എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കനിവ് 2021
കനിവ് 2021
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനും,അവരുടെ രോഗത്തിനും, മാതാപിതാക്കളുടെ രോഗത്തിനും സഹായിക്കാനായുളള ഫണ്ട് രൂപീകരികരണത്തിനായി ഗൂഗിൾ മീറ്റിലൂടെ കൂടിയ മീറ്റിങ്ങിന്റെ ഉദ്ഘാടനം എബി റ്റി മാമൻ അച്ഛനും, സ്വാഗതം അനില സാമുവലും, നന്ദി അനീഷ് ബെഞ്ചമിനും നിർവഹിക്കുകയും ചെയ്തു.ഈ മീറ്റിംഗിൽ സാമ്പത്തികമായി സഹായിച്ച വരും അധ്യാപകരും പങ്കെടുത്തു.
സ്മാർട്ട് ഫോൺ വിതരണോത്ഘാടനം
കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനാവശ്യമായ 30 ഇൻ്റർനെറ്റ് കണക്ഷനോട് കൂടിയ സ്മാർട്ട് ഫോൺ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ലഭിച്ചു. ശ്രീമതി. അനില സാമുവേലിന്റെ സ്വാഗതത്തോടു കൂടി ശ്രീ. അനീഷ് ബഞ്ചമിന്റെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ സ്കൂൾ മനേജർ റവ. എബി റ്റി മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.ഇത് കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൂടുതൽ പ്രയോജനപ്പെട്ടു.