ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  1. ഐ.ടി പ്രതിഭകളെ വാർത്തെട‍ുക്കാൻ ലിറ്റിൽ കൈറ്റ്സ്.
  2. ക‍ുട്ടികളിലെ സാമ‍ൂഹ്യ ബോധം വളർത്തിയെട‍ുക്കാൻ ജെ.ആർ.സി
  3. പരിസ്ഥിതി സ്‍നേഹമ‍ുളള തലമ‍ുറക്ക് പരിസ്ഥിതി ക്ലബ്.
  4. വിശാലമായ കമ്പ്യ‍ൂട്ടർ ലാബ്
  5. ക‍ുട്ടികള‍ുടെ ക്രിയാത്മകമായ സർഗവാസനകൾ പരിപോഷിപ്പിക്കാൻ അടൽ ടിങ്കറിങ് ലാബ് (റോബോട്ടിക്സ് ലാബ്)
  6. ശാസ്ത്ര പരീക്ഷണങ്ങളില‍ൂടെ പഠനം രസകരമാക്കാൻ വിശാലമായ സയൻസ് ലാബ്.
  7. ഡിജിറ്റൽ ക്ലാസ് മ‍ുറികൾ.
  8. കായിക പ്രതിഭകളെ വാർത്തെട‍ുക്കാൻ വലിയ കളിസ്ഥലം
  9. യാത്ര സ‍ുഖകരമാക്കാൻ സ്ക‍ൂൾ ബസ്.
  10. ക‍ുര‍ുന്ന‍ുകള‍ുടെ വിനോദത്തിന് ചിൽഡ്രൻസ് പാർക്ക്.


കെട്ടിട ഉദ്‍ഘാടനം 2/7/2025 ബ‍ുധൻ

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ മ‍ൂത്തേടം ഉദ്ഘാടനം ചെയ്‌ത് സംസാരിക്ക‍ുന്ന‍ു
ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി സംസാരിക്ക‍ിന്ന‍ു
RMSA കെട്ടിട ഉദ്ഘാടനം
സ്‍റ്റാഫ് റ‍ും ഉദ്ഘാടനം
ഓഫീസ് റ‍‍ൂം ഉദ്ഘാടനം

മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട‍ുത്തി ജിഎച്ച്എസ്എസ് പേരശ്ശന്നൂരിൽ നവീകരിച്ച ഹൈസ്‌കൂൾ ഓഫീസ്, സ്റ്റാഫ് റൂം, ഹയർ സെക്കന്ററി കെമിസ്ട്രി ലാബ്, കമ്പ്യ‍ൂട്ടർ ലാബ്, മാത്‌സ് ലാബ്, ആർ എം എസ് എ ക്ലാസ്സ് റ‍ൂമ‍ുകൾ എന്നിവയ‍ുടെ സംയ‍ുക്തോത്ഘാടനം സ്‌കൂളിൽ വെച്ച് നടന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ മ‍ൂത്തേടം ഉദ്ഘാടനം ചെയ്‌ത‍ു. ക‍ുറ്റിപ്പ‍ുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ക‍ുറ്റിപ്പ‍ുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വി വേലായുധൻ, മെമ്പർമാരായ മ‍ുഹ്‌സിനത്, സിദ്ദിഖ് പരപ്പാര, പി ടി എ പ്രസിഡന്റ് ഓ കെ സേതുമാധവൻ, വൈസ് പ്രസിഡൻ്റ് മ‍ുസ്‌തഫ, SMC ചെയർമാൻ വി ടി അബ്‍ദ‍ുറസാഖ്,എം പി ടി എ പ്രസിഡന്റ് റംല,പി ടി എ അംഗങ്ങളായ ഷാഫി, ഗഫ‍ൂർ, വിന‍ു. ബാസിത്ത്, OSA പ്രതിനിധികളായ നിസാർ, ശ്രീനാഥ് അധ്യാപകരായ മ‍ുഹമ്മദ് അബ്‌ദ‍ുറഹ്മാൻ, സജിത്ത് തുടങ്ങിയവർ പങ്കെട‍ുത്തു. പ്രിൻസിപ്പൽ സ‍ുലൈഖ ടിച്ചർ സ്വാഗതവ‍ും ഹെഡ്മ്‌മാസ്റ്റർ ബാബ‍ുരാജ് നന്ദിയ‍ും പറഞ്ഞ‍ു.