സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മുൻവർഷങ്ങളെ പോലെ തന്നെ കഴിഞ്ഞവർഷവും എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലമായി,ഗംഭീരമായി നടന്നു. ചില പ്രധാന പ്രവർത്തനങ്ങൾ മാത്രം താഴെ കൊടുക്കാം. ലോക പരിസ്ഥിതി ദിന ആഘോഷത്തിന്റെ വളാഞ്ചേരി ക്ലസ്റ്റർ തല ആഘോഷം നടന്നത് പേരശ്ശന്നൂർ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ കീഴിലായിരുന്നു. കർഷകദിനം കാസിംഭായ് യുടെ വിദേശ ഫലവൃക്ഷ ത്തോട്ടത്തിൽ ആഘോഷിച്ചു.

സ്പോർട്സിന് വളണ്ടിയേഴ്സ് ഫുഡ് കോർട്ട് ഒരുക്കി, അതിൽ നിന്നും  ലഭിച്ച വരുമാനം കൊണ്ട് കിടപ്പുരോഗികൾക്ക് സഹായം നൽകി. അധ്യാപക ദിനത്തിൽ എല്ലാ അധ്യാപകർക്കും ( ഹയർസെക്കൻഡറിയിലെയും ഹൈസ്കൂളിലെ യും) സമ്മാനം നൽകി . എൻഎസ്എസ് ദിനത്തിന്റെ ജില്ലാതല ആഘോഷം നമ്മുടെ സ്കൂളിൽ ആയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി,ഇല ഫൗണ്ടർ നജീബ് കുറ്റിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.  രക്തദാനത്തെ  പ്രോത്സാഹിപ്പിക്കുന്ന ഷോർട്ട് ഫിലിം വളണ്ടിയേഴ്സ് നിർമ്മിച്ചു.ഞാറു നടീൽ, കൊയ്ത്ത് ഉത്സവങ്ങളിൽ പങ്കെടുത്തു. വയനാട് ഉരുൾപൊട്ടൽ പുനരധിവാസം 17860 രൂപ സമാഹരിച്ച് നൽകി. ആശാകിരണം പരിപാടിയുടെ ജില്ലാതല പ്രോഗ്രാം തവനൂർ മഹിളാ മന്ദിരത്തിൽ  സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഉപജീവനം  പരിപാടിയുടെ ഭാഗമായി തവനൂർ   മഹിളാ മന്ദിരത്തിൽ കോഴികളെ വിതരണം ചെയ്തു. ഇത് ക്ലസ്റ്റർ തല പ്രോഗ്രാം ആയിരുന്നു. ജില്ലാ കോഡിനേറ്റർ  പിടി രാജ്മോഹൻ ക്ലസ്റ്റർ കോഡിനേറ്റർ ഷാഹിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. വളണ്ടിയേഴ്സ് തവനൂർ ജയിലും  സമീപത്തുള്ള പ്രതീക്ഷ ഭവനും സന്ദർശിച്ചു. ഭിന്നശേഷിക്കാരുമായി വളണ്ടിയേഴ്സ് കുറെ  സമയം ചെലവഴിച്ചു. പെരിന്തൽമണ്ണ ഗവൺമെന്റ്  ബ്ലഡ് ബാങ്ക് മായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 40 ഓളം പേർ രക്തം ദാനം നൽകി. സൈബർ ലോകത്തെ അപകടങ്ങൾ മാനസിക ആരോഗ്യം,  പ്രാഥമിക ശുശ്രൂഷ, അപകടങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു.