ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

മാതൃഭാഷ വളരട്ടെ
മാതൃഭാഷ വളരട്ടെ

വിദ്യാരംഗം കലാസാഹിത്യവേദി 2022-23

വായനാ ദിനം

വിദ്യാ രംഗം ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി വിളംബരറാലി സംഘടിപ്പിച്ചു.സമീപത്തെ അഞ്ചു സ്കൂൾ സന്ദർശിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിച്ച് വായനാ ദിനം സന്ദേശം നൽകി നാടൻപ്പാട്ട് ദൃശ്യവിഷ്ക്കാരം എന്നിവ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

പരിസ്ഥിതി ദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു തദ വസരത്തിൽ പരിസ്ഥിതി യെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ചുമർപത്രിക തയാറാക്കുകയും വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. മികച്ച അവതരണം നടത്തിയ ശ്രീലക്ഷ്മി ആദിനന്ദന എന്നിവർക്ക് സമ്മാനം നൽകി.

സ്കൂൾ തലത്തിൽ വായിച്ച പുസ്തകങ്ങളുടെ വായനാകുറിപ്പ് അവതരണം ഉണ്ടായിരുന്നു. കാട്ടുപൂവ് എന്ന കവിത യുടെ ദൃശ്യാ വതരണം മികച്ചതായി. മികച്ച രീതിയിൽ വായനാ കുറിപ്പ് അവതരിപ്പിച്ചവർക്ക് സമ്മാനം നൽകി

ബഷീർ ദിനം

ബഷീർ ദിനം വളരെ സമുചിത മായി ആഘോഷിച്ചു ബഷീർ കൃതികളുടെ ദൃശ്യാ വിഷ്ക്കാരം വളരെ ശ്രദ്ധേയമായി. ബഷീർ കഥാ പാത്രങ്ങൾ വരയിലൂടെ പ്രത്യേക ശ്രദ്ധ നേടി.

സർഗോത്സവം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ എടുത്തു പറയാവുന്ന മറ്റൊരു പ്രവർത്തനമാണ് സർഗോത്സവം സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി അറിവ് തേടി പോയ പൂമ്പാറ്റ എന്ന വിഷയത്തിൽ കഥ കവിത ചിത്രരചന എന്നീ പ്രവർത്ത നങ്ങൾ ഒരേ സമയം സ്കൂൾ തലത്തിൽ നടത്തി കുട്ടികൾ അവരുടെ അഭിരു ചിക്കനുസരിച്ചു വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

വിദ്യാരംഗം കലാസാഹിത്യവേദി 2021-22

ജൂൺ - 19 വായന ദിനം.....

2021 - അതിജീവനത്തിന്റെ കാലഘട്ടത്തിലും , വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ അസംബ്ലി തന്നെയാണ് ' മോഡലിന്' അവലംബമായത്. "കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും , പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി നാം ആചരിക്കുന്നത്. " വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും" - എന്ന് മലയാളിയെ ഓർമ്മിപ്പിച്ച കുഞ്ഞുണ്ണി മാഷിനെയും ഈ അവസരത്തിൽ അനുസ്മരിക്കാതിരിക്കാനാവില്ല. ഓൺലൈൻ അസംബ്ലിയിലൂടെ വായന ദിന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.വായനാവാരാചരണ പ്രവർത്തനങ്ങൾക്കൊപ്പം ജീവിതപാഠങ്ങൾ വായനയിലൂടെ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

  1. വായന ദിന സന്ദേശം തയാറാക്കൽ.
  2. പി എൻ പണിക്കർ ചിത്രരചന.
  3. കുട്ടി വായന, അമ്മ വായന, അധ്യാപകരുടെ വായന എന്നിങ്ങനെ അക്ഷരം വെളിച്ചമേകുന്ന പ്രവർത്തനങ്ങൾ നൽകി.
  4. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " -- എന്ന പി.എൻ.പണിക്കരുടെ മുദ്രാവാക്യം കേരളം മുഴുവനും ഇന്നും അലയടിച്ചുയരുന്ന മന്ത്രധ്വനി തന്നെയാണ്. "വായനയിലൂടെ മാത്രമേ ഒരു മനുഷ്യൻ പൂർണ്ണനാകൂ " - എന്ന ശാശ്വത സത്യമാണ് ഓരോ വർഷവും ജൂൺ 19 നമ്മെ ഓർമ്മിപ്പിക്കുന്നത്.

പ്രസംഗമത്സരം

'മിതം ച സാരം ച വചോ ഹി വാഗ്മിതാ ' എന്ന പ്രയോഗത്തിൽ പ്രസംഗകലയുടെ സാരം വ്യക്തം. അക്ഷരസ്ഫുടത, ശബ്ദക്രമീകരണം, വ്യക്തത ,സമയ ക്രമീകരണം - എന്നിങ്ങനെ പ്രസംഗകലയുടെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി അവസരമൊരുക്കി.

വീട്ടിൽ ഒരു ലൈബ്രറി

പി.എൻ.പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ച ഗ്രന്ഥശാലയുടെ അനുസ്മരണാർത്ഥം വിദ്യാർത്ഥികൾ സ്വന്തം വീട്ടിലെ സൗകര്യാർത്ഥം കുട്ടിഗ്രന്ഥശാല തയാറാക്കാൻ ആഹ്വാനം നൽകി. 'വീട്ടിൽ ഒരു ലൈബ്രറി' - എന്ന ആശയത്തെ സമ്പൂർണമാക്കാൻ ഈ പ്രവർത്തനം മൂലം സാധിച്ചു. സ്വന്തം വീടുകളിൽ കുട്ടികളൊരുക്കിയ വായനശാല' വായന മരിക്കുന്നില്ലൊരിക്കലും' എന്ന വാക്യത്തെ ശക്തമാക്കുന്നു

വായന മരങ്ങൾ പൂത്തപ്പോൾ

വീടുകളിൽ വായന മരങ്ങൾ തയ്യാറാക്കി വിദ്യാരംഗം അംഗങ്ങൾ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചു. അത് വായന മരങ്ങൾ പൂത്തപ്പോൾ👀എന്ന വീഡിയോ ആക്കി പുറത്തിറക്കി.

കഥയുടെ സുൽത്താൻ

ജൂലൈ 5.

ബഷീർ ചരമദിനമായ ജൂലൈ 5 ന് ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടന്നു. കുട്ടികൾ ബഷീറിന്റെ വേഷത്തിലും , ബഷീറിർ കഥാപാത്രങ്ങളായും വേഷം കെട്ടി അഭിനയിച്ച വീഡിയോകൾ ഗ്രൂപ്പുകളിൽ പങ്കു വയ്ച്ചു. എൽപി, യുപി, എച്ച് എസ് തലങ്ങളിൽ ബഷീർ ദിന ക്വിസ് ഓൺലൈനായിസംഘടിപ്പിച്ചു. ബഷീർ പുസ്തകങ്ങളുടെ വായനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി.


അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്?

ജൂലൈ 21-ചാന്ദ്രദിനം

സയൻസ് , ആർട്ട്സ്, വിദ്യാരംഗം ക്ലബ്ബുകളിലെ കൂട്ടുകാർ ചാന്ദ്രദിനം ആഘോഷിച്ചതിന്റെ വീഡിയോകളും ഫോട്ടോയും കൊണ്ട് ഗ്രൂപ്പുകൾ നിറഞ്ഞു. ചന്ദ്രനെക്കുറിച്ചുള്ള പാട്ടുകൾ ആലപിക്കുകയും, ചന്ദ്രന്റെ സവിശേഷതകളെക്കുറിച്ചുള്ള പ്രസംഗം, ചിത്രം, പോസ്റ്ററുകൾ, കൊളാഷ്, എന്നിവ കുട്ടികൾ ചെയ്തു. സയൻസ് ക്ലബ്ബ് ചാന്ദ്രദിന ക്വിസ് ഓൺലൈനിൽ സംഘടിപ്പിച്ചു.

ചന്ദ്രമാലിക👀

സെപ്റ്റംബർ -5 -ദേശീയ അധ്യാപകദിനം

അറിവിൻ നിറ ദീപമേകുന്നുണ്ടെങ്ങും അനർഘ പ്രതിഭാശാലി അധ്യാപകർക്കു - മധ്യാപകരായ് ശോഭിക്കുന്ന സർ സി രാധാകൃഷ്ണ പ്രഭോ വന്ദനം

രാഷ്ട്രപതിയും തത്വചിന്തകനുമായിരുന്ന ഡോ. സർവ്വേ പ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത്. മദ്രാസിലെ തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു കുടുംബത്തിലാണ് ഡോ.രാധാകൃഷ്ണൻ ജനിച്ചത്.

2021-ലെ അതിജീവന കാലഘട്ടത്തിലെ അധ്യാപകദിനത്തിൽ ഗുരുദേവ വന്ദനത്തോടെ വെങ്ങാനൂർ മോഡൽ സ്കൂളിലെ ഓൺലൈൻ അസംബ്ലിക്ക് സമാരംഭം.

മലയാളഭാഷാവാരാചരണം

മലയാളഭാഷാവാരാചരണ ഉദ്ഘാടനം

ഭാഷാവാരാചരണത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഭാഷാവാരാചരണം ഓൺലൈനായി സംഘടിപ്പിച്ചു . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വാരാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .എൽ പി വിഭാഗത്തിലെ കൂട്ടുകാരുടെ മധുരം മലയാളം എന്ന ആദ്യ ദിന പരിപാടിയിൽ ബി ആർ സി ട്രെയിനർ ശ്രീമതി ദീപ കുട്ടികൾക്കായി ക്ലാസ്സെടുത്തു .രണ്ടാം ദിനം കണ്ണൂർ ചെറുകുന്ന് യുപി സ്കൂൾ അധ്യാപകനും തെയ്യം കലാകാരനുമായ ശ്രീ സുമേഷ് മേളം എന്ന പ്രോഗ്രാം അതിവിദഗ്ധമായി ആയി കൈകാര്യം ചെയ്തു. അടുത്ത ദിവസം നടന്ന മലയാള ചൊല്ലിൽ വീരണകാവ് സ്കൂളിലെ അധ്യാപകനായ ശ്രീ. സുരേഷ് കുമാർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു . എൽപി യുപി എച്ച്എസ് വിഭാഗങ്ങളിലായി ആയി നടന്ന സാഹിത്യ പ്രശ്നോത്തരിയായിരുന്നു അടുത്ത ദിവസത്തെ പ്രധാന ഇനം. ആറാം ദിനത്തിലെ കൈരളി രാഗത്തിൽ കവിത ക്ലാസ് കൈകാര്യം ചെയ്തത് പ്രശസ്ത കവിയായ ശ്രീ സതീഷ് കിടാരക്കുഴി ആയിരുന്നു .സമാപന സമ്മേളനത്തിൽ ഇതിൽ ബിപിസി അനീഷ് സാർ പങ്കെടുത്തു . വൈവിധ്യമാർന്ന ഭാഷ മേഖലകളിലൂടെ കടന്നുപോയ ഒരാഴ്ചക്കാലം ആയിരുന്നു ഇത്. അതോടൊപ്പം ഉപന്യാസം , കഥ, കവിത, പുസ്തകാസ്വാദനം മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ ആക്കിയ വായനമരം ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പുസ്തകങ്ങളുടെ എഴുത്തുകാരുടെയും പേരുകളും അവരുടെ പ്രസിദ്ധമായ വരികളും അടങ്ങിയ കാടുകൾ കാർഡുകൾ മുറ്റത്തെ മരത്തിലോ ചെടി ചെടിയിൽ ഓഹോ എഴുതി തൂക്കി ആകർഷകമാക്കി ആക്കി സ്കൂൾ ഗ്രൂപ്പുകളിൽ ഇതിൽ പോസ്റ്റ് ചെയ്തു .ഇത്തരത്തിൽ ലോക് ഡൗൺ കാലത്തെ വായനവാരം കുട്ടികൾക്ക് അവിസ്മരണീയമായി.

വിദ്യാരംഗം കലാസാഹിത്യവേദി യു പി വിഭാഗം

വായനാ ദിനം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19മുതൽ വായനപക്ഷാ ചരണമായി യു പി തലത്തിൽ ആചരിച്ചു. പദ്യം ചൊല്ലൽ രക്ഷകർത്താ കൾക്കായി പുസ്തകസ്വാദന മത്സരം നടത്തി. ഐശ്വര്യ ദേവി ചന്ദന എന്നിവർ കാവ്യാലാപന മത്സര വിജയികളായി

ബഷീർ ദിനം

ബഷീർചരമദിനമായ ജൂലൈ 4 സമു ചി തമായി നമ്മുടെ സ്കൂളിൽ ആചരിച്ചു. ബഷീറിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയചുമർ പത്രിക നിർമ്മാണവും അവതരണവും അദ്ദേഹത്തിന്റെ ബാല്യകാലസഖി പൂവൻ പഴം മതിലുകൾ എന്നീ കൃതികളുടെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽകുട്ടികൾക്കായി കഥാരചന, കവിതാ രചന, വായനാകുറിപ്പ്, നാടൻപാട്ട്, ചിത്രരചനാ മത്സരം നടത്തി. പൂവൻപഴം