പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം‍

മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിൻ്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി.ടി .എ, എം. പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി.ടി.എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു. ഉച്ചയ്ക്ക് 1.30ന് എച്ച്. എം. ശ്രീമതി ഗിൽഡ ടീച്ചറിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. എസ് .ആർ .ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.

2018-19 അധ്യയന വർഷത്തേയ്ക്കുള്ള വാർഷിക കലണ്ടറിനെക്കുറിച്ച് ചർച്ച ചെയ്തു. അതിന് ശേഷം വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗൺസിലും ക്ലബ് മീറ്റിംഗുകളും നടന്നു. തുടർന്ന് എസ് ആർ ജി കൂടുകയ്യും ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയ്യും ചെയ്തു. 1-6-2018 വെള്ളിയാഴ്ചാ 3 പി.എംന് ജൂൺമാസത്തെ എസ് ആർ ജി യോഗം നടന്നു. എല്ലാ സബ്ജക്ട് കൺവീനറുകളും യോഗത്തിൽ പങ്കെടുത്തു. ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങളും പാഠഭാഗങ്ങളും കൃത്യസമയത്തിന്നുള്ളിൽ പൂർത്തീകരിക്കാനും , പഠന പ്രവർത്തനങ്ങളിൽ ഹൈ ടെക്ക് സംവിധാനം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും നിഷ്കർഷിച്ചു. ദിനാചരണങ്ങൾ നടത്താന്നും തീരുമാനമെടുത്തു. ജൂൺ 5 ലോകപരിസ്ഥിതി ദിനം സ്കൂൾ വളവിൽ വൃക്ഷതൈകൾ നട്ടും, വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തും പ്രത്യേക അസംബ്ലി നടത്തി ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കന്നും പരിസ്ഥിതി സംരക്ഷണപ്രതിജ്ഞാ ചൊല്ലാനും തീരുമാനിച്ചു. ജൂൺ 19 വായനദിനം സമുചിതമായി ആചരിയ്ക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും, അച്ചടക്കം നിലനിറുത്തുന്നതിനും എല്ലാഅദ്ധ്യാപകരും പരിശ്രമിക്കണമെന്ന് അറിയിച്ചു. എല്ലാ മാസവും 1 ാം പ്രവർത്തിദിനത്തിൽ എസ് ആർ ജി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. ജൂൺ 26 ലഹരിവിരുദ്ധ ദിനം പ്രത്യേക അസംബ്ലി കൂടി ആചരിയ്ക്കാനും തീരുമാനിച്ചു. 20 -ാം തീയതി ബുധനാഴ്ച വിദ്യാജ്യോതി ക്ലാസ്സുകൾ ആരംഭിയ്ക്കാനും തീരുമാനിച്ചു. ജൂലൈ 11 ലോക ജനസംഖ്യാദിനം, 21 – ചാന്ദ്രദിനം എന്നിവ എസ് എസ് ക്ലബിന്റെയും സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരം, രചനാമത്സരങ്ങൾ എന്നിവയിലൂടെ സമുചിതമായി ആഘോഷിയ്ക്കാൻ തീരുമാനിച്ചു. കൃത്യമായ ടൈം ടേബിൾ പ്രകാരം നടന്നു വരുന്ന വിദ്യാജ്യോതിക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.

ലോകപരിസ്ഥിതിദിനം

ജൂൺ 5 "മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ്, മാഹീൻ സാർ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി അജിതാകുമാരി തുടങ്ങിയവർ തൈനട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.

ഹലോ ഇംഗ്ലീഷ്

"Know your Students" എന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഞങ്ങളുടെ സ്കൂളിൽ ജൂൺ 20 മുതൽ 27വരെ നടന്നു. പത്ത് മണിക്കൂർ പ്രോഗ്രാമായ ഈ പാക്കേജിൽ അഞ്ച് സെഷനുകളാണുണ്ടായിരുന്നത്. വ്യക്തിപരമായി ഒാരോ കുട്ടികളേയും മനസ്സിലാക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രയാസങ്ങളും വെല്ലുവിളികളെയും തരണം ചെയ്ത് കുട്ടികൾക്ക് മുന്നേറുവാൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒാരോ സെ,ഷനുകളും കുട്ടികൾ വളരെയധികം സന്തോഷത്തോടെ സ്വീകരുച്ചു. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വാക്കുകൾ ശ്രവിക്കുവാൻ അവസരം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.. കുട്ടികളുടെ listening, speaking, reading, writing, എന്നിവയിലെ കഴിവ് വിലയിരുത്തുവാൻ ഈ പ്രോഗ്രാം വളരെ പ്രയോജനപ്രദമായിരുന്നു. ​എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ കഴിഞ്ഞു എന്നത് ഈ പ്രോഗ്രാമിന്റെ വിജയമാണ്. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കൂടുതൽ കുട്ടികൾക്കും സാധിച്ചു. choral singing മിക്കവാറും എല്ലാ കുട്ടികൾക്കും രസകരമായ അനുഭവമായി. നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കാൻ കുട്ടികൾ വളരെ താല്പര്യം കാണിച്ചു. വളരെ മനോഹരമായി എല്ലാ കുട്ടികളും പൂർത്തിയാക്കി. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് പുത്തൻ ഉണർവ്വ് പകരുന്നതായിരുന്നു. ഈ ക്ലാസ്സുകൾ തുടർന്നും വേണമെന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞത് ഈ പരിപാടിയുടെ വിജയം തന്നെയാണ്.ഹലോ ഇംഗ്ലീഷ് ക്ലാസ്സിൻ്റെ ചിത്രങ്ങൾ

അധ്യാപകദിനം

സെപ്റ്റംപർ 5 ന് ഹൈസ്കൂൾ വിഭാഗത്തിലും, ഹയർസെക്കന്ററി വിഭാഗത്തിലും അധ്യാപകദിനം ആഘോഷിച്ചു.ആ ദിവസം കുട്ടികൾ അധ്യാപകരായി. കുട്ടികൾ പ്രിൻസിപ്പലിനെ ഷാൾ നല്കി ആദരിച്ചു.വിവിധ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.തുടർന്ന് കാണുക

സ്കൂൾ അസംബ്ലി

എല്ലാ തിങ്കളും, വെള്ളിയും അസംബ്ലി നടന്ന് വരുന്നു.കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളെല്ലാം അസംബ്ലിയിൽ നല്കുന്നു.

അസംബ്ലി


സ്കൂൾശാസ്ത്രോൽസവം

തുടർന്ന് കാണുക‍‍


ജൂൺ 19 വായനാദിനം

വായനാവാരം ആഘോഷിച്ചു. ക്വിസ്സ് മത്സരം നടത്തി. വായനാമത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽ പതാക ഉയർത്തി.എല്ലാ കുട്ടികൾക്കും മധുരം നല്കി. ഉദയൻ സാറിന്റെ നേതൃത്വത്തിൽ എൻ സി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.

പ്രിൻസിപ്പാൾ പതാക ഉയർത്തുന്നു.


മാനേജ്മെൻറ്

ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻഈ സ്കൂളിൽപ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർ.വില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾതുടങ്ങാൻശ്രീ പിആർവില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടിൽഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പ‍ഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.ഇപ്പോഴത്തെ മാനേജർ ശ്രീ .അജിത് വിൽസ് നിർമൽ ആണ് .

പ്രവേശനോത്സവം 2021-22

2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി മുഖ്യമന്ത്രിയുടെയും  വിദ്യാഭാസ മന്ത്രി യുടെയും സാനിധ്യത്തിൽ വെർച്വൽ ആയി  നടത്തപ്പെട്ടു ...തദവസരത്തിൽ നമ്മുടെ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളുടെ അനുഗ്രഹാശിസ്സുകളുടെ ദീപം തെളിച്ചു അറിവിന്റെ വാതായനം തുറന്നു ...തുടർന്ന് മധുരം പങ്ക് വച്ചുകൊണ്ട് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു ...

*ഇന്ന് 2022 ജനുവരി 26 - റിപ്പബ്ളിക് ദിനം.*

1949 നവംബർ 26 നാണ് ഇന്ത്യയ്ക്ക്  സ്വന്തമായി എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന നിലവിൽ വന്നത്. എന്നാൽ ഔദ്യോഗികമായി 1950 ജനുവരി 26 നാണ് അംഗീകരിക്കപ്പെടുന്നത്.

സന്തോഷത്തോടെയും സമാധാനത്തോടെയും ഓരോ ഭാരതീയനും ഇവിടെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നമുക്ക് തരുന്നുണ്ട്.

73-ാംറിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ നമുക്കും അതിൽ പങ്കു ചേരാം....

ഭരണഘടന തയ്യാറാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മഹത് വ്യക്തികളെയും ഈ അവസരത്തിൽ അനുസ്മരിക്കുന്നു.

ജയ് ഹിന്ദ്.

നമ്മുടെ സ്കൂളിലെ റിപ്പബ്ലിക്ക് ദിനാഘോഷം രാവിലെ 8 മണിക് ബഹുമാനപെട്ട പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ് ,മറ്റു അധ്യപകർ എന്നിവരുടെ സാനിധ്യത്തിൽ നടന്നു ..

ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം

2022 ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം ആചരിച്ചു ..രാവിലെ 11 മണിക് എല്ലാ ക്ലാസ്സിലും പ്രതിജ്ഞ ചൊല്ലി ......