ജി.എൽ..പി.എസ്. ഒളകര/കൃഷ്ണനുണ്ണി കെ.സി
പെരുമ്പറയൂർ തച്ചാറമ്പുറത്ത് ഗോവിന്ദൻനായരുടെയും കലവൂർ ചെമ്പാഴി മാധവിക്കുട്ടി അമ്മയുടെയും മകനായി 1953 ജനുവരി ഒന്നാം തീയതി ജനനം. ഒളകര ജി.എൽ.പി സ്കൂൾ, തൃക്കുളം ഗവൺമെൻറ് യു.പി സ്കൂൾ, തിരൂരങ്ങാടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ പഠനം പൂർത്തിയാക്കി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിയും ഫാറൂഖ് കോളേജിൽ ഡിഗ്രിയും പൂർത്തിയാക്കി. 1979 ൽ കോട്ടക്കൽ വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിൽ അസിസ്റ്റൻറ് ഗ്രേഡിൽ നിയമനം ലഭിച്ചു. 1985 ൽ ഓഫീസ് സൂപ്രണ്ടന്റായി (അക്കൗണ്ട് സെക്ഷൻ). 2007 സർവീസിൽ നിന്നും വിരമിച്ചു. ഭാര്യ ജയലക്ഷ്മി, മക്കൾ ഒരാൾ വിദേശത്തും ഒരാൾ ബാംഗ്ലൂരിലുമായി ജോലി ചെയ്യുന്നു.
