ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നവപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്

'9-ാം ക്ലാസിലെ കുട്ടികളെ 10 ൽ എത്തുമ്പോഴേയ്ക്കും എല്ലാ വിഷയങ്ങളിലും മിനിമം ആശയങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. 2017-18 അധ്യയന വർഷത്തിലെ നവപ്രഭ ക്ലാസിന്റെ ഉദ്ഘാടനം 21.10.2017ന് ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ലതാകുമാരി നിർവ്വഹിച്ചു.9-ാം ക്ലാസിൽ പഠിക്കുന്ന പഠന പിന്നാക്കാവസ്ഥയിലുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി നവപ്രഭ ക്ലാസ് 23.10.2017 ന് ആരംഭിച്ചു.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ 3.30 pm മുതൽ 4.30 pm വരെയാണ് ക്ലാസ്..25.1.2018 വരെ ക്ലാസുകൾ നടത്തുകയും കൃത്യമായ വിലയിരുത്തൽ നടത്തുകയും ചെയ്തു. എല്ലാപേരും 50% ന് മുകളിൽ മാർക്ക് വാങ്ങി.