"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 265: | വരി 265: | ||
''' [[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]]'''| | ''' [[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]]'''| | ||
''' [[{{PAGENAME}}/ഐ.ടി പരീക്ഷ | ഐ.ടി പരീക്ഷ]]'''| | ''' [[{{PAGENAME}}/ഐ.ടി പരീക്ഷ | ഐ.ടി പരീക്ഷ]]'''| | ||
''' [[{{PAGENAME}}/ | ''' [[{{PAGENAME}}/പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം |പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ]]'''| | ||
''' [[{{PAGENAME}}/വാക്‌സിനേഷൻ| വാക്‌സിനേഷൻ]]'''| | ''' [[{{PAGENAME}}/വാക്‌സിനേഷൻ| വാക്‌സിനേഷൻ]]'''| | ||
''' [[{{PAGENAME}}/പഠനോത്സവം | പഠനോത്സവം]]'''| | ''' [[{{PAGENAME}}/പഠനോത്സവം | പഠനോത്സവം]]'''| | ||
21:28, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ് മേഖലയിലെ ഒരു വിദ്യാലയമാണ് എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ .
| എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള | |
|---|---|
| വിലാസം | |
ഇടയാറൻമുള ഇടയാറൻമുള പി.ഒ. , 689532 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04682319276 |
| ഇമെയിൽ | ammhssedl@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/sw/2l |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37001 (സമേതം) |
| എച്ച് എസ് എസ് കോഡ് | 3033 |
| യുഡൈസ് കോഡ് | 32120200201 |
| വിക്കിഡാറ്റ | Q87592001 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 03 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5മുതൽ12വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 370 |
| പെൺകുട്ടികൾ | 252 |
| ആകെ വിദ്യാർത്ഥികൾ | 622 |
| അദ്ധ്യാപകർ | 25 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 159 |
| പെൺകുട്ടികൾ | 171 |
| ആകെ വിദ്യാർത്ഥികൾ | 330 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി.ലാലി ജോൺ |
| പ്രധാന അദ്ധ്യാപിക | ശ്രീമതി.അന്നമ്മ നൈനാൻ എം |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.എൽദോസ് വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.പി അനീഷ്യ |
| അവസാനം തിരുത്തിയത് | |
| 05-02-2022 | 37001 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുളയിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാ സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.
പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. കാണാൻ ക്ലിക്ക് ചെയ്യുക
എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്
- സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- ശാസ്ത്ര രംഗം
- കരിയർ ഗൈഡൻസ്
- ഗണിത ലാബ്
- ക്ലാസ് മാഗസിൻ.
- കൈയ്യെഴുത്ത് മാസിക
- ഡിജിറ്റൽ മാഗസിൻ നിർമ്മാണം
- ചിത്രരചനകൾ
- ഷോർട് ഫിലിം നിർമ്മാണം
- വായനാക്കുട്ടം
- വായന മൂല
- അസാപ്പ്
- ടാലന്റ് ലാബ്
- കാർഷീക പ്രവർത്തനങ്ങൾ
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
- അമ്മ മനസ്സ്
- പ്രവൃത്തിപരിചയമേള
- സ്കൂൾ പാർലമെന്റ്
- സ്കൂൾ സുരക്ഷാ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
- പഠനോത്സവം
- സ്ക്കൂൾ ബ്ളോഗ്
- എ.എം.എം വിദ്യാലയ വാർത്തകൾ
- കവിതാ രചന
- കഥാരചന
- മാതൃശാക്തീകരണ പദ്ധതി
- പ്രതിഭകൾക്ക് പ്രണാമം
- പഠനയാത്ര
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
| ലിറ്റിൽകൈറ്റ്സ് | പഠന യാത്ര | ശാസ്ത്രമേള | കൗൺസിലിങ് ക്ലാസുകൾ | ദിനാഘോഷങ്ങൾ | നേർക്കാഴ്ച |
മാനേജ്മെന്റ്
ഇടയാറൻമുള ളാഹ സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ.എബി ടി മാമ്മൻ പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു.
മുൻ സാരഥികൾ
1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശ്രീ.ജോസഫ് കുര്യൻ | 1919 | 1922 |
| 2 | ശ്രീ.പി.വി സൈമൺ | 1922 | 1926 |
| 3 | ശ്രീ.കെ എൻ ജോൺ | 1926 | 1946 |
| 4 | ശ്രീ.എൻ ബി ഏബ്രഹാം | 1946 | 1947 |
| 5 | ശ്രീ.സി വി വർഗീസ് | 1947 | 1949 |
| 6 | ശ്രീ.കെ സി വർഗീസ് | 1949 | 1959 |
| 7 | ശ്രീ.എം.റ്റി മത്തായി | 1959 | 1966 |
| 8 | ശ്രീ.വി സി ചാക്കോ | 1966 | 1983 |
| 9 | ശ്രീമതി.മേരി കെ കുര്യൻ | 1983 | 1986 |
| 10 | ശ്രീ.തോമസ് പി തോമസ് | 1986 | 1988 |
| 11 | ശ്രീ.വർഗീസ് തോമസ് | 1988 | 1992 |
| 12 | ശ്രീ.സി പി ഉമ്മൻ | 1992 | 1993 |
| 13 | ശ്രീമതി.കെ കെ സുമതി പിള്ള | 1993 | 1996 |
| 14 | ശ്രീ.ജോർജ് പി തോമസ് | 1996 | 1998 |
| 15 | ശ്രീ.ജേക്കബ് വർഗീസ് | 1-4-1998 | 31-5-98 |
| 16 | ശ്രീമതി.സാറാമ്മ ജോസഫ് | 1998 | 2001 |
| 17 | ശ്രീമതി.റ്റി എസ് അന്നമ്മ | 2001 | 2008 |
| 18 | ശ്രീമതി.വിൻസി തോമസ് | 2008 | 2011 |
| 19 | ശ്രീ.മാമ്മൻ മാത്യു | 2011 | 2015 |
| 20 | ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം) | 2015- | |
എച്ച്.എസ്.എസ്. പ്രിൻസിപ്പൽ
| ക്രമനമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശ്രീമതി.കരുണ സരസ് തോമസ് | 2006 | 2020 |
| 2 | ശ്രീമതി.ലാലി ജോൺ | 2020- | |
അദ്ധ്യാപകർ
ഒരു ശതാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് നേതൃത്വം നൽകിയ പൂർവ്വസൂരികളുടെ പാത പിന്തുടരുന്ന അദ്ധ്യാപകരത്രേ ഇന്നും സ്കൂളിലുള്ളത്. സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി അന്നമ്മ നൈനാനും പ്രിൻസിപ്പലായി ശ്രീമതി ലാലി ജോണും പ്രവർത്തിക്കുന്നു.
| പ്രധാന അദ്ധ്യാപകർ | യു.പി വിഭാഗം | എച്ച്.എസ്സ് വിഭാഗം | ഹയർ സെക്കൻററിവിഭാഗം | അകാലത്തിൽ കൊഴിഞ്ഞുപോയവർ | മറ്റു സ്റ്റാഫ് |
വിരമിച്ച അദ്ധ്യാപക ശ്രേഷ്ഠർ
| യു.പി | എച്ച്.എസ്സ് | ഹയർ സെക്കൻഡറി | അനദ്ധ്യാപകർ |
മഹദ് വ്യക്തികൾ
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു. കലോത്സവ, കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.
മികവുകൾ
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.
പത്രത്താളുകളിലൂടെ
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.
ചിത്രശാല
സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപതാളുകൾ
എ.എം.എം വിദ്യാലയ വാർത്തകൾ | കോവിഡ് കാലത്തെ അദ്ധ്യയനം | ഭിന്നശേഷിക്കാർക്കുള്ള പിന്തുണ| വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ| ആർട്ട് ഗാലറി| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി| മലയാള തിളക്കം| ശ്രദ്ധ| ഐ.ടി പരീക്ഷ| പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം | വാക്‌സിനേഷൻ| പഠനോത്സവം| സുരീലി| യു പി ഐ .ടി ലാബ് ഉദ്ഘാടനം| ചിത്രശാല| | പ്രതിഭകൾക്ക് പ്രണാമം | |പൂർവ അദ്ധ്യാപക സംഗമം| |പൂർവ വിദ്യാർത്ഥി സംഗമം | സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല | സന്ദർശക ദിനസരി | സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി| ആഘോഷങ്ങൾ | മക്കൾക്കൊപ്പം | കനിവ് 2021 | അതിജീവനം | സെൻറ് ഓഫ് ചടങ്ങുകൾ | ഗുരു വന്ദനം|
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.32681790739906,76.66636561157524| zoom=10}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37001
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5മുതൽ12വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറന്മുള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ