ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈസ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

സ്കൂൾ ആരംഭിച്ച് 96 വർഷങ്ങൾക്കു ശേഷം1981 – ൽ ഹൈസ്ക്കൂളായും 1994 – ൽ മോഡൽ സ്കൂളായും ഞങ്ങളുടെ സ്കൂൾ വളർന്നു. SSLC യുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം എം എൽ എ മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.

ഹൈസ്കൂൾ അധ്യാപകർ

ക്രമ നമ്പർ പേര് വിഷയം ചുമതലകൾ ചിത്രം
0 സുഖി ഡി ഒ ഹെഡ്‍മിസ്ട്രസ്സ്
1 കവിത ജോൺ മലയാളം 10എ ക്ലാസ്സ് ടീച്ചർ,

ഗ്രന്ഥശാല കൺവീനർ

2 ഷീല. കെ മലയാളം
3 ലീനകുമാരി.എൻ.എൽ മലയാളം 9 സി, ക്ലാസ് ടീച്ചർ,

വിദ്യാരംഗം കൺവീനർ

4 അഞ്ചു ഗോപാൽ.വി.എസ് മലയാളം 8എഫ് ക്ലാസ്സ് ടീച്ചർ
5 റാണിദീപ. എം. എസ് ഇംഗ്ലീഷ് 9എ ക്ലാസ്സ് ടീച്ചർ,
6 ദീപ . പി. ആർ ഇംഗ്ലീഷ് എസ് ഐ ടി സി

കൈറ്റ് മിസ്ട്രസ്സ്

7 രാജലക്ഷ്മി ശ്യാമള ഇംഗ്ലീഷ് 10ഡി ക്ലാസ്സ് ടീച്ചർ,

ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ

8 ഷീജ. എസ്. നായർ ഹിന്ദി എസ് ആർ ജി കൺവീനർ
9 ഷീബ. റ്റി. എ ഹിന്ദി ഹിന്ദി ക്ലബ്ബ് കൺവീനർ
10 ബിനു. കെ ഭൗതീകശാസ്ത്രം 10സി, ക്ലാസ് ടീച്ചർ

സയൻസ് ലാബ് ചാർജ്

11 ബേബിയമ്മ ജോസഫ് രസതന്ത്രം 9ബി ക്ലാസ്സ് ടീച്ചർ
12 ഹാൻസാകുമാരി. സി ഭൗതീകശാസ്ത്രം 8സി, ക്ലാസ് ടീച്ചർ

സയൻസ് ക്ലബ്ബ് കൺവീനർ

13 സുലഭ. എസ് ജീവശാസ്ത്രം 8ഇ ക്ലാസ്സ് ടീച്ചർ
14 റെജി. എസ്. ആർ ജീവശാസ്ത്രം 10ഇ ക്ലാസ്സ് ടീച്ചർ

പരിസ്ഥിതി ക്ലബ്ബ് കൺവീനർ

15 ലത. എൽ ഗണിതം 10ബി ക്ലാസ്സ് ടീച്ചർ
16 ശ്രീജ. കെ. എസ് ഗണിതം 8ബി ക്ലാസ്സ് ടീച്ചർ,

കൈറ്റ് മിസ്ട്രസ്സ്

17 മഞ്ജുഷ. ആർ. എസ് ഗണിതം 9ഡി ക്ലാസ്സ് ടീച്ചർ
18 സുമം. പി. ഒ ഗണിതം 9 ഇ ക്ലാസ്സ് ടീച്ചർ

ഗണിതക്ലബ്ബ് കൺവീനർ

19 സുരേഷ്. എൽ സാമൂഹ്യശാസ്ത്രം സീനിയർ അസിസ്റ്റന്റ്
20 വഹിദ ബീവി. എ സാമൂഹ്യശാസ്ത്രം 8ഡി ക്ലാസ്സ് ടീച്ചർ
21 സുനിൽ കുമാർ. പി സാമൂഹ്യശാസ്ത്രം 8 എ ക്ലാസ്സ് ടീച്ചർ ,

ഫിലിം ക്ലബ്ബ് കൺവീനർ

22 വൃന്ദ. വി. എസ് സാമൂഹ്യശാസ്ത്രം എസ് എസ് ക്ലബ്ബ് കൺവീനർ,

ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ

23 സജിത. എൻ. പി കായികം കായിക ക്ലബ്ബ് കൺവീനർ
24 സന്തോഷ്‌. പി ഡ്രോയിംഗ് എസ് പി സി കൺവീനർ

ജൂൺ 5: ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ചിന്തകളുടെ മാറ്റ് വർദ്ധിപ്പിച്ച പരിസ്ഥിതി ദിനമായിരുന്നു ജൂൺ 5. അടച്ചിരിപ്പ് കാലമായതിനാൽ കുടുംബസമേതം, പരിസ്ഥിതിയെ കൂടുതൽ പരിപാലിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചതിൻ്റെയും, ചെടികൾ പരിപാലിക്കുന്നതിൻ്റേയും ഫോട്ടോയും വീഡിയോകളും കുട്ടികൾ അയച്ചു തന്നു. ചിത്രരചന, പോസ്റ്റർ എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പരിസ്ഥിതിഗാനാലാപന വീഡിയോകളടക്കം സ്കൂൾ യൂടൂബിൽ അപ് ലോഡ് ചെയ്യുകയുണ്ടായി.

നവംബർ 1

നീണ്ട അടച്ചിരുപ്പ് കാലശേഷം ,നവംബർ ഒന്നിന് പത്താം ക്ലാസ്സ് കുട്ടികളുടെ വരവോടെ സ്കൂൾ മുറ്റം മുഖരിതമായി. വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ ശുഭപ്രതീക്ഷയുടെ നിറദീപമേന്തി, കുട്ടികൾ ക്ലാസ്സ് മുറികളിലേക്ക് പ്രവേശിച്ചപ്പോൾ ,അധ്യാപകരുടെയും കുട്ടികളുടെ ഹൃദയം പ്രാർത്ഥനാ നിർഭരമായി.