ശില്പ ശാല -7-8-2024

 
ഗണിത ശില്പശാല
 
ഗണിത ശില്പ ശാലയിൽ ക‍ുട്ടികൾ

ഗണിത  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  , ജ്യാമിതിയ ചാർട്ട‍ുകൾ എങ്ങനെ നിർമിക്കാം എന്ന വിഷയത്തെ  കുറിച്ച് നടന്ന  ശില്പ ശാലയിൽ 20 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ശ്രീ ഗോപി കൃഷ്ണൻ  മാസ്റ്റർ നയിച്ച ശില്പശാല കുട്ടികൾക്കു വളരെ രസകരമായിരുന്നു. ഓരോ ജ്യാ മിതിയ ചാർട്ടും വരക്കുവാൻ ജ്യാ മിതി ബോക്സും അടിസ്ഥാന ജ്യാമിതിയ ആശയങ്ങളും ആവശ്യമാണെന്നും അള വുകളുടെ കൃത്യതയും വരയ്ക്കാനുള്ള ശേഷിയുമാണ് ഓരോ  ചാർട്ട‍ും മികവ‍ുറ്റതാക്കുന്നത് എന്നും കുട്ടികൾ മനസിലാക്കി..

മാത്‍സ് കോർണർ -2024

 
Maths Corner

GHSS PERASSANNUR ൽ 19/6/24 മുതൽ ഈ ആകാദമിക  വർഷത്തെ ഗണിത കോർണർ പ്രവർത്തനങ്ങൾ  ആരംഭിച്ചു. ഗണിതം രസകരവും, ആകർഷനീയവും ആക്കി മാറ്റുക , ഗണിത പഠനത്തോട് താല്പര്യം വർധിപ്പിക്കുക  എന്നിവയാണ് പ്രധാന ലക്ഷ്യം. കുട്ടികൾ വരച്ചതും. നിർമിച്ചതുമായ, ജ്യമിതിയ ചാർട്ടുകൾ, രൂപങ്ങൾ, വിവിധങ്ങളായ  ഗണിത ആശയങ്ങൾ, പസ്‌സിലുകൾ  എന്നിവയുടെ പ്രദർശനവും, സംരക്ഷണവുമാണ് ഇപ്പോൾ തുടർ  പ്രവർത്തനങ്ങളായി  നടത്തിവരുന്നത്.