ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/നാടോടി വിജ്ഞാനകോശം

എന്റെ പേരശ്ശന്ന‍ൂർ - ഐതിഹ്യം

നിളയോരത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു കൊച്ച് ഊര്.പേരശ്ശന്നൂര്.വേടന്മാരുടെ ഊരായിരുന്ന വേടശ്ശന്ന‍ൂർ ലോപിച്ച് പേരശ്ശന്നൂരായതാണെന്നും അതല്ല പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തശ്ശനൂര് പേരശ്ശന്നൂരായതാണെന്നും ഐതിഹ്യം.ചരിത്രം പരിശോധിച്ചാൽ കുറെ കുടികൾ(വീട‍ുകൾ)ചേർന്നാണ് ഊരുകൾ രൂപപ്പെട‍ുന്നത് ഊരുകൾ ചേർന്ന് നാട‍ുകള‍ും.വള്ള‍ുവനാടിന്റെ ഭാഗമായിരുന്നു

പേരശ്ശനൂര്. പൈങ്കണ്ണൂർ, വെണ്ടല്ലൂർ തുടങ്ങിയവ അയൽ ഊരുകളാണ്.വയല‍ുകള‍ും  കുന്നുകള‍ും ചെറ‍ുചോലകള‍ും ചേർന്ന ഇടനാടൻ ഭൂപ്രകൃതി.സ്ഥലനാമങ്ങളില‍ും ഈ പ്രത്യേകത കാണാം.കുന്നിൻപ‍ുറം, ചോലക്കുണ്ട് ,ഹിൽടോപ്പ് മോസ്‌ക്കോ,റെയിൽ,എടച്ചലം എന്നിങ്ങനെ മറ്റ‍ു പ്രധാന സ്ഥലങ്ങളാണ്.

എടച്ചലം എന്ന പേരിന് പിന്നിൽ ഒരു ചരിത്രമ‍ുണ്ട്.ബ്രിട്ടീഷ് ഭരണകാലത്ത് കയറ്റ‍ുമതിസാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന സ്ഥലങ്ങൾ പാണ്ടികശാല എന്നാണറിയപ്പെട‍ുന്നത്.വളാഞ്ചേരിക്ക‍ും ക‍ുറ്റിപ്പ‍ുറത്തിനും ഇടയിൽ പാണ്ടികശാല  എന്ന ഒരു സ്ഥലം ഇപ്പോഴ‍ുമ‍ുണ്ട്. ഇത് ബ്രിട്ടീഷ‍ുകാര‍ുടെകാലത്തെ പാണ്ടികശാല ആണെന്ന് കര‍ുതപ്പെട‍ുന്നു. പൊന്നാനി തുറമ‍ുഖം വഴിയായിരുന്നു കയറ്റ‍ുമതി. പേരശ്ശന്നൂർ, പൈങ്കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള തേങ്ങ,ക‍ുര‍ുമ‍ുളക് . കശുവണ്ടി തുടങ്ങിയ സാധനങ്ങൾ തലച്ച‍ുമടായി കൊണ്ട‍ുപോക‍ുന്ന അവസരങ്ങളിൽ ഇടയ്ക്ക് വിശ്രമിച്ചിരുന്ന സ്ഥലം" ഇട സ്ഥലം"പറഞ്ഞ‍ു പറഞ്ഞ് എടച്ചലം ആയതാണെന്നു  കര‍ുതുന്നു.

പേരശ്ശന്ന‍ൂർ ഗ്രാമം പ‍ുറം നാട‍ുകളിൽ അറിയിച്ച വ്യക്തികൾ........

പേരശ്ശനൂർ നാടിന്റെ എഴ‍ുത്ത‍ുകാരൻ പ്രതീപ് പേരശ്ശനൂർ തന്റെതായ ശൈലി കൊണ്ട് തൂലിക ചലിപ്പിച്ച് വ്യക്തി മ‍ുദ്ര പതിപ്പിച്ച കലാകാരനാണ്.നാട്ട‍ുകാർക്ക് പ്രിയപെട്ടവനായ എഴ‍ുത്ത‍ുകാരനാവാൻ ആദ്ദേഹത്തിന് കഴിഞ്ഞ‍ു എന്നത് ഏറെ സന്തോഷകരമാണ്. ഒരു ദിവസം ദ‍ുബൈ പട്ടണത്തില‍ൂടെ വണ്ടി ഓടിച്ച് പോവ‍ുമ്പോൾ ആദ്ദേഹം എഴ‍ുതിയ "പക" എന്ന ഒരു കഥയെ ക‍ുറിച്ച‍ുള്ള ഒരു വിവരണം ദ‍ുബൈ ഗോൾഡ് FM ൽ കേൾക്കാനിടയായി.

നാട്ടിലെ തന്നെ മറ്റൊരു കലാകാരൻ ആണ് VKT വിനു. തന്റെതായ ശൈലി കൊണ്ട് ചെറ‍ു കഥകള‍ും കവിതകള‍ും എഴ‍ുതി വായനക്കാരെ പ‍ുളകം കൊള്ളിക്കുന്ന എഴ‍ുത്ത‍ുകാരനാണ് വിന‍ുവേട്ടൻ. അദ്ദേഹം മ‍ുൻ നേവി ഉദ്യോഗസ്ഥൻ കൂടിയാണ്. ഇന്ന് പ‍ുറം നാട‍ുകളില‍ും ധാരാളം വായന ആസ്വാധകർ അദ്ദേഹത്തിന്റെ ചെറ‍ുകഥകൾക്ക‍ുണ്ട് എന്നതില‍ും അഭിമാനം തോന്നിയിട്ട‍ുണ്ട്.

കായിക രംഗത്ത് പേരശ്ശന്ന‍ൂർ എന്നും ഉദിച്ച‍ു നിന്ന സ‍ൂര്യനായിരുന്നു. ദാമ‍ു എന്ന രതീഷ് ഫ‍ുട്ബോൾ രംഗത്ത് സെവൻസ് മൈതാനങ്ങളിൽ നിറഞ്ഞ‍ു നിന്നിരുന്ന ഒരു താരകം തന്നെയായിരുന്ന‍ു. ദാമ‍ു പേരശ്ശന്ന‍ൂർ നാടിനെ കായിക രംഗത്ത് പ‍ുറം നാട‍ുകളിൽ അറിയപ്പെട‍ുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്. ആദ്യ കാലങ്ങളിൽ പ‍ുറം മൈതാനങ്ങളിൽ സെവൻ സ്റ്റാർ ക്ലബ്ബിന്റെ കളി കാണാൻ ഫ‍ുട്ബോൾ പ്രേമികൾ കാത്തു നിൽക്കും. അത്‌ മറ്റൊന്നും കൊണ്ടല്ല ദാമ‍ു എന്ന കളിക്കരന്റെ ത്രസിപ്പിക്കുന്ന ഗോള‍ുകൾ കാണാന‍ും മാന്ത്രിക സ്കിൽ കാണാന‍ും മാത്രമായിരുന്നു. ഇന്നും പല ഫുട്ബോൾ മൈതാനങ്ങളില‍ും സെവൻ സ്റ്റാർ പേരശ്ശന്ന‍ൂർ കളിക്കാൻ ഇറങ്ങ‍ുമ്പോൾ കാണികള‍ുടെ ഇടയിൽ നിന്ന് ഒരു ചോദ്യം ഉയരാറ‍ുണ്ട്..... ഇന്ന് കളിക്കാൻ ദാമ‍ു ഇല്ലേ എന്ന്? അത് മറ്റൊന്നും കൊണ്ട് അല്ല അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകനങ്ങൾ കൊണ്ട് ഫ‍ുട്ബോൾ ആസ്വാധകർക്കിടയിൽ ആഴത്തിൽ വേരോടിക്കാൻ അദ്യേഹത്തിന് കഴിഞ്ഞ‍ിട്ട‍ുണ്ട്. ഒരിക്കൽ മലപ്പ‍ുറം പാസ്പോർട്ട്‌ ഓഫീസിൽ ഞാൻ പാസ്പോർട്ട്‌ പ‍ുത‍ുക്കാൻ പോയപ്പോൾ പാസ്പോർട്ട്‌ ഓഫീസർ പേരശ്ശന്ന‍ൂർ എന്ന് കണ്ടപ്പോൾ ചോദിച്ച ഒരു ചോദ്യം ഉണ്ട്‌ നിങ്ങള‍ുടെ നാട്ടിലെ ദാമ‍ു ഇപ്പോഴ‍ും കളിക്കാറ‍ുണ്ടോ എന്ന് !!

പിന്നെ കലാ രംഗത്ത് നാടിനെ പ‍ുറം നാട‍ുകളിൽ അറിയിച്ച ഗായകനാണ് ഒ.കെ രാജേന്ദ്രൻ മാഷ്. ഇന്ന് ഒട്ടനവധി ഗാനങ്ങൾ അനവധി സ്റ്റേജ‍ുകളിൽ പാടി നാടിന്റെ പേര് ഉയർത്തിയ വ്യക്തിത്വം. "ഭീമന്റെ വഴി" എന്ന സിനിമ തുടങ്ങി ക‍ുറച്ച് സിനിമകളില‍ും, ആൽബങ്ങളില‍ും അഭിനയിക്കാന‍ും സാധിച്ച‍ു.

അത‍ുപോലെ പണ്ട് കാലങ്ങളിൽ രാജാക്കൻമാർ കൊട്ടാരങ്ങളിൽ കളിച്ചിരുന്ന ഒരു കളി ആയിരുന്നു പകിട കളി ഇന്ന് ആ കളിക്ക് ട‍ൂർണമെന്റ് വരേ ഉണ്ട്. അത്തരം നല്ല ഒരു പകിട കളി ടീം പേരശ്ശന്ന‍ൂർ നാടിന‍ുണ്ട്‌. പേരശ്ശനൂർ നാടിനെ പകിട കളിയില‍ൂടെ അറിയിച്ച പകിട കളി ആശാനായിരുന്നു ക‍ുട്ടേട്ടൻ. പക്ഷെ ക‍ുട്ടേട്ടൻ കഴിഞ്ഞ വർഷം വിട പറഞ്ഞ‍ു. പക്ഷെ ഇന്ന് കുട്ടേട്ടന്റെ ശിഷ്യൻമാരായ ബാബ‍ുവേട്ടന‍ും ടീമ‍ും കൊണ്ട് നടക്കുന്നുണ്ട്. ധാരാളം ദിവസങ്ങൾ നീണ്ട് നിൽക്കുന്ന മാച്ച‍ുകളിൽ ജേതാക്കളാവാറ‍ുണ്ട്. പകിട എല്ലാവർക്കും എള‍ുപ്പത്തിൽ കളിക്കാൻ പറ്റ‍ുന്ന കളിയല്ല. ക‍ുശാഗ്ര ബ‍ുദ്ധി കൊണ്ട് മാത്രം കളിക്കാൻ കഴിയ‍ുന്ന ഒന്നാണ്.ഇനിയ‍ും എന്റെ നാട്ടിൽ നിന്ന‍ും മറ്റ‍ു നാട‍ുകളിലൊക്കെ നാടിന്റെ പെരുമ ഉയർത്തിയ കലാകാരൻമാരും കായിക രംഗം അടക്കി വാഴ‍ുന്നവര‍ും ഉണ്ടാവട്ടെ.

പേരശ്ശന്ന‍ൂരിലെ കളികൾ

50 വർഷങ്ങൾക്ക് മ‍ുൻപ് പേരശ്ശന്നൂരില‍ും, ച‍ുറ്റ‍ുപാട‍ുമ‍ുള്ള ഗ്രാമങ്ങളില‍ും, സ്കൂൾ കുട്ടികളില‍ും നിലനിന്നിരുന്ന ഒരു പ്രാദേശിക കളിയായിരുന്നു ചട്ടിപ്പന്തുകളി. ഏകദേശം ക്രിക്കറ്റ് കളിയെ ഓർമ്മിപ്പിക്കുന്ന രീതിയില‍ുള്ള കളിയാണ്.

"കാറൊട്ട്കളി"  ഹോക്കി കളിയെ അനുകരിക്കുന്ന രീതിയില‍ുള്ള കളിയാണ്. മ‍ുളയ‍ുടെ കമ്പ് കൊണ്ട് ഉരുട്ടിയെട‍ുത്ത ബോൾ ഹോക്കി സ്റ്റിക്ക് രൂപത്തില‍ുള്ള വടികൾ ശേഖരിച്ച‍ുകൊണ്ട് മ‍ുളയ‍ുടെ കമ്പ‍ുകൊണ്ട് ഉരുട്ടിയെട‍ുത്ത ബോളിനെ പാസ് ചെയ്ത് കളിക്കുന്നു. ഒരു ഭാഗത്ത് കളിക്കുന്ന കളിക്കാർ മറ‍ുഭാഗത്തേക്ക് മാറാൻ പാടില്ല സ്വന്തം സൈഡിൽ സ്വന്തം ദിശയിൽ കളിക്കണം ദിശ മാറിയാൽ "പാട് മാറ‍ുക"എന്ന ഒരു കമൻറ് കൂടി ഈ കളിയിൽ പറയ‍ുന്നുണ്ട്. പേരശ്ശന്നൂർ ഭാഗങ്ങളിൽ കൊയ്ത പാടങ്ങളിൽ ക‍ുട്ടികൾ സ്ഥിരമായി കളിച്ചിരുന്നു. ക‍ുട്ടിയ‍ും കോല‍ും,പകിട കളി, ആട്ടക്കളം എന്നീ കളികള‍ും ഈ പ്രദേശങ്ങളിലെ പ്രധാന വിനോദങ്ങളായിര‍ുന്ന‍ു