പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട

19:24, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. കൂടുതൽ വായന

പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
വിലാസം
പി ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട
,
കാട്ടാക്കട പി.ഒ.
,
695572
സ്ഥാപിതം30 - 05 - 1935
വിവരങ്ങൾ
ഫോൺ0471 2293096
ഇമെയിൽprwhssktda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44018 (സമേതം)
എച്ച് എസ് എസ് കോഡ്01127
യുഡൈസ് കോഡ്32140400202
വിക്കിഡാറ്റQ64035556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ663
പെൺകുട്ടികൾ611
ആകെ വിദ്യാർത്ഥികൾ1274
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ248
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സുജിത ജാസ്മിൻ
പ്രധാന അദ്ധ്യാപികഗിൽഡ എസ്
പി.ടി.എ. പ്രസിഡണ്ട്രജേന്ദ്രൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പവല്ലി എൽ
അവസാനം തിരുത്തിയത്
12-01-2022Prwhssktda
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാകട ഉപജില്ലയിലെ കാട്ടാകട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കന്ററി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കന്ററി സ്കൂൾ.
പ്രഥമാധ്യാപിക

ചരിത്രം

സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻകേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽഒരു എൽ എം. എസ് പ്രൈമറി സ്കൂൾ1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.കൂടുതൽ വായന 
ഞങ്ങളുടെ സ്കൂളിന്റെ സ്ഥാപകൻ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.

അധ്യാപക൪ & അനധ്യാപക൪

അധ്യാപക൪ & അനധ്യാപക൪

പി ആർ ഡബ്ള്യു എച്ച് എസ്സ് എസ്സിലെ‍‍ അധ്യാപകർ & അനധ്യാപകരുടെ പേരുകൾ

അകാലത്തിൽ പൊലിഞ്ഞുപോയ നമ്മുടെ പ്രീയ അധ്യാപകൻഗോപകുമാർസാർ

പ്രവേശനോത്സവം‍

        മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ,  ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം  തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു. 	

ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.

               2018-19 അധ്യയന വർഷത്തേയ്ക്കുള്ള വാർഷിക കലണ്ടറിനെക്കുറിച്ച്  ചർച്ച ചെയ്തു. അതിന് ശേഷം വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗൺസിലും ക്ലബ് മീറ്റിംഗുകളും നടന്നു. തുടർന്ന് എസ് ആർ ജി കൂടുകയ്യും ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങൾ 
      ചർച്ചചെയ്യുകയ്യും ചെയ്തു. 1-6-2018 വെള്ളിയാഴ്ചാ 3 pmന് ജൂൺമാസത്തെ എസ് ആർ ജി യോഗം നടന്നു. എല്ലാ സബ്ജക്ട് കൺവീനറുകളും യോഗത്തിൽ പങ്കെടുത്തു.  ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങളും പാഠഭാഗങ്ങളും കൃത്യസമയത്തിന്നുള്ളിൽ പൂർത്തീകരിക്കാനും , പഠന പ്രവർത്തനങ്ങളിൽ ഹൈ ടെക്ക് സംവിധാനം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും  നിഷ്കർഷിച്ചു. ദിനാചരണങ്ങൾ നടത്താന്നും തീരുമാനമെടുത്തു. ജൂൺ 5 ലോകപരിസ്ഥിതി ദിനം സ്കൂൾ വളവിൽ വൃക്ഷതൈകൾ നട്ടും, വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തും പ്രത്യേക അസംബ്ലി നടത്തി ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കന്നും പരിസ്ഥിതി സംരക്ഷണപ്രതിജ്ഞാ ചൊല്ലാനും തീരുമാനിച്ചു. ജൂൺ 19 വായനദിനം സമുചിതമായി ആചരിയ്ക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും, അച്ചടക്കം നിലനിറുത്തുന്നതിനും എല്ലാഅദ്ധ്യാപകരും പരിശ്രമിക്കണമെന്ന് അറിയിച്ചു. എല്ലാ മാസവും 1 ാം പ്രവർത്തിദിനത്തിൽ എസ് ആർ ജി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. ജൂൺ 26 ലഹരിവിരുദ്ധ ദിനം പ്രത്യേക അസംബ്ലി കൂടി ആചരിയ്ക്കാനും  തീരുമാനിച്ചു.  20 -ാം തീയതി ബുധനാഴ്ച വിദ്യാജ്യോതി ക്ലാസ്സുകൾ ആരംഭിയ്ക്കാനും തീരുമാനിച്ചു. ജൂലൈ 11 ലോക ജനസംഖ്യാദിനം, 21 – ചാന്ദ്രദിനം എന്നിവ എസ് എസ് ക്ലബിന്റെയും സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരം,  രചനാമത്സരങ്ങൾ എന്നിവയിലൂടെ സമുചിതമായി ആഘോഷിയ്ക്കാൻ തീരുമാനിച്ചു. കൃത്യമായ time table പ്രകാരം നടന്നു വരുന്ന വിദ്യാജ്യോതിക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. 

ലോകപരിസ്ഥിതിദിനം ജൂൺ 5

"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ   തൈനട്ട്    പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.

ഹലോ ഇംഗ്ലീഷ്

"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. ​എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്.

ഹലോ ഇംഗ്ലീഷ് ക്ലാസ്സിന്റെ ചിത്രങ്ങൾ


അധ്യാപക ദിനം   തുടർന്ന് കാണുക

സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.

ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

പാഠ്യേതര പ്രവർത്തനങ്ങൾ

1. നേർക്കാഴ്ച 2020

2. സ്കൗട്ട് ആന്റ് ഗൈ‍ഡ്സ്‍‍‍‍‍

3. എൻ സി സി‍‍

4.റെഡ് ക്രോസ്

5. ക്ലാസ്മാഗസിൻ

6. വിദ്യാ രംഗം

7. ക്ലബ്പ്രവർത്തനങ്ങൾ

8.*സയൻസ് ക്ലബ്‍‍

9.*കണക്ക് ക്ലബ്

10.*സോഷ്യൽസയൻസ് ക്ലബ്

11.*ഇക്കോ ക്ലബ്

12.*ഇനർജി ക്ലബ്

13.*ജല ക്ലബ്

14.*എെറ്റി ക്ലബ്

15.*റീ‍ഡേഴ്സ് ക്ലബ്

16.*ഇംഗ്ലീഷ് ക്ലബ്

17.*ഹിന്ദി ക്ലബ്

18.*മലയാളം ക്ലബ്

19.*അറബി ക്ലബ്

20.*സ്കൂൾ കലോൽസവം

സ്കൂൾ അസംബ്ലി

അസംബ്ലി

എല്ലാ തിങ്കളും, വെള്ളിയും അസംബ്ലി നടന്ന് വരുന്നു.കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളെല്ലാം അസംബ്ലിയിൽ നല്കുന്നു.

ലഘുചിത്രം

സ്കൂൾശാസ്ത്രോൽസവം

തുടർന്ന് കാണുക‍‍

ജൂൺ 19 വായനാദിനം

വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.

ലഘുചിത്രം
പ്രിൻസിപ്പാൾ പതാക ഉയർത്തുന്നു.
ലഘുചിത്രം

പൂന്തോട്ടം

          പച്ചക്കറി കൃഷി ഇവിടെ ക്ലിക്ക് ചെയ്യുക


                           തുളസീവനം

ജൈവവൈവിധ്യപാർക്ക്

യാത്രയയപ്പ്


സഹപാഠിക്കെന്റെ സഹായഹസ്തം

സഹപാഠിക്കെന്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് എെ ബി സതീഷ് എം എൽ എ ആകുന്നു.

2017 -2018

മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ‍ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ‍ഡോ. ധനിഷ്മ

ചാൾസ് എം പി

=വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.50702,77.08528|zoom=8}}