ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ പി.റ്റി.എ
'അധ്യാപക-രക്ഷാകർതൃ സംഘടന ' - പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് സ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സ്കൂൾ പി.ടി.എ. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുക, ഇതിനാവശ്യമായ ധനം സർക്കാരിൽ നിന്നും പുറമെയുള്ള സ്രോതസ്സുകളിൽ നിന്നും കണ്ടെത്തുക - പ്രാവർത്തികമാക്കുക തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളാണ് പി.ടി.എയ്ക്ക് ഉള്ളത്. കൂടാതെ സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കുട്ടികളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രയത്നിക്കുമ്പോഴാണ് വിദ്യാലയം അഭിവൃദ്ധി പ്രാപിക്കുന്നത്.
2023-24
പാട്ട കൃഷി - കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിലേയ്ക്കായി 35 സെൻ്റ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു ഒരു കുളം പാട്ടത്തിനെടുത്ത് മത്സ്യകൃഷി ചെയ്തുവരുന്നു
2022-23
പിടിഎ പൊതുയോഗം
നവംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10 30 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായുള്ള പിടിഎ പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി. ചർച്ചയ്ക്കുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മൂന്നാം വർഷവും സ്ത്രീ പ്രവീൺ പിടിഎ പ്രസിഡണ്ടായി സ്ഥാനമേറ്റു..
പ്രധാന കവാടം
പിടിഎയുടെ നേതൃത്വത്തിൽ നിർമിച്ച സ്കൂൾ പ്രധാന കവാടം ജില്ലാ പഞ്ചായത്തംഗം ശ്രീ.ഫ ഹ ദ് റൂഫസ് 12 /11/ 22 ശനിയാഴ്ച രാവിലെ 9.30ന് ഉദ്ഘാടനം ചെയ്തു. 2021-2022 സ്കൂൾ വർഷത്തിലെ പി.ടി.എയാണ് ഇതിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്.
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോൽസാഹനങ്ങളും നൽകുന്ന ഒരു പി.റ്റി.എ യാണ് പ്രസിഡന്റ് ശ്രീ പി പ്രവീണിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നത്. സ്ക്കൂൾ വികസനത്തിനും പ്രവർത്തനത്തിനും ആവശ്യമായ എല്ലാ രംഗങ്ങളിലും അവർ ഓടിയെത്തുന്നു. എൽ. പി. വിഭാഗത്തിൽ പി. ടി. എ അംഗങ്ങൾ ദിനവും എത്തി അധ്യാപകരെ പഠനപ്രവർത്തനങ്ങളിൽ സഹായിച്ചിരുന്നു.
സ്കൂളിന് ഒരു പുതിയ പാത കൂടി
പണ്ട് കുടിപള്ളിക്കൂടം ആയിരുന്ന കാലത്തു സ്കൂളിൽ എത്താനുള്ള വഴി ആയിരുന്നു ഈ നടപ്പാത. സ്കൂൾ എൽ പി ആയും യു പി ആയും എച്ച് എസ് ആയും എച്ച് എസ് എസ് ആയും ഉയർന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടി, യാത്രാസൗകര്യം കൂടി. അങ്ങനെ ചാനൽക്കര വഴി പുതിയ പാതയും വന്നു. വർഷങ്ങൾ കഴിയുംതോറും കുട്ടികളുടെ എണ്ണം കൂടുകയും വാഹനങ്ങളും ആളുകളും ആയി തിരക്ക് കൂടിയപ്പോൾ വീണ്ടും ഈ വഴി ഒരു ആവശ്യം ആയി വന്നു. അങ്ങനെ പി.ടി.എ. കമ്മിറ്റി ആ വഴി വൃത്തിയാക്കാൻ തീരുമാനിച്ചു. അങ്ങനെ അധ്യാപകരും പി.ടി.എ.അംഗങ്ങളും കൂടി വഴി തെളിക്കുന്ന അവസരത്തിൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീകുമാർ സാർ അവിടെ എത്തുകയും വഴി ഇന്റർ ലോക്ക് ചെയ്ത് തരാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഏറെ വൈകാതെ പണി പൂർത്തിയാക്കി വരും വർഷം ആ വഴി കൂടെ പ്രയോജനപ്പെടുത്തി സ്കൂളിൽ ഇപ്പൊ ഉള്ള തിരക്ക് കുറക്കാം എന്ന ശു ഭാപ്തി വിശ്വാസത്തിലാണ് ഞങ്ങൾ.
ഗവ.മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ സ്കൂൾ പി.ടി.എ. 2021-22
21 അംഗങ്ങളുള്ള ഒരു അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിലെ സ്കൂൾ പി.ടി.എ. ഇതിൽ 11 പേർ രക്ഷാകർത്താക്കളും 10 പേർ അധ്യാപകരുമാണ്. ശ്രീ. പ്രവീൺ കുമാർ പി.ടി.എ.പ്രസിഡന്റായി പ്രവർത്തിക്കുന്നു.
ക്രമ നമ്പർ | പേര് | ഫോട്ടോ |
---|---|---|
1 | ബീന. ടി.എസ്
പ്രിൻസിപ്പാൾ |
|
2 | സുഖി ഡി ഒ
ഹെഡ്‍മിസ്ട്രസ്സ് |
|
3 | പ്രവീൺ പി
പി.ടി.എ.പ്രസിഡന്റ് |
|
4 | ജയചന്ദ്രൻ | |
5 | ഉദയകുമാർ .ആർ | |
6 | ഷീബാ രാജ് | |
7 | അജിത്. എം.എസ്. | |
8 | സുനിൽകുമാർ | |
9 | അനില | |
10 | ഷിബു കുമാർ | |
11 | സമീറ. | |
12 | ആര്യാകൃഷ്ണ കൃഷ്ണ
മദർ പി.ടി.എ.പ്രസിഡന്റ് |
|
13 | സുരേഷ്.എൽ
അധ്യാപകൻ |
|
14 | സുരേഷ് കുമാർ കെ
അധ്യാപകൻ |
|
15 | ഷീജ.എസ്.നായർ
അധ്യാപിക |
|
16 | കവിത ജോൺ
അധ്യാപിക |
|
17 | വിഷ്ണു ലാൽ
അധ്യാപകൻ |
|
18 | ഗ്രേസി
അധ്യാപിക |
|
19 | ജലജ കെ കെ
അധ്യാപിക |
|
20 | പ്രിൻസ് ലാൽ.
അധ്യാപകൻ |
ഗവ.മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ സ്കൂൾ പി.ടി.എ. 2020-21
ആദരാഞ്ജലികൾ🙏🙏🙏
കോവിഡ് മഹാമാരി കവർന്നെടുത്ത ,കർമ്മനിരതനും, സേവനതല്പരനും, ആദർശധീരനും, സ്നേഹനിധിയും നമ്മുടെയെല്ലാം പ്രിയങ്കരനുമായ മുൻ പി റ്റി. എ പ്രസിഡൻറ് ശ്രീ.ഗിരി വി ജി യുടെ സ്മരണകൾക്ക് മുന്നിൽ ഗവ. മോഡൽ വെങ്ങാനൂരിന്റെ പ്രണാമം.പാവനാത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥനാപുഷ്പങ്ങൾ അർപ്പിച്ചു കൊള്ളുന്നു.
ഗവ.മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ സ്കൂൾ പി.ടി.എ. 2017-18
ക്ലാസ്സ് പി. ടി. എ
ജൂലൈ 13-ാം തീയതി ഹൈസ്ക്കൂളിലും പ്രൈമറി വിഭാഗത്തിൽ ജൂലൈ 17നും യോഗങ്ങൾ നടത്തുകയുണ്ടായി. എസ്. എം. എസ് അലേർട്ടു വഴി എല്ലാ രക്ഷകർത്താക്കളെയും ക്ലാസ്സ് പി. ടി. എ തീയതി അറിയിച്ചു.
കോർണർ പി. ടി. എ
2018 ഫെബ്രുവരിയിൽ പെരിങ്ങമ്മല ജങ്ഷനിൽ കോർണർ പി. ടി. എ നടന്നു.
ഒത്തു പിടിച്ചാൽ.....ലളിതം, മനോഹരം
ഒറ്റ ദിവസം കൊണ്ട് ക്ലാസ്സ് റൂമിന്റെ മുഖഛായ തന്നെ മാറ്റി. ഏഴ് എ ക്ലാസ്സിലെ ചില രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സധ്യാപകനായ ശ്രീ വിനോദ് സാർ ക്ലാസ് റൂം മനോഹരമായി പെയ്ൻറടിച്ചു. കൂടാതെ വിപുലമായ ലൈബ്രറിയും വിശാലമായ വൈറ്റ് ബോർഡും രക്ഷിതാക്കളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. സഞ്ചന ഫാൻ സംഭാവനയായി നൽകി.
-
പി.റ്റി.എ പ്രസിഡന്റ് ശ്രീ സുനിൽകുമാർ
-
മികച്ച ഗാന്ധിദർശൻ ക്ലബ്ബിനുള്ള 2017-18 ലെ പുരസ്കാരവുമായി പി.റ്റി.എ അംഗങ്ങൾക്കൊപ്പം
-
ക്ലാസ്സ് പി.റ്റി.എ
-
സ്കൂളിന് പുതിയ മൈക്ക് സംഭാവന നൽകുന്ന സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ സർ
-
ക്ലാസ്സ് പി ടി എ മനോഹരമായി പെയ്ൻറടിച്ച 7എ
-
ക്ലാസ്സ് പി ടി എ പെയിൻറടിച്ച 7എ എച്ച് എം ഉദ്ഘാടനം ചെയ്യുന്നു.
-
7എ യിലെ സഞ്ചന ഫാൻ സംഭാവനയായി നൽകുന്നു
-
8 എ യിലെ വിദ്യാർത്ഥി സ്പീക്കർ സംഭാവനയായി നൽകുന്നു
-
ഇംഗ്ലീഷ് സ്കിറ്റ് കോർണർ പി. ടി. എ മീറ്റിംഗിൽ നിന്ന്
-
പി. ടി. എ മീറ്റിംഗ്