ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്ന‍ൂരിന് അഭിമാന നിമിഷം 2025 നവംബർ 15 ശനി

"എന്റെ സ്‍ക‍ൂൾ എന്റെ അഭിമാനം" സർട്ടിഫിക്കറ്റ്
"എന്റെ സ്‍ക‍ൂൾ എന്റെ അഭിമാനം" റീൽ മത്സരത്തിലെ വിജയികൾക്ക‍ുളള അംഗീകാരം കൈറ്റ് മലപ്പ‍ുറം ജില്ലാ കോഡിനേറ്റർ മ‍ുഹമ്മദ് ഷരീഫ് സാറിൽ നിന്ന‍ും സ്വീകരിക്ക‍ുന്ന‍ു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.

പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് നിർമിച്ച റീലും പുരസ്കാര പട്ടികയിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്.സ്കൂളിന്റെ ആത്മാവും, കുട്ടികളുടെ സൃഷ്ടിപരതയും, പഠനാന്തരീക്ഷത്തിന്റെ നേർക്കാഴ്ചയും പ്രേക്ഷകരിലേക്ക് എത്തിച്ച ഈ റീൽ, ഒരിക്കൽക‍ൂടി സംസ്ഥാനതലത്തിലേക്ക് പേരശ്ശന്നൂരിന്റെ പേര് ഉയർത്തി.

സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ മ‍ൂന്നാം റാങ്ക് നേടി ഹിസാന ഷെറിൻ

അബാക്കസ് സംസ്ഥാന തലത്തിൽ മ‍ൂന്നാം സ്ഥാനം നേടിയ ഹിസാന ഷെറിൻ

ക‍ുറ്റിപ്പ‍ുറം സബ്‍ജില്ല ശാസ്ത്രോത്സവം 2025 ഒക്ടോബർ 21,22

ശാസ്ത്രോത്സവം 2025 വിജയികൾ

സാമൂഹ്യ ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A Grade നേടാൻ കഴിഞ്ഞു. Muhammed Musthafa,- Elocution - A Grade Fathima Lubna - Atlas Making - A Grade Ayisha Rabeeha - History Seminar - A Grade Fathima Hanna V A , Muhammed Ashiq - Working Model-A Grade Ayisha Riya , Riya Fathima- Still Model - A Grade Fathima Fidha - Local History writing Third A Grade

ഐ.ടി മേള

കുറ്റിപ്പുറം സബ്ജില്ലാ ഐടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ A ഗ്രേഡ് ലഭിച്ച മുഹമ്മദ് നബീൽ

1 Mohammed Sajah- Scratch - C grade

2 Mohammed Fazal - Animation - B Grade

3 Mohammed Nabeel- Web page design - A Grade

4 Nuha - Digital Painting - C Grade

5 Roji - Presentation - C Grade

6 Mohammed Arshad - Malayalam typing - B Grade

ഈ വർഷത്തെ കുറ്റിപ്പുറം സബ്ജില്ല ശാസ്ത്ര മേളയിൽ നല്ല പ്രകടനമാണ് HS സയൻസ് വിഭാഗം കാഴ്ചവെച്ചത്..Improvised experiment, Investigatory Project എന്നിവയിൽ Second Agrade നേടി ജില്ലയിലേക്ക് അവസരം ലഭിച്ചു. RTP യ്ക്ക് 3rd Agrade ഉം , Working model ന് Bgrade ഉം കിട്ടി.

ഓവാറോൾ പൊസിഷൻ

സോഷ്യൽ സയൻസ് - 4 th Place

സയൻസ് - 5th Place

ഐ.ടി - 9th Place

വർക്ക് എക്സ്പീരിയൻസ് - 9th Place

മാത്‍സ് -16th Place

ശാസ്ത്രോത്സവം - യ‍ു.പി വിജയികൾ

Muhammed Kutty, Saranjith-working model - First Agrade

Muhammed Rasal , Abhijith - Still model A grade

Sriya, Anu gha -Environment observation - Agrade

Madhav Krishna, Charu sha-Improvised experiment - B grade

മലപ്പുറം ജില്ല ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ

മലപ്പുറം ജില്ലാ ഫുട്ബോൾ ടീമിലേക്ക് പേരശ്ശന്നൂർ സ്കൂളിൽ നിന്നും രണ്ടുപേർക്ക് സെലക്ഷൻ ലഭിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ദിൽഷാദ് ( 9C), പെൺകുട്ടികളുടെ വിഭാഗത്തിൽ ഫഹ്മിദ ലുലു.കെ.പി ( 9B) എന്നിവർ ജില്ലാ ടീമിലേക്ക് സെലക്ഷൻ നേടി

മുഹമ്മദ് ദിൽഷാദ്
ഫഹ്‍മിദ ല‍ുല‍ു

സാഹിത്യ സെമിനാർ മത്സരം - 2025 ആഗസ്റ്റ് 11 തിങ്കൾ

Sahithya Seminar 2025 Winner - Devika P

വിദ്യാരംഗം കലാസാഹിത്യവേദി കുറ്റിപ്പുറം ഉപജില്ല ഹൈസ്കൂൾ വിഭാഗം സാഹിത്യ സെമിനാർ മത്സരത്തിൽ ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഗായത്രി.പി മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. എംഇഎസ് എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സാഹിത്യ സെമിനാറിലെ വിഷയം എം.ടിയുടെ മഞ്ഞ് എന്ന നോവലിന്റെ ഭാവകാവ്യം ആയിരുന്നു. ഗായത്രി പി ലിറ്റിൽ കൈറ്റ് അംഗം കൂടിയാണ്



....................................................................................................................................................................................................................................................................................

VSSC സന്ദർശനം 3/7/2025

ഫാത്തിമ ഹന്ന വി എ
ഫഹ്‍മിദ ല‍ുല‍ു
'മ‍ുഹമ്മദ് ഷമിം

വിക്രം സാരാഭായി സ്പേസ് സെന്റർ, തിരുവനന്തപ‍ുരത്തു വെച്ച് ബഹിരാകാശ ശാസ്ത്രജ്ഞൻ ശുഭാംശു ശുക്ലയ‍ുമായി സംവദിക്കാൻ അവസരം ലഭിച്ച ഫഹ്മിദ ല‍ുല‍ു, ഫാത്തിമ ഹന്ന.  മ‍ുഹമ്മദ് ഷമീം ( GHSS PERASSANNUR)

മികച്ച വിജയഭേരി പ്രവർത്തനത്തിന് മലപ്പ‍ുറം ജില്ലാ പഞ്ചായത്തിന്റെ ആദരം 2/7/2025

ജില്ലാ പഞ്ചായത്ത് ആദരം 2025

A ഗ്രേഡോടെ ലിറ്റിൽ കൈറ്റ് യൂണിറ്റ് - ജ‍ൂൺ 2025

പേരശ്ശന്നൂർ: ടെക്നോളജിയ‍ുടെ പാതയിൽ വിജയചിറക‍ുകൾ വിരിച്ച്  ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് . മലപ്പ‍ുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന‍ുള്ള വിഭാഗത്തിൽ എ ഗ്രേഡ് നേടി പേരശ്ശന്നൂർ സ്കൂളിന്റെ അഭിമാനമായി ലിറ്റിൽ കൈറ്റ് ടീം. 2024-25 അധ്യയന വർഷത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങള‍ുടെ അടിസ്ഥാനത്തിലായിര‍ുന്ന‍ു  അംഗീകാരം. സ്കൂൾ വിക്കിയിലെ മികച്ച പ്രകടനം, സാമ‍ൂഹിക പ്രസക്തിയ‍ുള്ള പ്രവർത്തനങ്ങളായ രക്ഷിതാക്കൾക്ക‍ുളള  പരിശീലന ക്ലാസ‍ുകൾ, സ്‍ക‍ൂളിലെ ക‍ുട്ടികൾക്ക‍ുളള പരിശീലന ക്ലാസ‍ുകൾ, ശാസ്‍ത്രമേളയില‍ും, ലിറ്റിൽ കൈറ്റ് ക്യമ്പില‍ുമ‍ുളള മികച്ച പ്രകടനം  എന്നിവക്ക‍ുളള അംഗീകാരമാണ് ഈ വിജയം.




......................................................................................................................................................................................................................................................................

2024-25 ലെ SSLC പരീക്ഷ ഫലം പ്രഖ്യാപിച്ച‍ു. GHSS പേരശ്ശന്ന‍ൂരിന് ചരിത്ര വിജയം

അക്കാദമിക നിലവാരം ഉറപ്പാക്കാൻ ചോദ്യവ‍ും, മ‍ൂല്യനിർണയവ‍ും കട‍ുപ്പിച്ചിട്ട‍ും എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി ഏഴാം തവണയ‍ും 100% വിജയം കൊയ്‍ത‍ുകൊണ്ട് ജി.എച്ച്. എസ് എസ് പേരശ്ശന്നൂർ ജൈത്രയാത്ര തുടര‍ുന്ന‍ു.

110 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫ‍ുൾ എ പ്ലസ‍ും, ഏഴ്  9 എ പ്ലസ‍ും  നേടിയത് വിജയത്തിന്റെ മാറ്റ‍ുക‍ൂട്ടി.

ഫ‍ുൾ എ പ്ലസ് 11 % എന്നത് ക‍ുറ്റിപ്പ‍ുറം ഉപജില്ലയിലെ ഏറ്റവ‍ും മികച്ച വിജയമാണ്.

Chalk & Tales 4-SSLC
SSLC 2025 A പ്ലസ് വിജയികൾ
പ്രമാണം:SSLC 2025 Result Analysis









..................................................................................................................................................................................................................................................................................

2025 ലെ LSS USS പരീക്ഷയിൽ GHSS പേരശ്ശന്ന‍ൂരിന് ഉജ്ജ്വല വിജയം

SSLC പരീക്ഷയിൽ ഏഴാം തവണയും100% വിജയം നേടിയ ജി.എച്ച്. എസ്എസ് പേരശ്ശന്നൂർ സ്‍ക‍ൂളിന് ഇരട്ടിമധ‍ുരമായി  2025 ലെ LSS-USS പരീക്ഷയിൽ ഉജ്ജ്വല വിജയം.

6 ക‍ുട്ടികൾക്ക്  യ‍ു.എസ്.എസ‍ും ,2 ക‍ുട്ടികൾക്ക് എൽ.എസ്.എസ‍ും ലഭിച്ച‍ു. ചിട്ടയായ പരിശീലനത്തില‍ുടെ നേടിയ ഈ വിജയം സ്‍ക‍ൂളിന്റെ ക്രമമായ പഠന പ‍ുരോഗതിക്ക് ഒര‍ു പൊൻ ത‍ൂവലാണ്.ഗ‍ൃഹ സന്ദർശനം നടത്തി പരീക്ഷകളിൽ വിജയം നേടിയ ക‍ുട്ടികളെ മധ‍ുരവ‍ും  മെഡല‍ും നൽകി ആദരിച്ച‍ു.









...........................................................................................................................................................................................................................................................................................

2024-25 ക‍ുറ്റിപ്പ‍ുറം പഞ്ചായത്ത് കായികമേള 11-1-2025

2024-25 ക‍ുറ്റിപ്പ‍ുറം പഞ്ചായത്ത് തല കായികമേളയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂർ ഓവറോൾ വിജയികളായി.

2024-25 കായികമേള ഓവറോൾ വിജയികൾ

എൽ.പി മിനി, എൽ.പി കിഡീസ്,യ‍ു.പി. കിഡീസ് എന്നീ വിഭാഗങ്ങളിൽ ഓവറാൾ ഒന്നാം സ്ഥാനം നേടിയാണ് സ്‍ക‍ൂൾ ചരിത്ര വിജയം കരസ്ഥമാക്കിയത്.








.......................................................................................................................................................................................................................................................................................

2024-25 ശാസ്‍ത്രോത്സവം

2024-25 ക‍ുറ്റിപ്പ‍ുറം ഉപജില്ല ശാസ്‍ത്രോത്സവത്തിൽ ജി.എച്ച്.എസ്,എസ് പേരശ്ശന്ന‍ൂർ ഓവറോൾ മ‍ൂന്നാം സ്ഥാനം നേടി.

2023 SSLC പരീക്ഷ 100%വിജയം

അഞ്ചാം തവണയ‍ും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 134 കുട്ടികൾ പരീക്ഷ എഴ‍ുതിയതിൽ 12 ഫ‍ുൾ എ പ്ലസ‍ും മ‍ൂന്ന് ഒൻപത് എ പ്ലസ‍ും ലഭിച്ചത് വിജയത്തിന്റെ മാറ്റ‍ുകൂട്ടി

SSLC RESULT 2023
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫ‍ുൾ എ പ്ലസ് ലഭിച്ച ക‍ുട്ടികൾ

....................................................................................................................................................................................................................................................................................

2024 SSLC പരീക്ഷ 100%വിജയം

ആറാം തവണയ‍ും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 131 കുട്ടികൾ പരീക്ഷ എഴ‍ുതിയതിൽ 7 ഫുൾ എ പ്ലസ‍ും 2 ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റ‍ുകൂട്ടി

ആറാം തവണയും 100% വിജയം നേടിയ നേടിയതിന് മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ആദരം

.......................................................................................................................................................................................................................................................................................

ചെസ് മത്സരത്തിൽ കിരീടം 27-8-2024

ചെസ് വിജയി

ക‍ുറ്റിപ്പ‍ുറം സബ് ജില്ലാ സബ് ജ‍ൂനിയർ ആൺക‍ുട്ടികള‍ുടെ സബ് ജ‍ൂനിയർ ചെസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശ് ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.

........................................................................................................................................................................................................................................................................................

പേരശ്ശന്ന‍ൂരിന്റെ പെൺപ‍ുലി 27-8-2024

ക‍ുറ്റിപ്പ‍ുറം സബ് ജില്ലാ ഫ‍ുട്‍ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച‍ ഫഹ്‍മിദ ല‍ുല‍ു

ക‍ുറ്റിപ്പ‍ുറം സബ് ജില്ലാ ഫ‍ുട്ബോൾ ട‍ൂർണമെന്റ് നടന്ന‍ു. പെൺക‍ുട്ടികള‍ുടെ വിഭാഗത്തിൽ നിന്നും സബ് ജ‍ൂനിയർ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ഫഹ്‍മിദ ല‍ുല‍ുവിന് സബ് ജില്ലാ ഫ‍ുട്‍ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച‍ു


......................................................................................................................................................................................................................................................................................

ഐ.ടി.മേള - ക്വിസ് - 24-9-2024

കുറ്റിപ്പ‍ൂറം സബ് ജില്ലാ ഹൈസ്‍ക‍ൂൾ വിഭാഗം ഐടി ക്വിസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശൻ മ‍ൂന്നാം സ്ഥാനം നേടി


......................................................................................................................................................................................................................................................................................

ക്വിസ് മത്സരം - കേളി 2024- 05/10/2024

AMUP സ്‍ക‍ൂൾ മേൽമ‍ുറി സൗത്ത് സംഘടിപ്പിച്ച ഇന്റർ സ്‍ക‍ൂൾ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനന്ത‍ു പി, മ‍ുഹമ്മദ് ഫായിസ് എന്നിവർ മ‍ൂന്നാം സ്ഥാനം നേടി


...................................................................................................................................................................................................................................................................................

സോഷ്യൽ സയൻസ് മേള 2024 - 07/10/2024

കുറ്റിപ്പ‍ുറം സബ്‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ വാർത്താ വായനാ മത്സരത്തിൽ പത്താം ക്ലാസിലെ ഫാത്തിമ ഹയക്ക് രണ്ടാം സ്ഥാനം ലഭിച്ച‍ു
വാർത്താ വായനാ മത്സരം
.............................................................................................................................................................................................................................................................

പേരശ്ശന്ന‍ൂരിന്റെ അഭിമാന താരകങ്ങൾ

ചെസ് വിജയി - ദേവദർശ്.ആർ
ഉപന്യാസ വിജയി-സൽമഷെറിൻ
ഇൻസ്‍പയർ അവാർഡ് വിജയി- അഭിനന്ദ്