ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കെട്ടിടങ്ങൾ|കെട്ടിടങ്ങൾ]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി|ലോവർ പ്രൈമറി]]|| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി|ലോവർ പ്രൈമറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അനധ്യാപകർ|അനധ്യാപകർ]]
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കെട്ടിടങ്ങൾ|കെട്ടിടങ്ങൾ]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി|ലോവർ പ്രൈമറി]]|| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി|ലോവർ പ്രൈമറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അനധ്യാപകർ|അനധ്യാപകർ]]
|-
|-
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലൈബ്രറി|ലൈബ്രറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അപ്പർ പ്രൈമറി|അപ്പർ പ്രൈമറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അപ്പർ പ്രൈമറി|അപ്പർ പ്രൈമറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എസ് എം എസ് /എസ് എം എസ്]]  
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലൈബ്രറി|ലൈബ്രറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അപ്പർ പ്രൈമറി|അപ്പർ പ്രൈമറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അപ്പർ പ്രൈമറി|അപ്പർ പ്രൈമറി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ ]]  
|-
|-
|-
|-
വരി 94: വരി 94:
|-
|-
|-
|-
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജല വിതരണം|ജല വിതരണം]] ||[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർ സെക്കന്ററി|ഹയർ സെക്കന്ററി]]||[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർ സെക്കന്ററി|ഹയർ സെക്കന്ററി]]
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജല വിതരണം|ജല വിതരണം]] ||[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർ സെക്കന്ററി|ഹയർ സെക്കന്ററി]]||[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർ സെക്കന്ററി|ഹയർ സെക്കന്ററി]] || [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എസ് എം എസ് | എസ് എം എസ്]]
|-
|-
|-
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യാത്രാസൗകര്യം|യാത്രാസൗകര്യം]]   
| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യാത്രാസൗകര്യം|യാത്രാസൗകര്യം]]   

10:07, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

695523
,
തിരുവന്തപുരം ജില്ല
സ്ഥാപിതം17 - ആഗസ്റ്റ് - 1885
വിവരങ്ങൾ
ഫോൺ04712480125
ഇമെയിൽgmhssvenganoor125@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി.
പ്രധാന അദ്ധ്യാപകൻബി.കെ.കല.
അവസാനം തിരുത്തിയത്
29-07-201844050
ക്ലബ്ബുകൾ
പ്രോജക്ടുകൾ




അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിസ്കൂൾ വെങ്ങാനൂർ.

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ‍ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എ മാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റികൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ‍, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എൻ രാമക്യഷ്ണൻനായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻരാധാക്യഷ്ണൻ നായർ പി.മോഹനൻ‍‍‍‍‍‍‍‍‍ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.

വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ അമർത്തുക

എന്റെ ഗ്രാമം

ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.
വെങ്ങാനൂർ ചരിത്രം അറിയാൻ ഇവിടെ അമർത്തുക] നാടിന്റെ നാൾവഴിയിലൂടെ

ഭൗതികസൗകര്യങ്ങൾ

'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയൻസ് ലാബുകളും 1 കംപ്യൂട്ടർ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബിൽ 12കമ്പ്യൂട്ടറുകളുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്.'


സ്കൂൾ വിവരങ്ങൾ

ഭൗതികസാഹചര്യങ്ങൾ......... പഠനവിഭാഗങ്ങൾ.................. അധ്യാപകർ.................. മറ്റുള്ളവ
ജൈവ വൈവിധ്യ പാർക്ക് പ്രീ പ്രൈമറി പ്രീ പ്രൈമറി ഹൈടെക്ക്
കെട്ടിടങ്ങൾ ലോവർ പ്രൈമറി ലോവർ പ്രൈമറി അനധ്യാപകർ
ലൈബ്രറി അപ്പർ പ്രൈമറി അപ്പർ പ്രൈമറി പി ടി എ
ലാബ് ഹൈസ്ക്കൂൾ ഹൈസ്ക്കൂൾ ടാലന്റ് ലാബ്
ജല വിതരണം ഹയർ സെക്കന്ററി ഹയർ സെക്കന്ററി എസ് എം എസ്
യാത്രാസൗകര്യം

പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ.............. പാഠ്യേതര പ്രവർത്തനങ്ങൾ.......... ക്ലബ്ബുകൾ...................... സർഗ വാസനകൾ'............. മികവ്
* പ്രവേശനോത്സവം ' സ്കൂൾബാന്റ് ട്രൂപ്പ് ലിറ്റിൽ കൈറ്റ്സ് കഥകൾ കായികം
* ദിനാചര​ണങ്ങൾ ക്ലാസ് ലൈബ്രറി വിദ്യാരംഗം കലാസാഹിത്യവേദി കവിതകൾ കല
* ഒാ​ണാഘോഷം എൻ എസ് എസ് ഇംഗ്ലീഷ് ക്ലബ്ബ് ചിത്രങ്ങൾ പഠനം
* ശാസ്ത്രോത്സവം ഗൈഡിംഗ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് മറ്റുള്ളവ ഭൗതികം
* കലോത്സവം *കരാട്ടെ നവപ്രഭ
* കായികം സ്കൗട്ട്സ് ഗണിതക്ലബ്ബ്
*പരിസ്ഥിതി സംരക്ഷണം
* പഠനയാത്രകൾ
*സംഭവങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അധ്യാപകർ

  • 1984-87 -സൂസന്ന ഡേവിഡ് ലീ
  • 1987-91 -സുരേന്ദ്രൻ.പി.
  • 1991-95 -പ്രഭാകരൻ.കെ.കെ.
  • 1995-98 -അംബികദാസൻ നാടാർ
  • 1998-2000 -ശ്യാമളകുമാരി.ആർ.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണൻ നായർ.എം. .
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആർ
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *

  • ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ.
  • ഡോ.ശ്രീനാഥ്.എസ്.പി, (2008)
  • ഡോ.അർജുൻ.എസ്.(2008)
  • അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.
  • ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തു‍ഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ.
  • ഡോ.ബിനീഷ് (2005)
  • ഡോ.പ്രിൻസി ലാലി.,ആയുർവേദം
  • ഡോ.ജിൻസി.
  • കിഷോർ.(2000), കൂടംകുളം
  • ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
  • ജഡ്ജ്.ശ്രീ.ഹരിഹരൻ *
  • ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
  • ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്

വഴികാട്ടി

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ


  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
റൂട്ട് മാപ് ചിത്രം
തിരുവനന്തപുരത്തു നിന്നുള്ള ദൂരം

{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.

ചിത്രശാല