ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/എന്റെ വിദ്യാലയം
കലാലയ ഓർമ്മകൾ
പേരശ്ശനൂർ ഗ്രാമം...പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് നിസാറുമായുളള സംഭാഷണത്തിൽ നിറഞ്ഞു നിന്നത് പേരശ്ശന്നൂരിന്റെ ഗ്രാമീണ ഭംഗിയായിരുന്നു. സൗമ്യമായ പച്ചപ്പുള്ള ഗ്രാമം. ധാരാളം നിഷ്കളങ്കരായ മനുഷ്യർ തിങ്ങി പാർക്കുന്ന നാട്, ശുദ്ധ വായുവും പ്രക്യതി ഭംഗിയാൽ മൂടപെട്ട മലനിരകളും, പേരശന്നൂരിന്റെ മാറിലൂടെ ഒഴുകുന്ന നിളയും, കിളി കൊഞ്ചൽ കേട്ടുണരുന്ന പ്രഭാതവും, പച്ച പരവതാനി വിരിച്ച് നിൽക്കുന്ന നെൽ വയലോരങ്ങളും, ധാരാളം ക്ലബ്ബുകളും എല്ലാം കൂടി ചേർന്ന നാട് പേരശ്ശന്നൂർ. അതിലെല്ലാമുപരി പേരശ്ശന്നൂർ നാടിന്റെ മടിതട്ടിൽ സ്ഥിതി ചെയ്യുന്ന പേരശ്ശന്നൂർ ഹയർ സെക്കന്ററി സ്കൂൾ. ധാരാളം ആളുകൾക്ക് അറിവിന്റെ അക്ഷരങ്ങൾ പകർന്നുനൽകിയ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. സ്‍കൂളിൽ ഇന്ന് അനവധി കുട്ടികൾ മറ്റ് നാടുകളിൽ നിന്ന് വന്ന് പഠിക്കുന്നു എന്നത് വളരെ അധികം സന്തോഷം നൽകുന്നു. നിഷ്കളങ്കരായ വ്യക്തമായി പഠിപ്പിക്കാൻ കഴിവുള്ള അധ്യാപകരും, നല്ല ഫുട്ബാൾ ഗ്രൗണ്ടും സ്കൂളിന്റെ എന്ത് ക്ഷേമവും നിമിഷ നേരം കൊണ്ട് പരിഹരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയും പി.ടി.എ കമ്മിറ്റി അംഗങ്ങളുമെല്ലാം പേരശ്ശന്നൂർ സ്കൂളിന്റെ മുതൽ കൂട്ടാണ്. പക്ഷെ ഇത്രയൊക്കെ സ്കൂളിനെക്കുറിച്ച് എഴുതിയപ്പോളും പേരശ്ശന്നൂർ ഗ്രാമത്തെക്കുറിച്ച് എഴുതിയപ്പോഴും, ഈ അടുത്ത കാലത്ത് നമ്മെ വിട്ട് ദൈവ വിളിക്ക് ഉത്തരം നൽകിയ പ്രിയപെട്ട അംമ്പുജം ടീച്ചറെക്കുറിച്ചുളള ഓർമ്മകൾ എന്നും മധുരതരമായിരുന്നു. ടീച്ചർ പേരശ്ശന്നൂർ സ്കൂളിന്റെ എല്ലാമെല്ലാമായിരുന്നു. ടീച്ചർ പഠിപ്പിച്ച ഓരോ കുട്ടിയുടെ മാത്രമല്ല ആ കുട്ടികളുടെ രക്ഷിതാക്കളുടെ കൂടി മനസ്സിന്റെ അകകാമ്പ് അറിഞ്ഞ ടീച്ചർ. ടീച്ചറിന്റെ പേരിന്റെ അർത്ഥം താമര എന്നാണല്ലോ...അങ്ങനെ സാഹിത്യവൽകരിച്ച് എഴുതുകയാണേൽ പേരിന്റെ അർത്ഥം പോലെ തന്നെ പേരശ്ശന്നൂർ സ്കൂളിന്റെ ഉന്നതിക്ക് വേണ്ടി വിരിഞ്ഞ് നിന്നിരുന്ന ഒരാളായിരുന്നു.