ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറ്റ്ലസ് നിർമ്മാണ ശില്പശാല - 24-9-2025,ബ‍ുധൻ

Atlas Making workshop 1
Atlas Making Workshop 2
Atlas Making Workshop 3

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറ്റ്ലസ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. തവനൂർ ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേഡ് സോഷ്യൽ സയൻസ് അധ്യാപകൻ മുരളി ടി.കെ ക്ലാസ് നയിച്ചു

ഹിരോഷിമ ദിനം 6-8-2025 വ്യാഴം

ഹിരോഷിമ ദിന ക്വിസ് വിജയികൾ

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, ഹിരോഷിമ ദിന ക്വിസ് ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, സ്നേഹവലയം തുടങ്ങി വിവിധ പരിപാടികളോടെ യുദ്ധത്തിൻറെ ഭീകരതയും സമാധാനത്തിന്റെ പ്രാധാന്യവും ഹിരോഷിമ ദിനത്തിന്റെ സ്മരണാചരണമായി സോഷ്യൽ സയൻസ് ക്ലബ്ബ് സമാധാനത്തിന്റെ വിത്തുകൾ വിദ്യാർത്ഥികളുടെ മനസ്സിൽ വിതയ്ക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.

ഹിരോഷിമ ദിന ക്വിസ്

ഒന്നാം സ്ഥാനം - ദിയ ഫാത്തിമ വി എ

രണ്ടാം സ്ഥാനം - ഗായത്രി പി

മൂന്നാം സ്ഥാനം - അനിക സി.പി

വിവരിക്കാനാവാത്ത സുകൃതമാണ് അമ്മ

കുറ്റിപ്പുറം  എക്സൈസ് അസി. ഇൻസ്പെക്ടർ കെ. ഗണേശൻ  പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ

ഏതൊരു മനുഷ്യനും വിവരിക്കാനാകാത്ത സുകൃതമാണ് തന്റെ അമ്മ എന്ന് കുറ്റിപ്പുറം  എക്സൈസ് അസി. ഇൻസ്പെക്ടർ കെ. ഗണേശൻ  അഭിപ്രായപ്പെട്ടു. പേരശ്ശന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിലെ ഏറ്റവും വലിയ ലഹരി പഠനമാവണമെന്നും, പഠിച്ചുവളർന്ന് നല്ല മനുഷ്യരായി മാറുമ്പോഴാണ് നമ്മുടെ മാതാപിതാക്കൾ ഏറ്റവും സന്തോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹെഡ് മാസ്റ്റർ പി.എസ് ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാഹിദ മണ്ടായപ്പുറം, എം.വി.രവീന്ദ്രൻ ,പി സൽമാനുൽഫാരിസ് എന്നിവർ സംസാരിച്ചു

................................................................................................................................................................................................................................................................................

സ്വാതന്ത്ര്യ ദിനം - ക്രാഫ്‍റ്റ് നിർമ്മാണം-15-8-2024

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് നടത്തിയ ക്രാഫ്റ്റ് നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ നിർമ്മിതികൾ👏🏻

ഒന്നാം സ്ഥാനം -ആരോൺ 8 A

രണ്ടാം സ്ഥാനം

സാജിദ ഹന്നത്ത് 9 A

മുന്നാം സ്ഥാനം

ഷഹല ഫാത്തിമ9 A