ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(11162 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
വിലാസം
പേരശ്ശന്നൂർ

പേരശ്ശന്നൂർ പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0494 2609519
ഇമെയിൽghssperassannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19042 (സമേതം)
എച്ച് എസ് എസ് കോഡ്11162
യുഡൈസ് കോഡ്32050800618
വിക്കിഡാറ്റQ64563804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ525
പെൺകുട്ടികൾ339
ആകെ വിദ്യാർത്ഥികൾ864
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ സ‍ുലൈഖ
പ്രധാന അദ്ധ്യാപകൻബാബ‍ുരാജ് പി എസ്
പി.ടി.എ. പ്രസിഡണ്ട്സേത‍ുമാധവൻ ഒ കെ
എം.പി.ടി.എ. പ്രസിഡണ്ട്സബ്‍ന
അവസാനം തിരുത്തിയത്
17-01-202619042
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ജി.എച്.എസ്. എസ് .പേരശ്ശന്നൂർ.

ഐ.ടി പ്രതിഭകളെ വാർത്തെട‍ുക്കാൻ "എ" ഗ്രേഡ‍ുളള ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് , വായനയ‍ുടെ വേറിട്ട തലം പരിചയപ്പെട‍ുത്ത‍ുന്ന ഡിജിറ്റൽ ലൈബ്രറി, സാമ‍ൂഹ്യ ബോധം വളർത്തിയെട‍ുക്കാൻ ജെ.ആർ.സി, ഗൈഡ്സ് യ‍ൂണിറ്റ് , പ്രൈമറി വിഭാഗത്തിൽ കബ്ബ് , ബ‍ുൾ ബ‍ുൾ , ബണ്ണി യൂണിറ്റ‍ുകൾ പരിസ്ഥിതി സ്‍നേഹമ‍ുളള തലമ‍ുറക്കു വേണ്ടി പരിസ്ഥിതി ക്ലബ്ബ്, പ്രൈമറി വിഭാഗത്തിന‍ും ഹൈസ്ക‍ൂൾ വിഭാഗത്തിന‍ും പ്രത്യേകം പ്രത്യേകം കമ്പ്യ‍ൂട്ടർ ലാബ‍ുകൾ, ക‍ുട്ടികള‍ുടെ ക്രിയാത്മകമായ സർഗവാസനകൾ പരിപോഷിപ്പിക്കാൻ അടൽ ടിങ്കറിങ് ലാബ് (റോബോട്ടിക്സ് ലാബ്),ശാസ്ത്ര പരീക്ഷണങ്ങളില‍ൂടെ പഠനം രസകരമാക്കാൻ വിശാലമായ സയൻസ് ലാബ്, ഡിജിറ്റൽ ക്ലാസ് മ‍ുറികൾ,കായിക പ്രതിഭകളെ വാർത്തെട‍ുക്കാൻ വലിയ കളിസ്ഥലം,യാത്ര സ‍ുഖകരമാക്കാൻ സ്ക‍ൂൾ ബസ്, ക‍ുര‍ുന്ന‍ുകള‍ുടെ വിനോദത്തിന് ചിൽഡ്രൻസ് പാർക്ക് എന്നിവ സ്‍ക‍ൂളിന്റെ സവിശേഷതകളാണ്.

ചരിത്രം

പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്ന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടിൽപെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൗജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1924 മുതൽ സ്കൂൾ യു.പി വിഭാഗമായി പ്രവർത്തനം തുടങ്ങിയത് വിശാലമായ കുന്നിൻ പുറത്താണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഹയർ സെക്കന്ററി , ഹൈ സ്കൂൾ ,യു പി ,എൽ പി വിഭാഗങ്ങൾക്ക് പ്രത്യേകം ഹൈടെക് കെട്ടിടങ്ങൾ ഉണ്ട്.ശാസ്ത്രലാബ് ,ലൈബ്രറി എന്നിവ ഉണ്ട് .   പ്രീ പ്രൈമറി ,പ്രൈമറി കുട്ടികൾക്കായി പാർക്ക് ഉണ്ട് .വിദ്യാർത്ഥികൾക്ക് യാത്രസൗകര്യത്തിനായി ജില്ലാ പഞ്ചായത്ത് സ്കൂൾ ബസ് നൽകിയിട്ടുണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

ഒരു സ്‌കൂളിന്റെ വളർച്ചയും ജീവിതപാഠങ്ങളുമെല്ലാം ഒളിഞ്ഞിരിക്കുന്നത് അവിടെ നടക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംയുക്ത പരിശ്രമങ്ങളാൽ സജ്ജമാകുന്ന ആ സ്മരണീയ നിമിഷങ്ങൾ പകർത്തി സൂക്ഷിക്കുന്നത് ചിത്രശാല എന്ന ആ മനോഹരമായ ഗാലറിയിലൂടെയാണ്.

ചിത്രശാല എന്ന് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് നിറങ്ങളാലും മുഖച്ഛായകളാലും ഊർജ്ജസ്വലമായ ചിത്രങ്ങളാണ്. ഓരോ ഫോട്ടോയും ഒരൊറ്റ നിമിഷം മാത്രമല്ല, അത് ആ നിമിഷത്തെ ചുറ്റിപ്പറ്റിയുള്ള ഓർമകളും ആത്മാർത്ഥതയും കടൽപോലെ നിറയ്ക്കുന്നതാണ്.

ക്ലിക്ക് ചെയ്യുക


മുൻ സാരഥികൾ

ഓരോ വിദ്യാലയത്തിന്റെയും ചരിത്രത്തിലൂടെയും ഓർമകളിലൂടെയും സഞ്ചരിക്ക‍ുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം കടന്ന‍ു വര‍ുന്നത് മുൻ പ്രധാനാദ്ധ്യാപകരുടെ പ്രതിഛായകളാണ്. അവർ സ്‌കൂളിന്‌ വഴികാട്ടിയ താരകങ്ങളായിരുന്നു. ഓരോരുത്തരും ഓരോ അധ്യായം പോലെ സ്‌കൂളിന്റെ വളർച്ചയിലേയ്ക്ക് സ്വന്തം മനസ് സമർപ്പിച്ചവരാണ്.

പ്രധാനാദ്ധ്യാപകൻ എന്നത് ഒരു പദവിയല്ല, അതൊരു ദൗത്യമാണ്. വിദ്യാർത്ഥികളിൽ പഠനമനോഭാവം വളർത്തുകയും, അധ്യാപകരെ സമർപ്പിതരായി മുന്നോട്ട് നയിക്കുകയും, സ്കൂളിന്റെ ഭാവിയിലേക്ക് ദിശാബോധം നൽകുകയും ചെയ്യുന്ന ദീപങ്ങളാണ്. അത്തരത്തിൽ, നമ്മുടെ മുൻ പ്രധാനാദ്ധ്യാപകർ ഓരോരുത്തരും അഗ്നിയുള്ള ജീവിതങ്ങൾ ആയിരുന്നു. അവരുടെ ആത്മാർത്ഥത, നിർഭയത, അനുസൃതമായ കഠിനാധ്വാനം, വിദ്യാർത്ഥികളോടുള്ള കരുണ, പഠനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉദാത്തത... എല്ലാം പ്രചോദനകരമായിര‍ുന്ന‍ു. അവർ സൃഷ്ടിച്ച മാതൃകകൾ ഇന്നും നമ്മെ നയിക്കുന്നു. സ്കൂളിന്റെ പോരാട്ടങ്ങളിലൂടെയും വിജയങ്ങളിലൂടെയും ഒപ്പമുണ്ടായിരുന്ന ആ നേതാക്കളുടെ ശബ്ദം ഇന്നും ക്ലാസ് മുറികളിൽ പുതുക്കപ്പെടുന്നു.

"ഒരു പ്രധാനാദ്ധ്യാപകൻ നിരവധി തലമുറകളുടെ ഭാവിയെ പണിയുന്ന ശില്പിയാണ്."

നമ്മുടെ മുൻ പ്രധാനാദ്ധ്യാപകരെ സദാ നന്ദിയോടെ നമിക്കാം. പുതിയ തലമുറകൾക്ക് ഒരു ദിശ കാണിച്ചു തന്ന ആ ദീപങ്ങളെ ഓർത്ത‍ുകൊണ്ട്...

വർഷം സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2015-16 ഫാത്തിമ്മ
2016-17 കൃഷ്ണ ദാസ്
2017-18 റാണി അരവിന്ദൻ
2018-2020 സഞ്ജീവൻ കൂവേരി
2020-2021 സുജാത ഇ ടി
2021-2022 പുരുഷോത്തമൻ ടി
2022-2023 ത്രിവിക്രമൻ ടി എം
2023- ബാബ‍ുരാജ് പി എസ്


GHSS PERASSANNUR
മ‍ുൻ കാലങ്ങളിൽ ജോലി ചെയ്‍ത അധ്യാപകര‍ുടെ വിവരങ്ങൾ
SL NO പേര് തസ്‍തിക കാലയളവ് ഫോൺ
1 AMMINI KP PDTR 1998 2019 8281313442
2 AYINKALEK HST 2016-18 8590559312
3 BALAMANI PV HSAFTM 2016-17 8943675347
4 BINDHU S HM 1993 9446633066
5 BITHU.B PRINCPAL 2022-25 9447068565
6 DR.RADHAMANI HST 2016-18 9400645826
7 INDIRA PTCM 2017-24 9633481013
8 JANADHARAN P UPST 2006-22 9495174915
9 JAYASREE VK POTV 2007-2024 7034571658
10 JINU TK HST 2010- 15 9447828514
11 JINY DAVIES K LAB ASSIST 2008-2016 7034177116
12 KT KRISHNADAS PTM 2010 9446671230
13 LAILA N HS 2008 -23 9895345702
14 MATHEW JOSEPH HSST 2019-24 9495264796
15 MT LAKSMIDEVI UPSA 1993-2004 9048051981
16 MUHAMMED LPST ARABIC 2023-25 9947148167
17 MUHAMMED MANSOOR PRINCPAL 2017-18 9446631621
18 MUHAMMED MUSTHAFA HSA 2016-17 9847536960
19 MUHAMMED SHAFFEEQ HSST 2015-2018 9745867673
20 P LOLITHA HSST 2017 -18 9947358765
21 PRANASANKUMARI P AEO 1998-2010 9496363996
22 RADHIKA CV HSST 2016-2018 8606552700
23 RAGINI PTS 2016-2022 9846138167
24 RAVIKUMAR CS PDTR 1990-2001 9495817426
25 REKHA PN LPST 2003-2007 7025475675
26 RESHMA R PNTR 2004-11 9495715572
27 SAKKEENA N HSST 2013-2022 9496677802
28 SEEMANTHITHA C UPST 2002-08 9497630594
29 SETHUMADHAVAN P HM 2003-2024 9446882245
30 SHIASHANKARAN BV HSST 2019-23 9847965451
31 SOBANA MR PDTR 1989-2009 9497662040
32 SREEDEVI K HM 2006-11 9447923828
33 SUBALAKSHMI PTM 2016-17 9656904556
34 SUDHI N SCHOOL COUNCIL 2013 – 18 9946120700
35 SUMITH UMER HSST 2023-25 9496818739
36 SURENDRANATH HSA 1996 -2010 9447680317
37 THANUGA K LPST 2024-2025 9539863301
38 UNNIKRISHNAN C HSA[BBD] 2007-2008 9495291770
39 USHA HSA 1987-2006 9896754332
40 VALSALAKUMARI KV UPSA 2006 -2022 9495174915
41 VASANTHA K HST 2014-2019 9400264800
42 VIJAYAKUMARI V HSA [SS] 1999 9495056581
43 VIJAYAN PDTR 1994-2004 9400291658


പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ - സ്‌കൂളിന്റെ അഭിമാന നക്ഷത്രങ്ങൾ

ഓരോ സ്‌കൂളിനെയും മഹത്തായ ബ‍ുദ്ധിപാരമ്പര്യത്തിന്റെ കേന്ദ്രമായി മാറ്റുന്നത് അവിടെ നിന്നും കടന്ന‍ു പോയ പൂർവ വിദ്യാർത്ഥികളാണ്. ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ തന്റേതായ മുദ്ര പതിപ്പിച്ചവർ, സ്വന്തം വിജയത്തിലേക്കുള്ള വഴി തുടങ്ങിയത് ഈ സ്‌കൂളിന്റെ ക്ലാസ് മുറികളിലൂടെയായിരുന്നു. അവരിൽ ചിലർ‍ ഡോക്ടർമാരായി, ചിലർ അധ്യാപകരായി, ചിലർ സൈനികരായി, ചിലർ സാഹിത്യകാരന്മാരായി, ചിലർ കലാകാരന്മാരായി, ചിലർ സാമൂഹിക സേവന രംഗത്ത് നിറഞ്ഞുനില്ക്കുന്നു. ഓരോരുത്തരും ഓരോ മേഖലയിലായി നമ്മുടെ സ്‌കൂളിന്റെ പ്രൗഢിയെ ഉയർത്തിപ്പിടിക്കുന്നവർ!

"പാഠപുസ്തകങ്ങൾക്കപ്പുറം വ്യക്തിത്വം വളർത്തുന്ന സ്ഥലമാണ് സ്‌കൂൾ , അതിന്റെ ശരിയായ ഉദാഹരണങ്ങളാണ് നമ്മുടെ പ്രശസ്ത പൂർവ വിദ്യാർത്ഥികൾ."

അവരുടെ സംഭാവനകൾ നമ്മുടെ പ്രചോദനമാണ്. അവർ കടന്നുപോയ വഴികൾ പുതിയ തലമുറക്ക് പ്രകാശം വിതറിയ പാതകളാണ്. അവരുടെ വിജയം കാണുമ്പോൾ, ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ ഭാവിയെ കുറിച്ച് ഒരു സ്വപ്നം ജനിക്കുന്നു."എനിക്ക‍ും കഴിയ‍ും" എന്ന ആത്മവിശ്വാസത്തിന്റെ വിത്താണ് അവരുടെ ജീവിതം.അവരുടെ മടങ്ങിയ വരവ് ഒരു അതിഥിയല്ല – അത് ഒരു നേട്ടമാണ്.

Sl No പേര് വിലാസം പഠന കാലയളവ്
1 ശശിധരൻ പി വി ആറ്റ‍ുപ‍ുറത്ത്,പേരശ്ശന്ന‍ൂർ.പി.ഒ,69571 1968-1975 അധ്യാപകൻ
2 പ്രദീപ് പേരശ്ശന്ന‍ൂർ അക്ഷരം,പേരശ്ശന്ന‍ൂർ.പി.ഒ,679571 1993-94 സാഹിത്യകാരൻ
3 വി.കെ.ടി. വിന‍ു ശ്രീപദം,പേരശ്ശന്ന‍ൂർ.പി.ഒ,ക‍ുറ്റിപ്പ‍ുറം,679571. 1980-83 സാഹിത്യകാരൻ

വഴികാട്ടി

Map


  • NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പേരശ്ശന്നൂർ റെയിൽവേ സ്റേറഷനിൽ നിന്ന് 2 കി.മി. അകലെ