ..പി.എസ്. ഒളകര/കെ.അബ്ദുറസാഖ്

Schoolwiki സംരംഭത്തിൽ നിന്ന്

കക്കാട് കൂരിയാടൻ മുഹമ്മദ് മുസ്‌ലിയാരുടെയും ഫാത്തിമയുടെയും മകനായി 1956 ജൂൺ 1ന് ജനനം. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ടി.ടി.സി പഠനങ്ങൾക്ക് ശേഷം 1974 കക്കാട് ജി.എം.യു പി സ്കൂളിൽ   അധ്യാപകനായി ജോലിയിൽ ചേർന്നു. 2002 ൽ ജി.എൽ.പി.എസ് പറമ്പിൽപീടികയിൽ നിന്ന് എച്ച്.എം പ്രമോഷനായി വളവന്നൂർ ജി.എം.എൽ.പി സ്കൂളിൽ എത്തി. 2003 ൽ ഒളകര ജി.എൽ.പി സ്കൂളിലെത്തുകയും 2005 ൽ വീണ്ടും പറമ്പിൽപീടിക ജി.എൽ.പി സ്കൂളിലേക്ക് തിരികെയെത്തുകയും ചെയ്തു. ഇവിടെ നിന്ന്  2012 ൽ വിരമിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.