ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2024-252023-242022-23 വരെ

ഗൈഡിങ്

ആമുഖം

സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൽ പവലിന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൽ പവൽ ആണ് ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. ഇന്ത്യയിലെ സ്കൗട്ടിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്.സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. യുവതലമുറയുടെ ശാരീരികവും മാനസികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് ഗൈഡിന്റെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വ്യത്യസ്തങ്ങളായിട്ടുള്ള പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയവീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

ഗവൺമെന്റ് മോ‍‍ഡൽ എച്ച് എസ്സ് വെങ്ങാനൂരിൽ ഗൈഡിങ് യൂണിറ്റ് സൈനു ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗൈഡിങ് യൂണിറ്റിൽ ഇൗ അധ്യയന വർഷം 30 പേരുണ്ട്. കഴിഞ്ഞ അധ്യയന വ൪ഷം 8 ഗൈ‍‍ഡ്സ് രാജ്യപുരസ്ക്കാ൪ പരീക്ഷ എഴുതുകയും 8 പേരും എസ്.എസ്. എൽ. സിയ്ക്ക് ഗ്രെയ്സ് മാർക്കിന് അ൪ഹത നേടുകയും ചെയ്തു. കഴിഞ്ഞ വ൪ഷം 3ദിവസത്തെ ക്യാമ്പ് സ്ക്കൂളിൽ വച്ച് നടക്കുകയുണ്ടായി. കുട്ടികൾ വിവിധ പ്രവ൪ത്തനങ്ങളിൽ പങ്കെടുത്തു. ആഴ്ചയിൽ ഒരു ദിവസം വൈകുന്നേരത്തെ ക്ലാസും ചില ശനിയാഴ്ചകളിൽ 11.00am മുതൽ 4.00pm വരെ ഗൈഡിങ് ക്ലാസ്സ് നടന്നു വരുന്നു.

പ്രവർത്തനങ്ങൾ

പൂന്തോട്ടനിർമ്മാണം, സ്കൂൾ പരിസരം വൃത്തിയാക്കൽ, ദരിദ്രജനങ്ങള സഹായിക്കൽ, ദിനാചരണങ്ങൾക്കു നേത‍ൃത്വം നൽകൽ, ഗൈഡ്സ് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

ലക്ഷ്യങ്ങൾ

സ്വയം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും, ധൈര്യശാലികളാകാനും, ഉത്തമപൗരയാകുന്നതിനും പെൺകുട്ടികളെ പ്രാപ്തരാക്കുന്നു.

ഗൈഡിങ് 2022-23 പ്രവർത്തനങ്ങൾ

ശ്രീ.അനീഷ്,സന്ധ്യാ റാണി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.45 അംഗങ്ങൾ ഉള്ള ഈ യൂണിറ്റിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം, സാമൂഹ്യ സേവന സന്നദ്ധത, ത്യാഗ മനോഭാവം,ക്ഷമാശീലം, സത്യസന്ധത എന്നീ ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്താൻ ശീലിപ്പിക്കുന്നു.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ഈ യൂണിറ്റ് നടത്തുകയുണ്ടായി. 7 വിദ്യാർത്ഥികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതുകയുണ്ടായി.

ഗൈഡിങ് 2021-22 പ്രവർത്തനങ്ങൾ

ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ

മാസ്ക് നിർമ്മാണം

നിർധനരായ ആളുകൾക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗൈഡിങ് കുട്ടികൾ നിർമ്മിച്ച 400 മാസ്കുകൾ ഗൈഡിങ് ക്യാപ്ടൻ ശേഖരിക്കുകയും 2021ജനുവരി 10 ന് നെയ്യാറ്റിൻകര സ്കൗട്ട് ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തു.

പ്രശ്നോത്തരി

ഓൺലൈൻ മാധ്യമത്തിലൂടെ ഗൈഡിങ് ഗ്രൂപ്പിൽ രാജ്യപുരസ്കാർ പരീക്ഷക്ക്‌ വേണ്ടിയുള്ള പരിശീലനം പ്രശ്നോത്തരിയിലൂടെ നടത്തി. തുടർന്ന് പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും ഒന്നും രണ്ടും സ്‌ഥാനം കരസ്‌ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.

പ്ലാസ്റ്റിക് ടൈഡ് ടർണേഴ്സ് ചലഞ്ച് - കേരള

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രോജക്ടിന്റെ ചുവടു പിടിച്ച് സംസ്‌ഥാന അസോസിയേഷൻ നിർദ്ദേശിച്ച പ്രൊജക്റ്റ്‌ നടപ്പിലാക്കി. സെപ്റ്റംബർ 1 മുതൽ ഡിസംബർ 30 വരെ ആയിരുന്നു പ്രവർത്തന കാലം.

ഓരോ മാസവും ഓരോ തരം പ്രവർത്തനങ്ങളായിരുന്നു.വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. പ്ലാസ്റ്റിക് തരംതിരിച്ച് ശേഖരിച്ച് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലങ്കാര കരകൗശലവസ്തുക്കൾ നിർമിച്ചു, അതിനുള്ള പരിശീലനം നൽകി. പ്ളാസ്റ്റിക്കിന്റെ ദോഷങ്ങളെ കുറിച്ചും ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചും വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളും മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. പ്ലാസ്റ്റിക് വസ്തുക്കൾക്ക് ബദൽ വസ്തുക്കൾ നിർമ്മിച്ചു പ്രചരിപ്പിക്കുകയും ചെയ്തു.കൂടാതെ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കുകയും ചെയ്തു.

ലോക പരിചിന്തനദിനാചാരണം

ബേഡൻ പവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ലോക പരിചിന്തന ദിനമായി ആചരിച്ചു.പ്രസ്തുത ദിനത്തിൽ ബേഡൻ പവ്വലിന്റെ ജീവചരിത്രം ഉൾകൊള്ളുന്ന ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.

ലോക പുകയില വിരുദ്ധ ദിനാചരണവും വെബിനാറും

2021 മെയ് 31 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിൽ ഗൈഡിങ്ങി ലെ എല്ലാ കുട്ടികളും പങ്കെടുത്തു. കൂടാതെ പുകയില വിരുദ്ധ പോസ്റ്റർ രചനയും സംഘടിപ്പിച്ചു.

പ്രവർത്തന വിശദീകരണം

ഗൂഗിൾ മീറ്റ് ലുടെ പ്രവേശ് മുതൽ രാജ്യപുരസ്കാർ വരെ ചെയ്യേണ്ട പ്രധാന കാര്യങ്ങൾഗൈഡിങ് ക്യാപ്ടൻ വിശദീകരിച്ചു. കുട്ടികൾക്ക് ഇത് അനുസരിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള നിർദേശം നൽകി.

പ്രാർത്ഥനാ ഗാന പരിശീലനം

ഗൈഡ് പ്രാർത്ഥന ശരിയായി എങ്ങനെ ആലപിക്കാം എന്നതിൽ പരിശീലനം നൽകി.

ഗൈഡിംഗ് ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ

സിലബസ് വിശദീകരണം

ദ്വിതീയ സോപാൻ സിലബസ്, ത്രിതീയ സോപാൻ സിലബസ്, രാജ്യപുരസ്കാർ സിലബസ്, എന്നിവയെക്കുറിച്ച് ഗൈഡിങ് ക്യാപ്ടൻ ഗൂഗിൾ മീറ്റിലുടെ വിശദീകരിച്ചു.

കൗമാരക്കാർക്കുള്ള ബോധവൽക്കരണ പരിപാടി

27 - 2- 2021 ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ 9:00 വരെ ഗൂഗിൾ മീറ്റിലൂടെ നടത്തിയ കൗമാരക്കാർക്കുള്ള ബോധവൽക്കരണ പരിപാടിയിൽ ഗൈഡ്സ് പങ്കെടുത്തു. ക്ലാസ്സിന് നേതൃത്വം നൽകിയവർ കുട്ടികളുടെ സംശയനിവാരണവും നടത്തി.

ലോഗുബുക്കുകൾ

ജൂൺ 2 ന് രാജ്യപുരസ്കാർ ഗൈഡുകൾ തയ്യാറാക്കേണ്ട ലോഗ് ബുക്കുകളെ കുറിച്ച് ഗൂഗിൾ മീറ്റിലൂടെ വിശദീകരിച്ചു. തുടർന്ന് ലോഗ് ബുക്ക്‌ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശം നൽകി.

പ്രവേശ് പാഠഭാഗങ്ങൾ

കൊറോണക്കാലം ഗെയ്ഡ് ആസ്പിരിന്റ് ആയ ഒരു കുട്ടി എഴുതേണ്ട പ്രവേശ് സിലബസിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചു.

വിവിധ തരംകെട്ടുകൾ - പരിശീലനം

വിവിധ തരം കെട്ടുകൾ പരിശീലിച്ചു.അവ ഏതൊക്കെ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്താം എന്നുള്ള അറിവും കുട്ടികളിൽ എത്തിച്ചു.

ജൂൺ 3ഗ്രീൻ ക്ലീൻ കേരള വൃക്ഷ പരിപാലനം

ഗ്രീൻ ക്ലീൻ കേരള വൃക്ഷ പരിപാലന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണവും വെബിനാറും

ജൂൺ 5 ശനിയാഴ്ച രാവിലെ 8:30ന് പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട ഗൂഗി മീറ്റിലൂടെ മീറ്റിംഗ് സംഘടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

സ്വഭാവരൂപീകരണം, സംഘബോധം ഉണ്ടാക്കൽ, നേതൃത്വ മനോഭാവം ഉണ്ടാക്കൽ, ഉത്തമ പൗരനാകുന്നതിന് പ്രാപ്തരാക്കുന്നു.

സ്കൗട്ട്

സ്ക്കൗട്ട് അംഗങ്ങൾ

10 വർഷമായി സ്കൂളിൽ സ്കൗട്ട് നിലനിൽക്കുന്നു. ആദ്യം 32കുട്ടികൾ ഉണ്ടായിരുന്ന ഈ യൂണിറ്റിൽ ഇപ്പോൾ ഏകദേശം 54 കുട്ടികൾ ഉണ്ട്.കെ.സുരേഷ് കുമാർ സാറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളെ രണ്ടു യൂണിറ്റുകളായി തിരിച്ചിരിക്കുന്നു.എട്ടുപേർ അടങ്ങുന്ന ഒരു പട്ടോൾ,അങ്ങനെയുള്ള നാല് പട്ടോൾ ആണ് ഒരു യൂണിറ്റ്. ആഴ്ചയിൽ ഒരു ദിവസം ട്രൂപ്പ് മീറ്റിംഗ് നടത്താറുണ്ട്.

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‌സ് നെയ്യാറ്റിൻകര ജില്ലക്ക് കീഴിലാണ് നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തിക്കുന്നത്. പ്രവർത്തനമികവ് മാനദണ്ഡമാക്കി നമ്മുടെ സ്ക്കൂളിനെ ബാലരാമപുരം ലോക്കൽ ട്രെയിനിംഗ് സെന്ററായി ഉയർത്തിയിരുന്നു. ജില്ലാ തലത്തിലെ പല ടെസ്റ്റിംഗ് - ട്രെയിനിംഗ് ക്യാമ്പുകൾക്കും സ്ക്കൂൾ വേദിയായിട്ടുണ്ട്. അനീഷ്, വിഷ്ണു ലാൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളിലായി 64 സ്കൗട്ടുകൾ പ്രവർത്തിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

പ്രളയസഹായം

പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിപാലനം, ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ, ഗതാഗതബോധവൽക്കരണം, സ്കൗട്ട് അംഗങ്ങൾക്ക് ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തുന്നു.

ലക്ഷ്യങ്ങൾ