ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സയൻസ് ക്ലബ്ബ്
ചാന്ദ്രദിനം 21-7-2025
ചാന്ദ്രദിനത്തിൽ വ്യത്യസ്ത പുലർത്തി ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ സയൻസ് ക്ലബ്ബ് .വിദ്യാർഥിനികളായ ഫാത്തിമ ഹന്ന വിഎ തമന്ന കാത്തൂൻ എന്നിവർ. നാസയുടെ ആക്സിസിയം 4 ദൗത്യത്തെക്കുറിച്ചും ശുഭാംശു ശുക്ലയെ കുറിച്ചും സയൻസ് ക്ലബ് അംഗങ്ങൾക്ക് ഡിജിറ്റൽ ക്ലാസ് എടുത്തു നൽകി. ISS Space Station നുള്ളിലെ ശുഭാം ശുക്ലയുമായി July3 ന് VSSC, തിരുവനന്തപുരത്തു വെച്ച് സംവദിക്കാൻ അവസരം ലഭിച്ച മുഹമ്മദ് ഷഹിം,ഫഹ്മിദ ലുലു കെ പി ,ഫാത്തിമ ഹന്ന വിഎ എന്നീ കുട്ടികളെ സയൻസ് ക്ലബ് ആദരിച്ചു. ഈ കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് , പുഷ്പം ടീച്ചർ , മുരളി മാസ്റ്റർ, രേഷ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ഡിജിറ്റൽ പോസ്റ്ററ്റർ, ഡോക്യുമെന്ററി നിർമാണം, റോക്കറ്റ് നിർമാണം, ബുള്ളറ്റിൻ ബോർഡ് പ്രദർശനം തുടങ്ങി മത്സരങ്ങളും സയൻസ് ക്ലബ് സംഘടിപ്പിച്ചു.
സയൻസ് ടാലന്റ് ഹണ്ട് 2025

സയൻസ് ക്ലബ്ബ് നടത്തുന്ന പ്രതിവാര ക്വിസിലെ ആദ്യ വിജയി 10 ബി യിലെ ഫാത്തിമ മിൻഹക്ക് ഹെഡ് മാസ്‍റ്റർ ബാബുരാജ് സർ സമ്മാനം നൽകി.
.....................................................................................................................................................................................................................................................................................
ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സ്നേഹ സമ്മാനവുമായി സയൻസ് ക്ലബ് അംഗങ്ങൾ. 10 -ാം ക്ലാസിലെ CWSN വിദ്യാർത്ഥികളായ ഷാമിലിന്റെയും ഷംനയുടെയും വീട്ടിൽ ഔഷധ സസ്യങ്ങളുമായി സയൻസ് ക്ലബ് സന്ദർശിച്ചപ്പോൾ അവരുമായി കൂടുതൽ അടുക്കാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞത് നല്ല അനുഭവമായി.
രക്തദാന ദിനം - 14-6-2024

യു.പി. വിഭാഗം
രക്തദാന ദിനത്തിന്റെ പ്രാധാന്യം അടങ്ങിയ ബാഡ്ജുകൾ നിർമ്മിക്കുകയും അവ ധരിച്ചു നടക്കുകയും ചെയ്തു. ജീവന്റെ വിലയുള്ള രക്ത ദാനത്തിന് തയ്യാറെടുക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുമായി ജി.എച്ച് എസ്. എസ് പേരശ്ശനൂരിലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ.
ഹൈസ്‍കൂൾ വിഭാഗം

June 14 രക്തദാന ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് വിദ്യാർത്ഥികൾ രക്തദാന ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് നിർമിച്ച് അധ്യാപകരെ ധരിപ്പിക്കുകയും സ്വയം ധരിക്കുകയും ചെയ്തു. '' രക്തം ദാനം ചെയ്യൂ ലോകത്തിൻ്റെ സ്പന്ദനം നിലനിർത്താം " മറ്റൊരാൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് രക്തദാനം എന്ന അവബോധം സൃഷ്ടിക്കാൻ സാധിച്ചു.
ഫീൽഡ് ട്രിപ്പ് - UP Section 18-7-2024

യുപി വിഭാഗം വിദ്യാർത്ഥികൾ തവനൂർ കൃഷി വിജ്‌ഞാന കേന്ദ്രം സന്ദർശിച്ചു. വിവിധ കൃഷി രീതികളെ
കുറിച്ച് തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ അവിടെ നിന്ന് ലഭിച്ചു. 7ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം. പ്രവൃത്തിപരിചയം എന്നീ വിഷയങ്ങൾക്ക് ഈ ഫീൽഡ് ട്രിപ്പ് സഹായകമായെന്ന് വിദ്യാർത്ഥികൾ
പ്ലാനറ്റേറിയം ഷോ

ചാന്ദ്രദിനത്തോടനുബധിച്ച് July 29 ന് സയൻസ് ക്ലബിന്റെ നേതൃത്വത്തിൻ മിസ്റ്ററി ഡൂംസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നടത്തിയ പ്ലാനറ്റേറിയം ഷോ കുട്ടികൾക്ക് വിജ്ഞാനപ്രദവും കൗതുകവുമുളവാക്കി. സൂര്യൻ, ഭൂമി ,മറ്റ് ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ഉപഗ്രഹങ്ങൾ എല്ലാം കുട്ടികളുടെ കണ്ണുകളിലൂടെ മിന്നിമറിഞ്ഞപ്പോൾ ഉണർന്ന ശാസ്ത്രബോധത്തിനും ജിജ്ഞാസക്കും അതിരുകളില്ലാതായി. റോക്കറ്റ് വിക്ഷേണവും ബഹിരാകാശത്ത് പേടകത്തിന്റെ വേർപ്പെടലും മനസ്സിലാക്കുന്നതിന് ഈ പ്രദർശനം ഉപകാരപ്രദമായി .ഒന്നു മുതൽ 10 വരയുള്ള ക്ലാസിലെ കുട്ടികൾക്ക് LP ,UP,HS എന്നീ നിലവാരത്തിലുള്ള പ്രദർശനം ഒരുക്കി കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്താൻ സഹായകമായി.
ബഹുമാനപ്പെട്ട PTA വൈസ്പ്രസിഡന്റ് സേതുമാധവൻ O K ഈ പ്ലാനറ്റേറിയം ഷോകളുടെ ഉദ്ഘാടനം നിർവഹിച്ചു. H.M ബാബുരാജ് മാസ്റ്റർ ,സയൻസ് ക്ലബ് കൺവീനർ രേഷ്മ ടീച്ചർ ശാസ്ത്രാധ്യാപകനായ മുരളീകൃഷ്ണർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രദർശനം നല്ല അനുഭവമായിരുന്നുവെന്നും ബഹിരാകാശത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചുവെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു


