സ്കൂൾവിക്കിയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. അക്ഷരത്തെറ്റുകൾ തിരുത്തുകയും വാക്യപ്പിശകുകൾ പരിഹരിക്കുകയും ചെയ്ത് മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. വളരെക്കൂടുതലുള്ള ഉള്ളടക്കമുണ്ടെങ്കിൽ ഉപതാളുകളിലേക്ക് മാറ്റുക. അത്യാവശ്യം വേണ്ടുന്ന ചിത്രങ്ങൾ മാത്രം ചേർക്കുക.
അനാവശ്യനിറങ്ങളും html ടാഗുകളും ഉപയോഗിക്കരുത്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. അപാകതകൾ പരിഹരിച്ചശേഷം, {{|വൃത്തിയാക്കേണ്ടവ}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനാർഹമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നു. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റര്നെറ്‌റ് എന്നീ സൌകര്യങ്ങളോട് കൂടി അവർ സ്മാര്ട്ട് ആക്കിയിരിക്കകയാണ്.
About us
പ്രസിദ്ധമായ സഖാഫത്തിന്റെ ഗ്രാമമാണ് ഉമ്മത്തൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഉമ്മത്തുർ സഖാഫത്തിന്റെ കീഴിൽ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ പ്രൊഫ. പി.മമ്മു സാഹിബിന്റെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിച്ച് ഹൈസ്ക്കൂൾ നിലവിൽ വരുത്തി. അതാണ് ഇന്ന് എസ്.ഐ.എ.കോളജ് എച്ച്.എസ്. ഉമ്മത്തുർ ഹൈസ്ക്കൂളിനോട് അടുത്ത്കിടക്കുന്ന സ്കൂൾ
1995ൽ അന്നത്തെ ഗവർൺമെന്റ് ചെക്യാട് പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1995 ജൂലൈ 27ന് ബഹുമാന്യനായ തദ്ദേശ വിദ്യഭ്യാസ വകുപ്പുമന്ത്രി ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.