ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്ലാസ്റ്റിക് ബോധവൽക്കരണത്തിന് സൃഷ്ടിപരമായ പുതു വഴികൾ
പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ബോധം കുട്ടികളുടെ മനസ്സിൽ വിതക്കുന്നതിനായി എൽ.പി വിഭാഗത്തിലെ കബ്ബ് യൂണിറ്റും ബുൾബുൾ യൂണിറ്റും ചേർന്ന് വ്യത്യസ്തമായ ഒരു ശില്പശാല സംഘടിപ്പിച്ചു. ഉപേക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് മനോഹരമായ പാവകൾ സൃഷ്ടിക്കുമ്പോൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്ക് ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചും അവയെ ഉപയോഗപ്രദമാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികൾ പഠിച്ചു.
വർക്ക് എക്സ്പീരിയൻസ് ടീച്ചർ സതീദേവി ടീച്ചറും കൗൺസിലർ മുഹ്സിന ടീച്ചറും ചേർന്ന് രസകരമായ രീതിയിൽ ശില്പശാല നയിച്ചു. ചെറിയ കൈകളിൽ വലിയ ആശയങ്ങൾ രൂപം കൊണ്ടപ്പോൾ, ക്ലാസ്സ്‌റൂം സൃഷ്ടിപരതയും പരിസ്ഥിതി കരുതലും കലർന്ന മുറിയായി മാറി.
"പ്ലാസ്റ്റിക് ഒരു കളിപ്പാട്ടമാകുമ്പോൾ അത് മാലിന്യമല്ല" — എന്ന സന്ദേശം കുട്ടികൾ നിറങ്ങളും കലാവാസനയും ചേർത്ത് പാവകളിലൂടെ പ്രകടമാക്കി.
പരിസ്ഥിതിയോടുള്ള കരുതലും കലാപരതയും ഒപ്പം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധവും പുതുമയോടുള്ള താത്പര്യവും ഉണർത്തുന്നുവെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
കുഞ്ഞുങ്ങളുടെ കൈകളിൽ ജനിച്ച ഈ പാവകൾ, പ്രകൃതിയോട് സൗഹൃദം പുലർത്തുന്ന ഒരു തലമുറയുടെ വരവിനെ സ്വാഗതം ചെയ്‍തുവെന്ന് പറയാം
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിശുദിനാഘോഷം 2025 നവംബർ 14 വെളളി
പേരശ്ശന്നൂർ: ജി.എച്ച്.എസ്.എച്ച്.എസ് പേരശ്ശന്നൂരിൽ ശിശുദിനാഘോഷം ഈ വർഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. കുട്ടിചാച്ചാജിയുടെ സ്മരണയോടെ ദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ചു.
അധ്യാപകരുടെ നേതൃത്വത്തിൽ തൊപ്പി നിർമ്മാണ പ്രവർത്തനം നടത്തി. വിദ്യാർത്ഥികൾ വർണപ്പേപ്പറുകളും അവശിഷ്ട സാമഗ്രികളും ഉപയോഗിച്ച് വ്യത്യസ്ത ആകൃതിയിലുള്ള തൊപ്പികൾ നിർമ്മിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് ശിശുദിന റാലി നടത്തി — “കുട്ടികളാണ് നാളെയുടെ ഇന്ത്യ” എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ നിറഞ്ഞാത്മാർത്ഥതയോടെ പങ്കെടുത്തു.
അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ ശിശുദിന ഗാനം, കുട്ടിചാച്ചാജിയെക്കുറിച്ചുള്ള പ്രസംഗങ്ങൾ, നെഹ്റു ക്വിസ് എന്നിവ പരിപാടിക്ക് സാരമുള്ളതും വിജ്ഞാനപ്രദവുമായ സ്പർശം നൽകി. എല്ലാ കുട്ടികൾക്കുമായി സ്കൂൾ പായസം വിളമ്പി.
അമ്മയും കുഞ്ഞും (എൽ.പി )- ക്വിസ് മത്സരം - ആഗസ്റ്റ് 14 വ്യാഴം
ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളും കുട്ടികളും ചേർന്നുള്ള ഡിജിറ്റൽ ക്വിസ് മത്സരം ആവേശോജ്വലമായി നടന്നു. ഓരോ ടീമിലും ഒരു കുട്ടിയും അവരുടെ അമ്മയും ഒരുമിച്ച് പങ്കെടുത്ത ഈ മത്സരത്തിൽ, വിവരവും വിനോദവും കൈകോർത്ത് ഒരു മനോഹര അനുഭവം സൃഷ്ടിച്ചു.
ലിബ്രോ ഓഫീസ് ഇമ്പ്രെസിൽ തയ്യാറാക്കിയ നിറപ്പകിട്ടുള്ള സ്ലൈഡുകൾ ഉപയോഗിച്ച് നടന്ന ക്വിസ്, മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും വിഷ്വൽ ഫെസ്റ്റിവൽ പോലെ തോന്നിച്ചു.
ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗായത്രി പി, ഫഹ്മിദ ലുലു കെ പി, ഹിസാന, ഷെറിൻ എന്നിവർ സംഘാടകരായി.
“അമ്മയും കുഞ്ഞും ഒരുമിച്ച് ചിന്തിക്കുമ്പോൾ, വിജ്ഞാനത്തിന് പുതിയ രസം ഉണ്ടാകുന്നു” എന്നായിരുന്നു പരിപാടി കണ്ടവർ പറഞ്ഞത്.
സ്വാതന്ത്ര്യ ദിനത്തിന്റെ ആത്മാവും കുടുംബബന്ധങ്ങളുടെ സൗന്ദര്യവും ഒരുമിച്ച് ആഘോഷിച്ച അപൂർവ്വമായ ഒരു ദിനമായി ഈ ക്വിസ് മാറി.
അമ്മയും കുഞ്ഞും ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി.12 ടീമുകൾ പങ്കെടുത്ത ഈ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദിവ്യ (സയന IV)രണ്ടാം സ്ഥാനം ഷീബ ( ദൃശ്യ IV) മൂന്നാം സ്ഥാനം ലിനു (ഗൗരി കൃഷ്ണ III) എന്നിവർ കരസ്ഥമാക്കി.
ചാന്ദ്രദിനം യു പി - 2025 - 21-7-2025 തിങ്കൾ
ജി.എച്ച് എസ് പേശ്ശനൂർ യുപി സയൻസ് ക്ലബ് ഉദ്ഘാടനം, എച്ച് എസ് വിഭാഗം കെമിസ്ട്രി അധ്യാപകനും മികച്ച ലിറ്റിൽകൈറ്റ് കോർഡിനേറ്ററുമായ ശ്രീ.വി.എം.മുരളികൃഷ്ണൻ നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണവും ചാന്ദ്രദിനത്തോടനുബന്ധിച്ച വീഡിയോ പ്രദർശനവും നടന്നു. കുട്ടികളുടെ ജിജ്ഞാസ വളർത്തുന്ന രീതിയിലായിരുന്നു പരീക്ഷണവും പ്രദർശനവും മുരളി സർ അവതരിപ്പിച്ചത്.
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് പേരശ്ശന്നൂർ യു.പി വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. സ്കൂളിലെ തന്നെ എച്ച്.എസ്. വിഭാഗം വിദ്യാർത്ഥികളായ ഫഹ്മിദ ലുലു , ഫാത്തിമ ഹന്ന, മുഹമ്മദ്ഷഹീം എന്നിവർ ,ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാം ശുശുക്ലയുമായി സംവദിച്ച അനുഭവങ്ങളാണ് ഇതിൽ പങ്കുവച്ചത്. കൂടാതെ തമന്നയുടെ നേതൃത്വത്തിൽ ആക്സിയം - 4 ദൗത്യത്തെ കുറിച്ചുള്ള പ്രസൻ്റേഷനും നടന്നു. ഹൈസ്കൂളിലെ രേഷ്മ ടീച്ചറുടെ നേതൃത്വത്തിലുള്ള ഈ പരിപാടികൾ മികച്ചതും വേറിട്ടതുമായ ഒരനുഭവം കുട്ടികൾക്ക് നൽകി.
ചാന്ദ്രദിനം എൽ പി - 2025 - 21-7-2025 തിങ്കൾ

ജി.എച്ച് എസ് എസ്.പേരശ്ശന്നൂർ സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾ വിപുലമായ പരിപാടികളുടെ ചാന്ദ്രദിനം ആചരിച്ചു.ചാന്ദ്രദിന പ്രത്യേക അസംബ്ലിയിൽ എച്ച് എം ശ്രീ ബാബുരാജ് സാർ കുട്ടികളുമായി സംവദിച്ചു. കുട്ടിനീൽ ആംസ്ട്രോങ്ങായി ആദിദേവ് അസംബ്ലിയിൽ എത്തിയപ്പോൾ കുട്ടികൾക്കെല്ലാം ആശ്ചര്യമായിരുന്നു.കുട്ടി നീൽ ആംസ്ട്രോങ്ങുമായി സംവദിക്കുകയും ചന്ദ്രനിലെ വിശേഷങ്ങളും അനുഭവങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.റോക്കറ്റ് നിർമ്മാണം മികവുറ്റ ഒരു പ്രവർത്തനം തന്നെയായിരുന്നു.എൽ പി വിഭാഗം കുട്ടികളുടെ ചാന്ദ്രദിന പതിപ്പ് എച്ച് എം ശ്രീ ബാബുരാജ്സാറിന് നൽകി പ്രകാശനം ചെയ്തു.ചാന്ദ്രദിന പോസ്റ്റർ രചനയുമുണ്ടായിരുന്നു.
ചാന്ദ്രദിന പാട്ടുകളോട് കൂടി പരിപാടികൾ അവസാനിച്ചു.
.........................................................................................................................................................................................................................................................................................
വായനാ മാസാചരണം - ജൂൺ 19 - ജൂലൈ 19 2025

വായനാ മാസാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന , രചനകൾ (കഥ, കവിത), ആസ്വാദനക്കുറിപ്പ് റീഡേഴ്സ് തിയേറ്റർ, എന്റെ പുസ്തക വായന, ക്വിസ് എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂളിൽ വായന മാസാചരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് വായന മത്സരം നടത്തി
കുട്ടികളിലെ സർഗ്ഗവാസനകൾ ഉണർത്തുന്നതിനും കലാസൃഷ്ടികൾ പ്രോത്സാഹിപ്പിക്കുന്നതിനു മായി തുടങ്ങിയ ഡിജിറ്റൽ മാഗസിനാണ് "കുഞ്ഞെഴുത്തുകൾ " .കുട്ടിക്കഥകൾ,കുട്ടി കവിതകൾ,ചിത്രരചന,പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം ഈ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായന മാസാചരണവുമായി ബന്ധപ്പെട്ട് എൽ പി വിഭാഗത്തിൽ വായനദിന ക്വിസ് ,നല്ല വായന , രക്ഷിതാക്കൾക്കുള്ള വായന മത്സരം ,കളറിംഗ് മത്സരം ,പെൻസിൽ ഡ്രോയിങ് ,കഥാരചന ,കവിതാരചന ,അടിക്കുറിപ്പ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
.....................................................................................................................................................................................................................................................................................
ഡെയ്‍ലി ഹണ്ട് സീസൺ 2
പേരശ്ശന്നൂർ സ്കൂളിലെ ഏറ്റവും വലിയ ക്വിസ് മത്സരം ഡെയിലി ഹണ്ട് ചലഞ്ച് സീസൺ 2 വിന് തുടക്കമായി.അഞ്ച് ബി ക്ലാസിലെ നിതിൻ ആണ് ആദ്യ വിജയി. ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ക്വിസിൽ എല്ലാ ദിവസവും ഓരോ വിജയിക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്
പരിസ്ഥിതി ദിനം - ക്വിസ്-05-06-2025
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് UP വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു


ക്വിസ് വിന്നർ ഉദ്‍ഘാടനം -12-06-2025 വ്യാഴം
ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024

ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ചു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ചു.

"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം " ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദുരന്തങ്ങൾ താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "
പഠനോപകരണ ശില്പശാല

"മാറിയ പാഠപുസ്തകവും പഠനോപകരണങ്ങളും "
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപുസ്തകങ്ങൾക്ക് അനുസരിച്ചുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവും ആസ്വാദ്യകരവുമാക്കാൻ കഴിയും.
ഹിരോഷിമ - നാഗാസാക്കി ദിനം -AUGUST 2024



.......................................................................................................................................................................................................................................................................................
ക്വിസ് 2024 - 23/9/2024

Daily Hunt challenge quiz - എന്ന പേരിൽ ദിവസേന പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ നൽകുകയും ശരിയുത്തരം നൽകിയവരിൽ നിന്ന് വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യൂന്ന പ്രോഗ്രാം 23/9/2024 മുതൽ യു.പി വിഭാഗത്തിൽ ആരംഭിച്ചു. പത്രവായന പ്രോത്സാഹിപ്പിക്കുക, പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി തുടങ്ങിയ ഈ പദ്ധതിയിൽ മാസം തോറും രക്ഷിതാക്കൾക്കുള്ള മത്സരവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായി മാസം തോറും ഇതിൽ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങളുടെ മെഗാ ക്വിസും വർഷാവസാനം ബംപർ ക്വിസും ഉണ്ടായിരിക്കും.
.......................................................................................................................................................................................................................................................................................
ബോധവൽക്കരണ ക്ലാസ് 5/10/2024 വെള്ളി

യു.പി വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ - ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
................................................................................................................................................................................................................................................................................................................................................................
എമർജൻസി ലാംപ് നിർമ്മാണശില്പശാല 22/9/2024

എമർജൻസി ലാമ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾ സർക്കീട്ട് നിർമ്മാണവും അതിലൂടെ ടോയ് എമർജൻസി ലാമ്പ് നിർമ്മാണവും പരിശീലിച്ചു.
.....................................................................................................................................................................................................................................................................................................................................
14 /10 / 2024 തിങ്കൾ -സൗഹൃദ ഫുട്ബോൾമത്സരം

.യൂ .പി വിഭാഗം വിദ്യർത്ഥികൾക്കിടയിൽ സൗഹൃദ ദൂട്ബോൾ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ട്രോഫി നൽകി.
11 / 11 / 2024 -തിങ്കൾ- സോപ്പ് നിർമ്മാണം

യു .പി വിഭാഗം വിദ്യാർഥികൾ വർക്ക് എക്സ്പീരിയൻസ് ,സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ടു സോപ്പ് നിർമ്മാണത്തിൽ പ്രായോഗിക പരിശീലനം നേടി .
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ് എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു .


...........................................................................................................................................................
കുട്ടികളുടെ കവിതകൾ ''മിഠായി '' എന്നപേരിൽ ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു .മലയാളം അദ്ധ്യാപിക അമ്പിളി ടീച്ചർ നേതൃത്വം നൽകി .
............................................................................................................................................................
പ്രീപ്രൈമറി .എൽ .പി വിഭാഗം കുട്ടികളുടെ ശിശുദിനറാലി
..........................................................................................................................................

ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ










