പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/വിദ്യാ രംഗം
== വിദ്യാരംഗം കലാ സാഹിത്യ വേദി==വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ഓരോ കുട്ടിയും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതലകൺവീർ ശ്രീമതി മോഹനകുമാരി ജെ വി ആണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കഥകൾ, കവിതകൾ, പോസ്റ്റർ,, ഉപന്യാസം, മുദ്രാഗീതങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹരിതവസന്തം, വനവല്ലരി എന്നീ പേരുകളിൽ പതിപ്പ് തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഗൗതം ഗിരീഷ് ഒന്നാം സ്ഥാനവും, നിതിൽ മോഹൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ച് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനം കുട്ടികൾക്ക് നൽകി.