ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ക്ലബ്ബ് കൺവീനർ - ശ്രീമതി ഷീബ ടി എ

വിദ്യാർത്ഥികളിൽ വിനോദ സഞ്ചാരത്തി ൻറെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹിക- സാംസ്കാരിക സാമ്പത്തിക മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വരുത്തുന്നതിനു വേണ്ടിയാണ് നമ്മുടെ സ്കൂളിൽ ഈ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. എല്ലാവർഷവും നമ്മുടെ സ്കൂളിൽ നിന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് പല യാത്രകളും സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസ ത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. എല്ലാവർഷവും സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം ആയി ആചരിക്കുന്നു നമ്മുടെ സ്കൂളിലും ഈ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പോസ്റ്റർ രചന സംഘടിപ്പിക്കാറുണ്ട്. .ടൂറിസം വകുപ്പ് നടത്തുന്ന പല പരിപാടികളിലും ഞങ്ങളുടെ വിദ്യാർഥികൾ പങ്കെടുക്കുകയും സമ്മാനാർഹരായി മാറുകയും ചെയ്തിട്ടുണ്ട്. നമ്മുടെ സ്കൂളിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ അടുത്തായിട്ടാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം സ്ഥിതി ചെയ്യുന്നത്. ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനം ആയി ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും കുട്ടികൾ സന്ദർശിച്ച ഏതെങ്കിലും സ്ഥലത്തെ കുറിച്ചുള്ള വിവരണം എഴുതാൻ ആവശ്യപ്പെടുന്നു ഈ വിവരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ വർഷം ഒരു മാഗസിൻ തയ്യാറാക്കാൻ ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. അത് യാത്രയുടെ മഹത്വം, പ്രകൃതിയെക്കുറിച്ച് അവർക്ക് കൂടുതൽ മനസ്സിലാക്കാനുള്ള അവസരവും ആണ് ഈ ക്ലബിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്.