ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിൽ രക്ഷിതാക്കളുടെ യോഗം; പഠന പിന്തുണ ശക്തമാക്കാൻ ആഹ്വാനം -2025 നവംബർ 21 വെളളി

ക്ലാസ് പിടിഎ യോഗത്തിൽ ഹെഡ്മാസ്റ്റർ രക്ഷിതാക്കളുമായി സംവദിക്കുന്നു

മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തില‍ും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം.

അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു.


പാസ്‍വേഡ് - മോട്ടിവേഷൻ ക്ലാസ്

2025 ഒക്ടോബർ 25 ശനി

Password- Motivation Class - Dias
Password Motivation Class
Vijayabheri Co-ordinator - Shahida Teacher

പേരശ്ശനൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ  ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ കീഴിൽ നടത്തിവരുന്ന   പാസ്‌വേഡ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടന്നു. പി.ടി.എ പ്രസിഡൻ്റ് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ എം.വി വേലായുധൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്ററർ പി.എസ് ബാബുരജ് സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ വി.ടി അബ്ദുൾ റസാഖ്, പി.ടി.എ വൈസ് പ്രസിഡൻ്റ് മുസ്തഫ വി എ ,സീനിയർ അസിസ്റ്റൻ്റ് പുഷ്പം കെ.കെ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾസെറ്റിംഗ്, ടൈം മാനേജ്മെൻ്റ്, ലീഡർഷിപ്പ് വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ മുഹമ്മദ് റാഫി എം.വി , ഹിഷാം പി എന്നിവർ ക്ലാസ് നയിച്ചു. CCMY പെരിന്തൽമണ്ണ പ്രിൻസിപ്പൽ ശ്രീമതി റജീന.പി ക്യാമ്പ് വിശദീകരണം നടത്തി.

വാർഡ് മെമ്പർ മുഹ്‌സിനത്ത് പി ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ടി. സജിത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം നന്ദി പറഞ്ഞു



രക്ഷിതാക്കൾക്ക‍് ബോധവൽക്കരണ ക്ലാസ് -17-6-2025

മോട്ടിവേഷൻ ക്ലാസ്-17-6-2025

പത്താം ക്ലാസിലെ വിദ്യാർത്ഥികള‍ുടെ രക്ഷിതാക്കൾക്ക‍് ബോധവരക്കരണ ക്ലാസ് നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കൗൺസിലർ മ‍ുഹസിൻ പരി ക്ലാസ് നയിച്ച‍ു. എസ്.എം.സി ചെയർമാൻ അബ്‍ദ‍ുൾ റസാക്ക് വി.ടി, ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ് എന്നിവർ സംസാരിച്ച‍ു. 80 ഓളം രക്ഷിതാക്കൾ പങ്കെട‍ുത്ത ക്ലാസിൽ രക്ഷിതാക്കള‍ുടെ സംശയങ്ങൾക്ക് മറ‍ുപടി നൽകിക്കൊണ്ടാണ് ക്ലാസ് അവസാനിച്ചത്.

റോഡ് മാർക്കിങ്ങ് - പ്രദർശനം- 30-8-2024

ഒമ്പതാം ക്ലാസിലെ ചലനസമവാക്യങ്ങൾ എന്ന പാഠത്തിലെ റോഡ് മാർക്കിംഗ് എന്ന പാഠഭാഗം എക്സിബിഷനില‍ൂടെ ഒമ്പത് സി ക്ലാസിലെ ക‍ുട്ടികൾ അവതരിപ്പിച്ച‍ു. ഒമ്പതാം ക്ലാസിലെ ക‍ുട്ടികളെല്ലാം എക്സിബിഷൻ കണ്ട് വിവിധ റോഡ് മാർക്കിങ്ങിനെൿുറിച്ച് മനസ്സിലാക്കി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

കളിയില‍ൂടെ പഠനം - പ്രകാശത്തിന്റെ അപവർത്തനം - 31-8-2024

ഒമ്പതാം ക്ലാസിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് അപവർത്തനം പ‍ൂർണാന്തര പ്രതിപതനം എന്നിവ മനസ്സിലാക്കുന്നതിന് വിവിധ മാധ്യമങ്ങള‍ും അവയില‍ൂടെയ‍ുള്ള പ്രകാശപാതയ‍ൂടെ വ്യതിയാനവ‍ും കാണിക്കുന്ന തരത്തിൽ മ‍ുറ്റത്ത് ചിത്രം വരച്ച് ക‍ുട്ടികൾ കളിയില‍ൂടെ കാര്യങ്ങൾ പഠിച്ച‍ു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ