ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിൻ പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടില്പെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1963 മുതൽ സ്കൂൾ യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് . വിശാലമായ കുന്നിന് പുറത്താണ് ഈ വിദ്യാലയം