പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ജാഗ്രതാ സമിതി രൂപീകരണം

  ർക്കാർ നിർദ്ദേശപ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലോക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 30 ന് ജാഗ്രതാ സമിതി രൂപീകരണം നടത്തി. ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ  അദ്ധ്യക്ഷയും , കൺവീനറായി പ്രിൻസിപ്പൽ ശ്രീമതി സുജിത ജാസ്മിൻ ടീച്ചറിനെയും   തീരുമാനിച്ചു. ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടപ്പിലോക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യോറോക്കി.

സംസ്ഥാനതല ഉദ്ഘാടനം

   സംസ്ഥാനതല ഉദ്ഘാടനത്തെത്തുടർന്ന് ഒക്ടോബർ ആറിന് ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി പ്രിൻസിപ്പൽ  സുജിത ജാസ്മിൻ ടീച്ചറിന്റെയും എച്ച്. എം ശ്രീമതി ശ്രീകല ടീച്ചറിന്റെയും നേതൃത്വത്തിൽ യു.പി

വിഭാഗം  മുതൽ ഹയർസെക്കണ്ടറിവരെയുളള കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. അംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്കെതിരെ പോരോടേണ്ടതിനെക്കുറിച്ചും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പ്രിൻസിപ്പലും ഹെഡ്‍മിസ്ട്രസ്സും അംബ്ലിയിൽ ബോധവൽക്കരണം നടത്തി. തുടർന്ന് ലഹരി വിരുദ്ധ പ്രചരണങ്ങളുടെസംസ്ഥാനതല ഉദ്ഘാടനം വിക്ടേഴ്സ് ചാനലിലൂടെ ഹൈടെക് ക്ലാസ്സുകളിലും ഓഡിറ്റോറിയത്തിൽ രക്ഷിതാക്കൾക്കും കാണാനുളള അവസരം ഒരുക്കി.

  • ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .
  • ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി ക്ലബ് കാട്ടാക്കട എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി .
  • 2022 ഒക്ടോബർ 2ന് ബഹു. കാട്ടാക്കട എം .എൽ.എ  ശ്രീ. ഐ .ബി സതീഷിന്റെ നേതൃത്വത്തിൽ കൂട്ട്  പദ്ധതിയുടെ ഭാഗമായി ട്രിനിറ്റി കോളേജിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ മാസ് ഡ്രില്ലിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു.
  • 2022 ഒക്ടോബർ 7ന് കാട്ടാക്കട എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് നൽകിയ ലഹരിവിരുദ്ധ ബോധവല്ക്കരണം നൽകി.
  • കാട്ടാക്കട എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ  നടത്തിയ ലഹരി വിരുദ്ധ ഗോൾ ചലഞ്ച് നടത്തി .

ഷോർട്ട് വീഡിയോ കോമ്പറ്റീഷൻ

   ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് വീഡിയോ കോമ്പറ്റീഷൻ നടത്തി.

മനുഷ്യച്ചങ്ങല

ലഹരി വിരുദ്ധ റാലിയിൽ നിന്ന്

   ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ സമാപനമായി യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാൻ ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ ഏറ്റെടുത്ത പ്രചരണത്തിന്റെ ആദ്യഘട്ടത്തിന്റെ സമാപനം നവംബർ മാസം ഒന്നാം തിയതി നടത്തപ്പെട്ടു . വൈകിട്ട് 3 മണിക്ക് കാട്ടാകട   റോഡിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും അണിനിരന്ന ലഹരി വിമുക്ത മനുഷ്യച്ചങ്ങല തീർത്തു.ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ചു .  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചു.